Home » പ്രകൃതി » പരിസ്ഥിതി (page 2)

പരിസ്ഥിതി

ഞങ്ങളുടെ കാടെല്ലാം നിങ്ങളുടെ ഫോറസ്ട്രിയായി

റിപ്പോര്‍ട്ട് – ആനന്ദ് കെ എസ് രാഷ്ട്രവും അധികാരവും പ്രകൃതിക്കുമേല്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ എഴുത്തിന്റെ പുതിയ മേഖലയെ എങ്ങനെ സ്വാധീനിക്കുന്നു എന്നായിരുന്നു കാട്,നാട്, സഞ്ചാരം എന്ന കേരള സാഹിത്യോത്സവത്തില്‍ രണ്ടാം ദിനം നടന്ന ചര്‍ച്ച. പ്രദീപന്‍ പാമ്പിരിക്കുന്ന് മോഡറേറ്റര്‍ ആയ ചര്‍ച്ചയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളും സാഹിത്യവും എങ്ങനെ ചേര്‍ന്നു നില്‍ക്കുന്നു എന്ന് അവലോകനം ചെയ്യപ്പെട്ടു. പാരിസ്ഥിതിക എഴുത്തുകളെ ആത്മീയവും ദാര്‍ശനികവുമായ മേഖലയിലേക്ക് എത്തിച്ച ആശാ മേനോനായിരുന്നു ആദ്യ പാനലിസ്റ്റ് . 1950ലെ സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്ടിനെതിരെയുള്ള പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മ കേരളത്തില്‍ ...

Read More »

മഞ്ഞുകാലമാഘോഷിക്കാന്‍ ദേശാടനപ്പക്ഷികള്‍ കടലുണ്ടിയില്‍

കടലുണ്ടിയുടെ മഞ്ഞുകാലത്തിന് കൂട്ടിരിക്കാൻ ദേശാതിർത്തികൾ മുറിച്ചുപറന്ന് അതിഥിപ്പക്ഷികൾ എത്തി. ഇതുവരെ കാണാത്ത വംശക്കാരുമുണ്ട്

Read More »

കലക്ടറെ കൊട്ടിയെങ്കിലും കാര്യം നടന്നു; മാനാഞ്ചിറയിൽ ചവറ്റുകൊട്ട ഉടനെ 

കോഴിക്കോട് നഗരത്തിലെ മാലിന്യ പ്രശ്‌നവും അത് പരിഹരിക്കാന്‍ ഒരു ചവറ്റുകുട്ടപോലും ഇല്ലാത്തതും ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് പോസ്റ്റിന് കലക്ടറുടെ മറുപടി. മാനാഞ്ചിറ നഗരത്തില്‍ അടുത്തിടെ സ്ഥാപിച്ച ചിത്രകാരന്‍ യാജെക്ക് റ്റൈറ്റിലിക്കിന്റെ ശില്‍പത്തില്‍ മാലിന്യം നിക്ഷേപിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്. മാനാഞ്ചിറയിലോ നഗരത്തില്‍ മറ്റേതെങ്കിലും സ്ഥലത്തോ ചവറ്റുകുട്ടകള്‍ സ്ഥാപിക്കാതിരിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു പോസ്റ്റ്. കോര്‍പറേഷനില്‍ പുതിയ ഭരണം ചുമതലയേറ്റിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും ഉടന്‍തന്നെ കൗണ്‍സില്‍ അതിന് പരിഹാരം കാണുമെന്നും കലക്ടര്‍ മറുപടി പറഞ്ഞു. എന്നാല്‍ നഗരത്തിലെ മാലിന്യ പ്രശ്‌നം കലക്ടറുടെ പേജില്‍ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത് ...

Read More »

ചെമ്പ്രയുടെ നെറുകയില്‍

ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടിപ്രദേശം, ഒരേ സമയം രണ്ട്‌ ദിശകളിലേക്കായി ഇവിടെ നിന്നും ഉറവയെടുക്കുന്ന അരുവികള്‍ കടന്നുപോകുന്നു. വഴികളില്‍ ഞാവലും കാട്ടുകുരുമുളകും നന്നാറിയും ആരോഗ്യപച്ചയും ദണ്ഡപാലയും. ഉഗ്രവിഷമുള്ള പാമ്പുകളുടെയും മലമുഴക്കി വേഴാമ്പലിന്റെയും വാസസ്ഥലം. കാട്ടുപന്നി, കരിങ്കുരങ്ങ്‌, പുളളിപ്പുലി എന്നിവയുടെ ആവാസവ്യവസ്ഥ. ചെമ്പ്ര മല. മേപ്പാടിയില്‍ നിന്നും പിന്നിട്ട്‌ വാച്ച്‌ ടവര്‍ കഴിഞ്ഞാല്‍ മലയുടെ തുടക്കമാകും. അവിടെ നിന്ന്‌ പോകുന്ന വഴികള്‍ ഉയരം കൂടുംതോറും വയനാടിന്റെ മുഖം തെളിയും. തൊട്ടരികില്‍ ആണ്‌ ചിറാപുഞ്ചി. അതിനും കുറച്ചകലെയായി നില്‍ക്കുന്ന ചുരം മലനിരകള്‍. ശേഷം കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും നീളുന്ന സുന്ദരമായ ...

Read More »