Home » പ്രകൃതി (page 3)

പ്രകൃതി

ചക്ക ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളിലെ ചക്കയേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. പുതിയ പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഇനി സംസ്ഥാന ഫലവും. ചക്കയെ ഔദ്യോഗിക ഫലമാക്കണമെന്നതു സംബന്ധിച്ച നിർദേശം കാർഷിക വകുപ്പാണ് മുന്നോട്ടുവച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ ...

Read More »

പുഴയിൽ കുളിച്ചിട്ടുണ്ടോ? കുളിരണിഞ്ഞിട്ടുണ്ടോ? മീനുകൾ ദേഹത്ത് പിടച്ചിട്ടുണ്ടോ? പുഴകളുടെ ശ്വാസം നിലക്കുംമുമ്പ് വന്നറിയാൻ ഒരു ക്ഷണപത്രം

കുളി മലയാളിയുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. പുഴ അവന്‍റെ സംസ്കാര സ്രോതസ്സുമാണ്. പുഴയിലെ കുളി മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മമാത്രമല്ല, ജീവിതത്തില്‍ അറിവും അനുഭവവും പകര്‍ന്ന കുളിരാണ്. നിളയിൽ നീന്തിത്തുടിച്ച സമീപകാല അനുഭവത്തിൽനിന്ന്, സ്വന്തം പുഴയായ ചാലിയാറിന്റെ ആലിംഗനത്തിലമര്‍ന്ന് നീരാടിയ പഴയ നേരങ്ങളെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റ് വി. കെ. ശങ്കരന്‍. അന്യംവന്നുപോകുന്ന ഒരു കേരളീയാനുഭവത്തെ ഒരു കലാകാരന്റെ സൂക്ഷ്മസ്വനഗ്രാഹികൾ പിടിച്ചെടുത്തത് ഇവിടെ വായിക്കാം. നീര്‍ച്ചാലിട്ടൊഴുകുന്ന നിളയുടെ ആകുലതകൾ കൂടിയാണിത്. പുഴയിലെ കുളി ഇപ്പോൾ തീരെയില്ല എന്നു പറയുന്നതാണ് ശരി. പണ്ട് ഒരു ദിവസത്തെ മുഖ്യ അജണ്ട ...

Read More »

സര്‍ക്കസുകാര്‍ വരും പോകും; ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കും: തമ്പിന്‍റെ ഓര്‍മയില്‍ നിളയുടെ തീരത്ത് നെടുമുടിയും ശ്രീരാമനുമെത്തും

ജി. അരവിന്ദന്റെ ‘തമ്പ്’ ചലച്ചിത്രം പുറത്തിറങ്ങിയിട്ട് നാൽപ്പത് വർഷമാകുന്നു. ചിത്രീകരണം നടന്ന കുറ്റിപ്പുറം പാലത്തിനുതാഴെ മണല്‍പ്പരപ്പിലെത്തുകയാണ് ആ ചലച്ചിത്രസംഘത്തിൽ ബാക്കിയായവർ. മനുഷ്യന്‍റെ സാംസ്കാരിക ശൂന്യതയ്ക്കുമുമ്പില്‍ അടിയറവ് പറഞ്ഞ നിളയെ വീണ്ടെടുക്കാൻകൂടിയാവട്ടെ ആ സംഗമമെന്ന് പ്രത്യാശിക്കുന്നു, രാജു വിളയിൽ അരവിന്ദന്‍റെ തമ്പ് എന്ന സിനിമ കണ്ടതെന്നാണെന്ന് ഓര്‍മയില്ല. ഒരു രംഗം മാത്രം വിങ്ങലായി കൂടെയുണ്ട്. സര്‍ക്കസിന്‍റെ മുതലാളിയും (ഭരത് ഗോപി) കലാകാരന്മാരുമെല്ലാം പ്രദര്‍ശനം കഴിഞ്ഞ് തമ്പിനുള്ളില്‍ ഇരിക്കുകയാണ്. മദ്യത്തിന്‍റെ ലഹരിയില്‍ മുതലാളി ഒരു കലാകാരിയോട് പാടാന്‍ ആവശ്യപ്പെടുന്നു. ഘനീഭവിച്ച നിസ്സംഗതയില്‍ അവള്‍ പാടുന്നു. പാട്ട് പുരോഗമിക്കുമ്പോള്‍ ...

Read More »

കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ ഇന്നു തുറക്കുന്നു

പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ ഇന്നു തുറക്കുന്നതോടെ ഏറെക്കാലമായി മേഖലയെ അലട്ടിയിരുന്ന കുടിവെള്ള പ്രശ്‌നത്തിന് അറുതിയാകും. വടകര, കൊയിലാണ്ടി താലൂക്കുകളില്‍ പൂര്‍ണമായും കോഴിക്കോട് താലൂക്കില്‍ ഭാഗികമായും പെരുവണ്ണാമൂഴി ഡാമിലെ ജലം ഉപയോഗിക്കാനാകും. കൃഷി ആവശ്യത്തിനാണ് കനാല്‍ തുറക്കുന്നതെങ്കിലും ഇവിടുത്തെ കുടിവെള്ള പ്രശ്‌നത്തിനും ഇത് ഒരു പരിധി വരെ പരിഹാരമാകും. വടകര ഭാഗത്തേക്കുള്ള വലതുകര കനാലാണ് ആദ്യം തുറക്കുക. ഇരു ഭാഗത്തുമായി 603 കിലോ മീറ്ററാണ് കനാലിന്റെ ദൈര്‍ഘ്യം. വടകരയ്ക്കുള്ള കനാലുകള്‍ ജല സമൃദ്ധമായിക്കഴിഞ്ഞാല്‍ കൊയിലാണ്ടി താലൂക്കിലേക്കു ജലവിതരണത്തിനായുള്ള ഇടതുകര കനാല്‍ തുറക്കും. ...

Read More »

തിരൂര്‍ വെറ്റില ഇനി കേരളത്തിന്‍റെ പൈതൃക സ്വത്ത്

ആറന്മുള കണ്ണാടിക്കും പയ്യന്നൂര്‍ പവിത്ര മോതിരത്തിനുമൊപ്പം തിരൂര്‍ വെറ്റിലയും ഇനി കേരളത്തിന്‍റെ പൈതൃകത്തെ അടയാളപ്പെടുത്തും. തിരൂര്‍ വെറ്റിലയുടെ പാരമ്പര്യത്തെയും ഔഷധഗുണത്തെയും കുറിച്ചുള്ള പഠനവും ഭൂസൂചികാ രജിസ്ട്രേഷന്‍ നടപടിയും പൂര്‍ത്തിയായി. കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സമിതി നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഒരു ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മ അത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്ഥലവുമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടുകിടക്കുകയാണെങ്കില്‍ അത് ആ പ്രദേശത്തിന്‍റെ സ്വന്തം സ്വത്തായി പ്രഖ്യാപിക്കുന്നതാണ് ഭൂസൂചികാ രജിസ്ട്രേഷന്‍. ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും മുന്തിയ വെറ്റിലയാണ് തിരൂര്‍ വെറ്റില. ഇതിന്‍റെ പ്രത്യേക സുഗന്ധവും എരിവും വലിപ്പവുമെല്ലാം അന്യൂനമാണ്. ആ ...

Read More »

നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റം

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു. ഇനി നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാം. നിയമ ഭേദഗതി അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. തരിശായി കിടക്കുന്ന നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തിന് അധികാരം നല്‍കും. സ്ഥലം ഏറ്റെടുക്കാന്‍ ഉടമസ്ഥന്റെ സമ്മതം ആവശ്യമില്ല. നിശ്ചിത തുക പാട്ടമായി ഉടമസ്ഥന് നല്‍കിയായല്‍ പഞ്ചായത്തിന് കൃഷിയിറക്കാം. 2008ന് മുന്‍പ് നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നതിലും മാറ്റങ്ങള്‍ വരും .വന്‍കിട പദ്ധതിക്കുള്ള നിലം നികത്താന്‍ മന്ത്രിസഭാ അനുമതി മാത്രം മതിയാകുംനെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റം

Read More »

സ്മാര്‍ട്ട് സിറ്റി മിഷന്റെ അവസാന പട്ടികയില്‍ ഇടംനേടാന്‍ കോഴിക്കോട്

കേന്ദ്ര സര്‍ക്കാറിന്റെ നഗര വികസന പദ്ധതിയായ സ്മാര്‍ട്ട് സിറ്റി മിഷന്റെ അവസാന പട്ടികയില്‍ ഇടംനേടാന്‍ കോഴിക്കോട്. സംസ്ഥാനത്തെ മറ്റ് രണ്ടു പ്രധാന സിറ്റികള്‍ ഇതില്‍ ഇടം നേടിയപ്പോള്‍ കോഴിക്കോട് പിറകിലാണുള്ളത്. സംസ്ഥാനത്ത് നാലാം സ്ഥാനത്തായിരുന്ന കോഴിക്കോട് സ്മാര്‍ട്ട് സിറ്റി മിഷനില്‍ ഉള്‍പ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും 100 കോടി രൂപ ലഭിക്കും. നിലവില്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ അടല്‍ മിഷനിലുള്ള ആനുകൂല്യങ്ങളാണ് കോഴിക്കോടിനു ലഭിക്കുന്നത്. ദേശീയ തലത്തിലുള്ള മത്സരത്തിലൂടെയാണ് നഗരങ്ങളെ ...

Read More »

രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചി; ന്യൂഡൽഹി രണ്ടാം സ്ഥാനത്ത്

രാജ്യത്ത് ഏറ്റവും അധികം പുരോഗതിയുള്ള നഗരം കൊച്ചിയാണെണ് എഡിബി റിപ്പോര്‍ട്ട്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്‌ (എഡിബി) വേണ്ടി നഗരവികസന മന്ത്രാലയത്തിനുകീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരമായി കൊച്ചിയെ തെരഞ്ഞെടുത്തത്. ന്യൂഡൽഹിയാണ് രണ്ടാം സ്ഥാനത്ത് പഞ്ചാബിലെ ലുധിയാന മൂന്നാമതും. സ്മാർട്ട്സിറ്റികളായി വികസിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലെ സൗകര്യങ്ങൾ പഠനവിധേയമാക്കിയാണ് പഠനം നടത്തിയത്. ബഹുതല പുരോഗതി സൂചികയുടെ(മൾട്ടി-ഡയമെൻഷനൽ പ്രോസ്പരിറ്റി ഇൻഡക്സ്-എം.പി.ഐ.) അടിസ്ഥാനത്തിലായിരുന്നു പഠനം. നഗരതലത്തിൽ നിന്നും ലഭ്യമായ വിവരങ്ങൾ, 2011-ലെ സെൻസസ്, നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ ...

Read More »

കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ചു

സംസ്ഥാനത്ത് ആഫ്രിക്കന്‍ മുഷി കൃഷി നിരോധിക്കുന്നതായി അറിയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം. ആഫ്രിക്കന്‍ മുഷി കൃഷി മത്സ്യമ്പത്തിനും പരിസ്ഥിതിയ്ക്കും ഹാനികരമാണെന്ന ഫിഷറീസ് ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആഫ്രിക്കന്‍ മുഷി ആവാസവ്യവസ്ഥയ്ക്ക് ദോഷം വരുത്തുന്ന മത്സ്യമാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. ക്ലാരിയസ് ഗാരിപ്പിനസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ആഫ്രിക്കന്‍ മുഷി നാടന്‍ മത്സ്യങ്ങളെയും മിത്രകീടങ്ങളെയും പുഴുക്കളെയും ലാര്‍വകളെയും ഭക്ഷണമാക്കും. മുഷികളെ വളര്‍ത്തുന്ന കുളങ്ങളിലെ വെള്ളം രോഗങ്ങള്‍ക്ക് കാരണമാകുന്നതായും മറ്റ് ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നതായും കണ്ടെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അക്കേഷ്യ മരങ്ങള്‍ നടുന്നത് നിരോധിക്കുന്നതായി അറിയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ...

Read More »

മാലിന്യ സംസ്‌ക്കരണത്തിന് പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കോഴിക്കടകളില്‍ നിന്നുള്ള അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചു. ജില്ലയിലെ മുഴുവന്‍ കോഴിക്കടകളില്‍നിന്ന് ശേഖരിക്കുന്ന അവശിഷ്ടങ്ങള്‍ ജൈവവളമാക്കി മാറ്റി കാര്‍ഷികമേഖലയില്‍ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. 80 ലക്ഷം മുതല്‍മുടക്കില്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല ടെന്‍ഡറിലൂടെ തിരഞ്ഞെടുക്കുന്ന ഏജന്‍സിക്കായിരിക്കും. കടകളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നത് അടക്കമുള്ളവ ഏജന്‍സിയുടെ ഉത്തരവാദിത്വമായിരിക്കും. ശേഖരിച്ച അറവുമാലിന്യങ്ങള്‍ അടച്ചുപൂട്ടിയ വാഹനങ്ങളിലായിരിക്കും സംസ്‌കരണകേന്ദ്രത്തില്‍ എത്തിക്കുക. ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതില്‍ വിദഗ്ധനായ വെറ്ററിനറി ഡോക്ടര്‍ മോഹനന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ തന്നെ ഏതെങ്കിലും ഒരു കൃഷിത്തോട്ടം കേന്ദ്രമായിട്ടായിരിക്കും സംസ്‌കരണശാല സ്ഥാപിക്കുക. അറവുമാലിന്യശേഖരണവും സംസ്‌കരണവും ...

Read More »