സംസ്ഥാനത്ത് ജൂൺ 14 മുതൽ ജൂൈല 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടന നേതാക്കളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പന്ത്രണ്ട് നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രനിരോധനം നിലവിലുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്സ്മെൻറും നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇതിന് കലക്ടർമാർ പ്രത്യേകയോഗം വിളിക്കണം. കടൽരക്ഷാ പ്രവർത്തനത്തിനായി 17 പ്രത്യേക ബോട്ടുകൾ വിവിധ സ്ഥലങ്ങളിലായി ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളിലെ മിടുക്കരെ ലൈഫ് ഗാർഡുമാരായി നിയോഗിക്കുമെന്നും ...
Read More »പ്രകൃതി
കാലവര്‍ഷം: ദുരന്തസാധ്യതാ മേഖലകളില്‍ ഒരു വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ്
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ദുരന്തങ്ങളും നാശനഷ്ടങ്ങളും ലഘൂകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ യു വി ജോസ് നിര്‍ദേശംനല്‍കി. കാലവര്ഷത്തിന്മുന്നോടിയായി കലക്ടറേറ്റിലും എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും കണ്ട്രോള് റൂം തുറക്കും. എല്ലാ ദുരന്തസാധ്യതാ മേഖലകളിലും ഒരു വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് വീതം തുറക്കാന്‍ കെട്ടിടം കണ്ടെത്താന്‍ ജില്ലാ ദുരന്തനിവാരണസമിതി യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു. അരി, മണ്ണെണ്ണ തുടങ്ങിയ അവശ്യസാധനങ്ങള്‍ ദുരിതാശ്വാസ പ്രക്രിയക്ക് ലഭ്യമാകത്തക്കവിധം പൊതുവിതരണ വകുപ്പ് ...
Read More »വണ്ട് പണി കൊടുത്തു : കുടുംബം വീടൊഴിഞ്ഞു
വണ്ടുകള്‍ കൂട്ടമായി വീട്ടിലെത്തിയത് ഷാജിക്കും കുടുംബത്തിനും ദുരിതമായി. ശല്യം അസഹ്യമായതോടെ മലയോരത്തെ ഈ കുടുംബം വീടൊഴിഞ്ഞു. വാണിമേല്‍ പഞ്ചായത്തിലെ നെടുംപറമ്പില്‍ പായിക്കുണ്ട് പാല വീട്ടില്‍ ഷാജിയും കുടുംബവുമാണ് വണ്ടിന്റെ ശല്യം സഹിക്കവയ്യാതെ വീട്ടില്‍നിന്ന് താമസം മാറ്റിയത്. കഴിഞ്ഞ 21നാണ് വണ്ടുകള്‍ കൂട്ടമായി വീട്ടില്‍ ഇരച്ചുകയറിയത്. ഓലമേഞ്ഞ പഴക്കമുളള വീട് പൂര്‍ണമായി വണ്ടുകള്‍ കൈയടക്കുകയായിരുന്നു. വീടിനകത്തും പുറത്തും വണ്ടുകള്‍ കാരണം നില്ക്കാന് പറ്റാതായി. ഭക്ഷണം പാകംചെയ്യാനോ കഴിക്കാനോ പറ്റാത്ത അവസ്ഥയാണിപ്പോള്‍. കിടന്നുറങ്ങാന്‍പോലും പറ്റാതായതോടെ ഷാജി, ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് വീടൊഴിയുകയല്ലാതെ വേറെ രക്ഷയുണ്ടായില്ല. ആറുദിവസത്തോളം ...
Read More »പക്രംതളം ചുരത്തില്‍ അനധികൃത കൈയേറ്റവും കുന്നിടിക്കലും
കുറ്റ്യാടി > തൊട്ടില്‍പ്പാലം പക്രംതളം ചുരം റോഡില്‍ സ്വകാര്യ വ്യക്തികളുടെ അനധികൃത കൈയേറ്റവും കുന്നിടിക്കലും മണ്ണിട്ട് നികത്തലും വ്യാപകം. അതീവ പാരിസ്ഥിതിക പ്രദേശവും ചെങ്കുത്തായ പ്രദേശവുമായ ചുരത്തില്‍ മണ്ണിട്ട് നികത്തുന്നതും കുന്നിടിക്കലും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പ്രദേശത്ത് ഭീഷണിയാകുന്നു. പതിനൊന്ന് മുടിപ്പിന് വളവുകളിലാണ് കുന്നിടിച്ചും മണ്ണിട്ട് നികത്തിയും സ്വകാര്യവ്യക്തികളുടെ കൈയേറ്റം. പാതിരാത്രിയിലാണ് മണ്ണിട്ട് നികത്തുന്നത്. ഇത്തരം പ്രവൃത്തികള്‍ മഴക്കാലത്ത് മണ്ണിടിച്ചലിനും ഉരുള്‍പൊട്ടലിനും കാരണമാകും. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് പ്രവൃത്തികള്‍ നടക്കുന്നത്. അയല്‍ ജില്ലകളിലെയും മറ്റ് പ്രദേശങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ...
Read More »സൂര്യാഘാത സാധ്യത: ജോലി സമയം പുനഃക്രമീകരിച്ചു; ഇനിമുതല്‍ 12 മുതല്‍ മൂന്ന് വരെ വിശ്രമവേള
സൂര്യാതപ സാധ്യതയെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ തൊഴില്‍ സമയം പുനഃക്രമീകരിച്ചതായി എന്‍ഫോഴ്സ്മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ പി.മോഹനന് അറിയിച്ചു. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു. സെക്യൂരിറ്റി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെയി ലേല്‍ക്കാതെ ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണം. നിയമലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഫോണ്‍: 0495 2370538
Read More »വരള്‍ച്ച നേരിടാന്‍ സമഗ്ര പദ്ധതികളുമായി ജില്ലാ ഭരണകൂടം
ജില്ലയിലെ വരള്‍ച്ച നേരിടാന്‍ ഭൂഗര്‍ഭജല സ്രോതസ്സുകള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ജലസാക്ഷരത ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു.കോഴിക്കോട് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍. കുറ്റ്യാടി കനാല്‍ വെള്ളം പോകുന്ന സ്ഥലങ്ങളിലെ പൊതുകുളങ്ങള്‍ കണ്ടെത്തി സംരക്ഷിക്കും. ഉപേക്ഷിക്കപ്പെട്ട ക്വാറികളിലെ ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപടി സ്വീകരിക്കും. ഭൂഗര്‍ഭജല വകുപ്പ്, സിഡബ്ല്യുആര്‍ഡിഎം, ജിയോളജി വകുപ്പ് എന്നിവര്‍ നേതൃത്വം നല്‍കും. ജലസ്രോതസ്സുകളിലെയും ക്വാറികളിലെയും മാലിന്യ നിക്ഷേപം തടയുന്നതിനു പൊലീസിനു ജാഗ്രതാ നിര്‍ദേശം നല്‍കും. ആശുപത്രികളിലും ഫ്ളാറ്റുകളിലും മറ്റും പാഴ്വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനെക്കുറിച്ച് ...
Read More »പണി തുടങ്ങി ജോസേട്ടൻ; ജില്ലയില്‍ 63 വരൾച്ച കേന്ദ്രങ്ങളില്‍ വാട്ടര്‍ കിയോസ്ക് സ്ഥാപിക്കാന്‍ നടപടി
ജില്ലയില്‍ വരള്‍ച്ചക്കാലത്ത് കുടിവെള്ളക്ഷാമം ഏറെ രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 സ്ഥലങ്ങളില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ യു.വി. ജോസ് നിര്‍ദേശം നല്കി. നേരത്തേ നടത്തിയ കണക്കെടുപ്പ് പ്രകാരം തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതാണ് 63 കേന്ദ്രങ്ങള്‍. കിയോസ്ക്കുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ അടിസ്ഥാനസൗകര്യം നിര്‍മിതികേന്ദ്രം ഒരുക്കും. മാര്‍ച്ച് 10നകം ഇതിന്‍െറ പ്രവൃത്തി പൂര്‍ത്തിയാക്കാനാവുമെന്ന് നിര്‍മിതികേന്ദ്രം അധികൃതര്‍ കലക്ടറേറ്റില്‍ വരള്‍ച്ച അവലോകന യോഗത്തില്‍ അറിയിച്ചു. സ്വകാര്യ ഏജന്‍സികള്‍ കുഴല്‍കിണര്‍ കുഴിക്കുന്നത് നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു. മേയ് മാസം അവസാനം വരെയാണ് നിരോധനം. ...
Read More »മില്‍മ പാല് വില ലിറ്ററിന് നാലുരൂപ കൂട്ടി
മില്‍മ പാല്‍വില കൂട്ടാന്‍ ധാരണ.എല്ലായിനം പാലിനും ലിറ്ററിന് നാല് രൂപ വീതം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.പാല് വില കൂട്ടണമെന്ന മില്‍മയുടെ ശുപാര്‍ശ സര്‍ക്കാര്‍ മന്ത്രി തലത്തില്‍ അംഗീകരിച്ചു. കൂട്ടുന്ന വിലയായ 4ല്‍ 3.3 രൂപ കര്‍ഷകര്‍ക്കായിരിക്കും ലഭ്യമാവുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം പുറത്ത് വരും. വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുമ്ബോള്‍ ലിറ്ററിന് 34എന്നത് 38 രൂപയിലേക്ക് ഉയരും. സാധാരണ ലഭ്യമാകുന്ന മഞ്ഞ കവര്‍ പാലിന് 500മില്ലി ലിറ്ററിന് 17ല്‍ നിന്നും 19 രൂപയായി ഉയരും. നീല കവറിന് 500 ...
Read More »മനുഷ്യന് പരിസ്ഥിതി ബോധം കുറഞ്ഞ സൃഷ്ടി : അംബികാസുതന്‍ മാങ്ങാട്
ദൈവ സൃഷ്ടിയില്‍ പരിസ്ഥിതി ബോധം കുറഞ്ഞ സൃഷ്ടി മനുഷ്യനാണെന്നും മനുഷ്യനൊഴിച്ച് മറ്റൊരു ജീവജാലവും ഭൂമിയില്‍ നിലനില്ക്കണ്ട എന്ന നിലയിലാണ് നമ്മുടെ പോക്ക് എന്നും അംബികാസുതന്‍ മാങ്ങാട് . കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പരിസ്ഥിതിയും കലാഭാവനയും എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സാഹിത്യത്തിലെ പ്രമുഖരായ എം എം ബഷീര്‍ , ആഷ മേനോന്,വൈശാഖന് , സാറാജോസഫ് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മനുഷ്യന്റെ പ്രകൃതി ചൂഷണം എന്ത്കൊണ്ട് തങ്ങളുടെ കൃതികളില്‍ ചേര്ക്കാനാകുന്നില്ല എന്ന് ആശങ്ക ഉയര്‍ന്നു.കുടിവെള്ളം ബോട്ടിലില്‍ കിട്ടുന്ന പോലെ വായുവും പണം കൊടുത്തു ...
Read More »ചെന്നൈ തീരം ലക്ഷ്യമാക്കി വര്‍ധ ചുഴലിക്കാറ്റ്; ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്. ചുഴലിക്കാറ്റിനെത്തുടര്‍ന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴയും കാറ്റും പുലര്‍ച്ചെ മുതല്‍ തുടരുകയാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബാഹുലേയന് തമ്ബി പറഞ്ഞു. ചെന്നൈ അടക്കമുള്ള നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഒരു ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി. ചെന്നൈയ്ക്കും നെല്ലൂരിനും ഇടയില്‍ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ...
Read More »