Home » പ്രകൃതി (page 5)

പ്രകൃതി

ചെറുനാരങ്ങയുടെ അത്ഭുത ഗുണങ്ങൾ

നിത്യജീവിതത്തിൽ നമ്മൾ എല്ലാവരും ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. പക്ഷെ മിക്കവർക്കും ചെറുനാരങ്ങയുടെ ഗുണങ്ങൾ അജ്ഞാതമാണ്. ആരോഗ്യം, സൗന്ദര്യം എന്നീ മേഖലകളിൽ മാത്രം അല്ല വൃത്തിയിലും നാരങ്ങയെ വെല്ലാൻ ആരുമില്ല. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അമ്ലഗുണം ഏതു കറകളും നീക്കുവാൻ കഴിവുള്ളതാണ്. അരുചി, ദാഹം, ചുമ, വാതവ്യാധികള്‍, കൃമി, കഫദോഷങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക്‌ പലരീതിയില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നത്‌ വളരെ ഗുണം ചെയ്യും. വിറ്റാമിന്‍ സി, ധാതുലവണങ്ങള്‍, സിട്രിക്ക്‌ അമ്ലം, വിറ്റാമിന്‍ ബി, പൊട്ടാഷ്‌ എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്‌. ഇതിലടങ്ങിയ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. സിട്രിക്ക്‌ ...

Read More »

സാംസങ്ങ് ഗാലക്സി നോട്ട് 7 ഉടന്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ കമ്പനിയുടെ നിര്‍ദ്ദേശം

സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 7 ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് അവ സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയില്‍പ്പെട്ട ഫോണുകള്‍ ഇനിമുതല്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും സാംസങ്ങ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഈ വിഭാഗത്തില്‍പ്പെട്ട ഫോണുകള്‍ തീപിടിക്കുന്നത് പതിവായതോടെയാണ് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ സാംസങ്ങിന്റെ നിര്‍ദ്ദേശം. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 25 ലക്ഷത്തോളം ഗാലക്‌സി നോട്ട് 7 ഫോണുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇവയ്ക്ക് പകരം ഫോണുകള്‍ മാറ്റി നല്‍കിയ സാംസങ്ങ് ഇവ പ്രശനമുള്ളതല്ല എന്നും അറിയിച്ചിരുന്നു. എന്നാല്‍ മാറ്റി ...

Read More »

വെണ്ടക്കയുടെ അറിയപ്പെടാതെ പോവുന്ന ഔഷധഗുണങ്ങൾ

നമ്മുടെ കറികളില്‍ ചേര്ക്കുന്ന പ്രധാനപ്പെട്ട പച്ചക്കറിയാണ് വേണ്ടയ്ക്ക. എന്നാല്‍ വെണ്ടയ്ക്കയുടെ ഔഷധ ഗുണത്തെക്കുറിച്ച് പലരും അറിയാന്‍ സാധ്യത ഇല്ല.. വെണ്ടയ്ക്ക വളരെയധികം പോഷകസമ്പന്നമാണ് . മിനറലുകള്‍, വിറ്റാമിനുകള്‍, ഓര്ഗാനിക് സംയുക്തങ്ങള്‍ എന്നിവയാണ് വെണ്ടയ്ക്കക്ക് ആരോഗ്യഗുണങ്ങള്‍ നല്കുന്നത്.. വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റു കളായ ബീറ്റ കരോട്ടിന്‍, , ലുട്ടെയിന്‍ എന്നിവ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന സെല്ലുലാര്‍ മെറ്റബോളിസം കാഴ്ചശക്തിയെയും ദോഷകരമായി ബാധിക്കും. വെണ്ടയ്ക്ക ഉയര്ന്ന അളവില്‍ കഴിക്കുന്നത് മികച്ച കാഴ്ച ശക്തിക്കും, തിമിരം തടയാനും, റെറ്റിനയുടെ തകരാറുകള്‍ തടയാനും സഹായിക്കും. വിറ്റാമിന്‍ ...

Read More »

പരിചയപ്പെടാം ഔഷധ വീര്യമുള്ള കസ്തൂരി വെണ്ടയെ

മാൽവേസി കുടുംബത്തിൽപ്പെട്ട വെണ്ടയോട്‌ സാമ്യമുള്ള ചെടിയാണ്‌ കസ്തൂരിവെണ്ട. ഹിബിസ്കസ്‌ അബൽമോസ്ക്കസ്‌ എന്ന്‌ ശാസ്ത്രനാമം. ഔഷധവീര്യമുള്ള ഒരു സസ്യമാണിത്‌. വളർച്ചാ ശൈലിയിലും ബാഹ്യരൂപത്തിലും വെണ്ടയുമായി വളരെ സാമ്യമുണ്ട്‌. ഇതിന്റെ വിത്തിലും ഇലയിലും വേരിലും വേരിന്റെ തൊലിയിലും അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ കസ്തൂരിവെണ്ടയെ ഒരു ഔഷധച്ചെടിയാക്കുന്നു. ഭാരതത്തിൽ മഞ്ഞുമലകൾ ഒഴികെയുള്ള മലഞ്ചെരിവുകളിലും കുന്നുകളിലും പ്രാന്തപ്രദേശങ്ങളിലും വന്യമായി വളരുന്ന ഒരു ഔഷധിയാണിത്‌. പൂക്കൾക്ക്‌ നല്ല മഞ്ഞനിറമാണ്‌ ഉള്ളത്.കുടലിലും വദനഗഹ്വരത്തിലും പ്രത്യക്ഷപ്പെടുന്ന രോഗചികിത്സക്കും മൂത്രാശയ രോഗചികിത്സക്കും പ്രാചീനകാലം മുതൽ ഉപയോഗിച്ചുവരുന്നു. വിത്തിൽ മാംസ്യവും അന്നജവും അടങ്ങിയിരിക്കുന്നു. സസ്യശരീര കോശത്തിലാകമാനം ഒരുതരം പശയും ...

Read More »

ഹാര്‍ട്ട് ബ്ലോക്ക് മാറ്റാന്‍ ഒരു നാട്ടു മരുന്ന്..

80 ശതമാനം വരെ ഹാർട്ട്‌ ബ്ലോക്ക് വീട്ടിൽ തന്നെ മാറ്റിയെടുക്കാം. അല്പ്പം സഹനശക്തിയും ശാന്തമായ മാനസീക നിലയും ശീലിക്കുക മാത്രം.പലരും പരീക്ഷിച്ചു ഫലമറിഞ്ഞതാണ്. സർജറി കഴിഞ്ഞവർക്കും ഇത് പരീക്ഷിക്കാം.. ലൗക്കി അഥവാ ചുരക്കായ് (ചുരങ്ങ )കേടില്ലാത്തത് ( ഇപ്പോൾ കേരളത്തിൽ സുലഭമാണ് ) അൽപ്പം ചൂട് വെളളത്തിൽ കഴുകി വൃത്തിയാക്കി ( തൊലി കളയരുത് ) അല്ലി കളഞ്ഞു ചെറിയ കഷണങ്ങളാക്കുക. ഒരു മിക്സിയിൽ ഇട്ടു അൽപ്പം ജലം ചേർത്ത് നന്നായി അരയ്ക്കുക. ഒരു ഗ്ലാസ് വീതം ദിവസവും കുടിക്കുക. ഇതു മൂന്നു മാസം ...

Read More »

മാലിന്യകേന്ദ്രമായി കല്ലായി പാലവും പരിസരവും

നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്ന ഇടങ്ങള്‍ ഏറെയാണ്. ഒളിഞ്ഞും ഇരുട്ടിന്‍െറ മറവിലുമൊക്കെയാണ് പലയിടത്തും മാലിന്യം കൊണ്ടിടുന്നതെങ്കില്‍ കല്ലായ് പാലത്തിന് സമീപം അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ മാലിന്യം വലിച്ചെറിയാമെന്ന സ്ഥിതിയാണ്. പാലത്തിന് സമീപവും താഴെഭാഗവും നഗരവാസികള്‍ കൊണ്ടുതള്ളുന്ന മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. പാലത്തിന് മുകളില്‍ ആകെ മൂന്നോ നാലോ തെരുവുവിളക്ക് മാത്രമാണുള്ളത്. ഇത് പലപ്പോഴും തെളിയാറുമില്ല. കല്ലായി ഭാഗത്തേക്ക് വരുന്നതിനുമുമ്പായി റോഡിന്‍െറ ഇടതുഭാഗത്തായാണ് മാലിന്യം തള്ളുന്ന പ്രധാന കേന്ദ്രം. തെരുവുവിളക്കുകള്‍ ഇല്ലാത്ത ഭാഗത്താണ് മാലിന്യം തള്ളുന്നത്. പാലത്തിന് മുന്നിലായി ദിവസവും ബൈക്കിലും കാറിലും എത്തുന്നവര്‍ മാലിന്യം തള്ളുന്നതിന് ഒരു സാക്ഷികൂടി ...

Read More »

അധികൃതരുടെ അനാസ്ഥ: മുക്കത്ത് നടുറോഡില്‍ മാലിന്യം തള്ളുന്നു

മുക്കം അങ്ങാടിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് നടുറോഡില്‍. ഇവിടെ മാലിന്യനിക്ഷേപത്തിന് വഴിയില്ലാതായതോടെയാണ് നടുറോഡില്‍ മാലിന്യം തള്ളുന്നത്. മുന്‍ പഞ്ചായത്ത് ഭരണസമിതികള്‍ തുടക്കം കുറിച്ച ബയോഗ്യാസ് പ്ളാന്‍റുകള്‍ മണ്ണിനടിയില്‍ ഉപയോഗശൂന്യമായി കിടക്കുമ്പോഴാണിത്. 2008ല്‍ അന്നത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ജോസ് മാത്യുവിന്‍െറ പ്രത്യേക താല്‍പര്യപ്രകാരം നാലര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്ളാന്‍റാണ് മണ്ണിനടിയിലായത്. ഇ.എം.എസ് ഷോപ്പിങ് കോംപ്ളക്സ് പരിസരത്തായിരുന്നു അന്ന് പ്ളാന്‍റ് നിര്‍മിച്ചിരുന്നത്. എന്നാല്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരുന്നതിനാലും ചില മത്സ്യ-മാംസ തൊഴിലാളികളുടെ എതിര്‍പ്പ് കാരണവും പദ്ധതി വിജയിച്ചില്ല. പ്ളാന്‍റിനായി വായ്പയെടുത്ത നാലര ലക്ഷം രൂപയുടെ പലിശ ...

Read More »

വായു ശ്വസി’ച്ച് കുതിക്കുന്ന റോക്കറ്റിന്റെ പരീക്ഷണത്തിനു തയ്യാറായി :ഐഎസ്ആര്‍ഒ

‘വായു ശ്വസി’ച്ച് കുതിക്കുന്ന റോക്കറ്റിന്റെ പരീക്ഷണ പറക്കലടക്കം മൂന്ന് വിക്ഷേപണങ്ങള്‍ക്കൊരുങ്ങി ഐഎസ്ആര്‍ഒ. ഇതുകൂടാതെ ഏറ്റവും ആധുനികമായ ജിസാറ്റ്–18 വിദേശത്തുനിന്ന് വിക്ഷേപിക്കും. ജി സാറ്റ് ശ്രേണിയിലുള്ള തദ്ദേശീയമായി വികസിപ്പിച്ച എയര്‍ബ്രീത്തിങ് സ്ക്രാംജെറ്റ് എന്‍ജിന്‍ റോക്കറ്റിന്റെ (ഡിഎംആര്‍ ജെറ്റ്) വിക്ഷേപണം 28ന് നടക്കും. ശബ്ദത്തേക്കാള്‍ ആറ് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിക്ഷേപണവാഹനമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഞായറാഴ്ച രാവിലെ ഏഴിനും ഒമ്പതിനും ഇടയില്‍ റോക്കറ്റ് വിക്ഷേപിക്കും. കഴിഞ്ഞമാസം 28ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ചെന്നൈ തീരത്തിനടുത്ത് വ്യോമസേനാ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. അന്തരീക്ഷത്തില്‍ നിന്ന് ...

Read More »

കാലവര്‍ഷം തിമിര്‍ത്തില്ല; വരാനിരിക്കുന്നത് ആശങ്കയുടെ പെയ്ത്ത്

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കാന്‍ ആറരയാഴ്ച മാത്രം ശേഷിക്കെ സംസ്ഥാനത്ത് മഴക്കുറവ് 29 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ തീയതിയില്‍ 30 ശതമാനം കുറവായിരുന്നു മഴ. സെപ്റ്റംബര്‍ 30-നു കാലവര്‍ഷം അവസാനിച്ചപ്പോള്‍ കമ്മി 26 ശതമാനമായിരുന്നു.ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്ന കാലവര്‍ഷത്തിലെ മഴയുടെ സിംഹഭാഗവും ലഭിക്കേണ്ട കാലമാണു കടന്നുപോയത്.സെപ്റ്റംബര്‍ മുപ്പതോടെ 203.94 സെന്റിമീറ്റര്‍ മഴയാണു കിട്ടേണ്ടത്. ഇനിയുള്ള ആറാഴ്ചകൊണ്ട് 90 സെന്റിമീറ്ററോളം മഴ ലഭിച്ചാലേ അത്രയുമാകൂ. കഴിഞ്ഞ വര്‍ഷം അവസാനത്തെ ആറാഴ്ച ലഭിച്ചത് 36 സെന്റിമീറ്റര്‍ മഴയാണ്. ഇത്തവണത്തെ മഴയുടെ ...

Read More »

ഒരാഴ്ചക്കുളളിൽ കേരളത്തില്‍ കാലവർഷം ശക്തമാകും

കേരളത്തിൽ ഒരാഴ്ചക്കുളളിൽ  കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.സംസ്ഥാനത്ത് കാലവർഷം സാധാരണ നിലയിലാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ  ജനറൽ  എൽ  എസ് റാത്തോഡ് പറഞ്ഞു. ഇന്ത്യയിലാകമാനവും കേരളത്തിലും ഇതുവരെ മണ്‍സൂണ്‍  പ്രതീക്ഷിച്ച നിലയിൽ  കിട്ടിയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ  ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ  പാലക്കാട് ജില്ലകളിൽ  മാത്രമാണ് മഴയുടെ അളവ് കുറഞ്ഞത്. ഉത്തർ പ്രദേശിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപപെട്ട മർദമാണ് മണ്‍സൂണിലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ  ചൂട് കാലാവസ്ഥയുണ്ടാവാൻ  കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലും ...

Read More »