Home » പ്രകൃതി (page 7)

പ്രകൃതി

അവശേഷിപ്പുകള്‍ മാത്രമാവുമോ ബേപ്പൂരിലെ ഉരു നിര്‍മ്മാണം?

ചരിത്രങ്ങള്‍ ഏറെ പറയാനുണ്ട് കോഴിക്കോടിന്. ആ ചരിത്ര ഏടുകളില്‍ ബേപ്പുരിനെയും ഉരുവിനെയും ഒഴിച്ച് ഒന്നും ഉരിയാടാനും കോഴിക്കോടിന് സാധിക്കില്ല. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നത്തെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായമൊന്നുമില്ലാതെ ബേപ്പൂര്‍ ഉരുക്കള്‍ ചരിത്രത്തിലേക്ക് നീന്തിക്കയറി. പൂര്‍ണ്ണമായും മനക്കണക്കുകളെ മാത്രം ആശ്രയിച്ച് ബേപ്പൂരില്‍ ഉരുക്കള്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ ഇന്നത്തെ കപ്പല്‍ ശാലകളില്‍ ന്യുജനറേഷന്‍ തൊഴിലാളികള്‍ക്ക് പ്രയാസമായിരിക്കും.  കപ്പലുകളേയും വലിയ ബോട്ടുകളേയും അപേക്ഷിച്ച് വെള്ളം കുറവുള്ള മേഖലകളിലൂടെ സഞ്ചരിക്കാമെന്ന മേന്മയാണ് ഉരുവിനുള്ളത്. ഇതു തന്നെയാണ് ബേപ്പൂരിലെ ഉരു നിര്‍മ്മാണ കേന്ദ്രത്തിനുള്ള സ്വകാര്യ അഹങ്കാരവും. ഒരു കാലഘട്ടത്തില്‍ ...

Read More »

കലക്ടറെ കൊട്ടിയെങ്കിലും കാര്യം നടന്നു; മാനാഞ്ചിറയിൽ ചവറ്റുകൊട്ട ഉടനെ 

കോഴിക്കോട് നഗരത്തിലെ മാലിന്യ പ്രശ്‌നവും അത് പരിഹരിക്കാന്‍ ഒരു ചവറ്റുകുട്ടപോലും ഇല്ലാത്തതും ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് പോസ്റ്റിന് കലക്ടറുടെ മറുപടി. മാനാഞ്ചിറ നഗരത്തില്‍ അടുത്തിടെ സ്ഥാപിച്ച ചിത്രകാരന്‍ യാജെക്ക് റ്റൈറ്റിലിക്കിന്റെ ശില്‍പത്തില്‍ മാലിന്യം നിക്ഷേപിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്. മാനാഞ്ചിറയിലോ നഗരത്തില്‍ മറ്റേതെങ്കിലും സ്ഥലത്തോ ചവറ്റുകുട്ടകള്‍ സ്ഥാപിക്കാതിരിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു പോസ്റ്റ്. കോര്‍പറേഷനില്‍ പുതിയ ഭരണം ചുമതലയേറ്റിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും ഉടന്‍തന്നെ കൗണ്‍സില്‍ അതിന് പരിഹാരം കാണുമെന്നും കലക്ടര്‍ മറുപടി പറഞ്ഞു. എന്നാല്‍ നഗരത്തിലെ മാലിന്യ പ്രശ്‌നം കലക്ടറുടെ പേജില്‍ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത് ...

Read More »

ഇല മുതല്‍ വേരുവരെ അടിമുടി പേരക്ക ഔഷധം

അനേകം ഔഷധഗുണങ്ങളുള്ള ഒട്ടനവധി സസ്യങ്ങള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്. അതില്‍ പ്രധാനമാണ് പേരക്ക. ഇല മുതല്‍ വേരുവരെയും ഔഷധഗുണങ്ങളോടുകൂടിയതാണ് പേരക്ക. വൈറ്റമിന്‍ സി,ഇ,കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം അയണ്‍, എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. രോഗപ്രതിരോധശേഷി കൂട്ടാനായി ദിവസേന ഒരു പേരക്കയെങ്കിലും കഴിക്കുന്നത് നല്ലതാണ്. പേരയില ദന്തരോഗങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്നാണ് പേരയില. പല്ല് വേദന, വായ്നാറ്റം, മോണരോഗങ്ങള്‍ എന്നിവക്ക് പേരയില പ്രധാനമാണ്.     പേരയിലയിട്ടു തിളപ്പിച്ചാറിയവെള്ളത്തില്‍ ഉപ്പിട്ട് ചേര്‍ത്തതിനുശേഷം വായില്‍കൊള്ളുന്നത് ദന്തരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ സാധിക്കും. പേരയുടെ തളിരില വായിലിട്ട് ചവക്കുന്നത് വായ്നാറ്റം കുറക്കും. പേരയില ഉണക്കിപ്പൊടിച്ചുചേര്‍ത്ത ...

Read More »

പച്ചക്ക് തിന്നണം വെള്ളരിക്ക

വേവിച്ചു കഴിക്കുന്നതിനേക്കാള്‍ പച്ചയില്‍ കഴിക്കാന്‍ ഏറെ രുചിയുള്ള, ധാരാളം വൈറ്റമിനും ജലാംശവും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വെള്ളരിക്ക. തലചുറ്റല്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും വെള്ളരി ഫലപ്രദമാണ്. വെള്ളരിയുടെ ചാറ് നാരങ്ങനീരുമായി ചേര്‍ത്ത് കഴിക്കുന്നത് ഉന്മേഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വെള്ളരിക്ക അരച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ ശരീരത്തിന് തണുപ്പ് ലഭിക്കും. വെള്ളരിക്ക കഴിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നാല്‍ ചിക്കന്‍ പോക്സ്, വസൂരി പോലുളള രോഗങ്ങളെ തടയാന്‍ കഴിയും. വെള്ളരിയുടെ ചെറുത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

Read More »

വെണ്ടക്ക: വിറ്റാമിൻ സമൃദ്ധിയുടെ പര്യായം

വൈറ്റമിന്‍ എ, ബി, സി, ഇ, കെ തുടങ്ങി ഒട്ടനവധി ആരോഗ്യഗുണങ്ങളോടു കൂടിയതാണ് വെണ്ടക്ക. വൈറ്റമിനു കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടക്കയിലടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ ധാരാളം അടങ്ങിയതിനാല്‍ കാഴ്ചശക്തി കൂട്ടാനും ത്വക്കിന്റെ ആരോഗ്യസംരക്ഷണത്തിനും വെണ്ടക്ക ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ഇമ്മ്യൂണ്‍ സിസ്റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്‌ളൂയിഡ് ശരിയായ തോതില്‍ നിലനിര്‍ത്താനാവശ്യമായ പൊട്ടാസ്യവും ഇതില്‍ ധാരാളമായി ഉണ്ട്. ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികളുടെയും പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യത്തിനു സാധിക്കും. ...

Read More »

ചെമ്പ്രയുടെ നെറുകയില്‍

ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടിപ്രദേശം, ഒരേ സമയം രണ്ട്‌ ദിശകളിലേക്കായി ഇവിടെ നിന്നും ഉറവയെടുക്കുന്ന അരുവികള്‍ കടന്നുപോകുന്നു. വഴികളില്‍ ഞാവലും കാട്ടുകുരുമുളകും നന്നാറിയും ആരോഗ്യപച്ചയും ദണ്ഡപാലയും. ഉഗ്രവിഷമുള്ള പാമ്പുകളുടെയും മലമുഴക്കി വേഴാമ്പലിന്റെയും വാസസ്ഥലം. കാട്ടുപന്നി, കരിങ്കുരങ്ങ്‌, പുളളിപ്പുലി എന്നിവയുടെ ആവാസവ്യവസ്ഥ. ചെമ്പ്ര മല. മേപ്പാടിയില്‍ നിന്നും പിന്നിട്ട്‌ വാച്ച്‌ ടവര്‍ കഴിഞ്ഞാല്‍ മലയുടെ തുടക്കമാകും. അവിടെ നിന്ന്‌ പോകുന്ന വഴികള്‍ ഉയരം കൂടുംതോറും വയനാടിന്റെ മുഖം തെളിയും. തൊട്ടരികില്‍ ആണ്‌ ചിറാപുഞ്ചി. അതിനും കുറച്ചകലെയായി നില്‍ക്കുന്ന ചുരം മലനിരകള്‍. ശേഷം കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും നീളുന്ന സുന്ദരമായ ...

Read More »