പ്രവാസിയും വ്യവസായ പ്രമുഖനുമായ കാട്ടുപരുത്തി സുലൈമാൻ ഹാജി സ്വന്തം നാട്ടുകാർക്ക് ഈ കൊറോണക്കാലത്തും താങ്ങും തണലുമാവുകയാണ് . കൊറോണയിൽ ജീവിതം വഴിമുട്ടിയ നിത്യതൊഴിലുകാർക്കും ഇടത്തരക്കാർക്കും വിഷു ആഘോഷിക്കുവാൻ പച്ചക്കറികളും ധാന്യങ്ങളുമടങ്ങിയ കിറ്റ് തയ്യാറാക്കി എത്തിച്ചുകൊടുത്താണ് സുലൈമാൻഹാജി മാതൃകയാകുന്നത്. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ക്വരന്റീനിൽ പാർപ്പിക്കാൻ തന്റെ സ്കൂൾ വിട്ട് തരാമെന്നും സുലൈമാൻ ഹാജി അറിയിച്ചിട്ടുണ്ട്. ജാതി-മത-വർഗ ചിന്തകൾക്കതീതമായി എന്നും മുതുവല്ലൂരിലെയും കൊണ്ടോട്ടിയിലേയും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സുലൈമാൻ ഹാജി നാടിന് ഏതു പ്രതിസന്ധിയിലും കൈതാങ്ങായി നിൽക്കുന്നതാണ് നാട്ടുകാരുടെ അനുഭവം.
Read More »പ്രവാസം
ഇറാൻ പുതിയ എണ്ണപ്പാടം കണ്ടെത്തി; അയ്യായിരം കോടി ബാരൽ നിക്ഷേപമെന്നു പ്രസിഡണ്ട്
അയ്യായിരം കോടി ബാരൽ അസംസ്കൃത എണ്ണ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയെന്ന് ഇറാൻ. അമേരിക്കൻ ഉപരോധംകാരണം രാജ്യത്തിന് പുറത്തേക്ക് എണ്ണവില്പന നടത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ തെക്കൻ പ്രവിശ്യയായ ഖുസസ്ഥാനിലാണ് പുതിയ എണ്ണഖനിയെന്നു പ്രസിഡണ്ട് അറിയിച്ചു. നിലവിൽ 15000 കോടി ബാരലാണ് ഇറാന്റെ എണ്ണനിക്ഷേപം. ലോകത്തെ എണ്ണനിക്ഷേപത്തിൽ നാലാമതും പ്രകൃതിവാതക നിക്ഷേപത്തിൽ രണ്ടാമതുമാണ് നിലവിൽ ഇറാൻ. 6500 കോടി ബാരൽ എണ്ണനിക്ഷേപം കണക്കാക്കുന്ന അഹ്വാസ് കഴിഞ്ഞാൽ രണ്ടാമത്തെ എണ്ണനിക്ഷേപകേന്ദ്രമാവും ഇനി ഖുസസ്ഥാനിലേത്.
Read More »നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ ഇല്ലെന്ന് പരിശോധനാഫലം
കൊച്ചിയിലെ നിപ ബാധിതനുമായി അടുത്തിടപഴകിയ ആറുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലമണ് പുറത്തു വന്നത്. അയച്ച ആറ് സാമ്പിളുകളിലും നിപ വൈറസിന്റെ സാന്നിധ്യമില്ല. നിപ രോഗിയുമായി അടുത്തിടപഴകിയ ഇവരില്‍ പനി ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവരുടെ ശരീര സ്രവങ്ങളുടേയും രക്തത്തിന്റേയും സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും നെഗറ്റീവ് ആയിരുന്നു ഫലം. നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴ് പേര് ഇപ്പോള്‍ ഐസലോഷന് വാര്‍ഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ...
Read More »സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി കുവെെത്ത്
സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്കി. ബില്‍ നടപ്പിലാക്കിയാല്‍ ആരോഗ്യമേഖലയിലെ വികസനം പൂര്‍ണ രീതിയില്‍ സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സന്ദര്‍ശക വിസയും താല്‍ക്കാലിക റസിഡന്റ്സും ഇന്‍ഷൂറന്‍സ് തുക അടച്ചിരിക്കണം. ഇവ രണ്ടിനുമായി അപേക്ഷിക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് അടച്ചതിന്റെ രേഖ ഹാജരാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കുവൈത്തില്‍ നിന്ന് അവരവരുടെ രാജ്യത്തേക്ക് മരുന്ന് കൊണ്ടുപോയി വില്‍പ്പന നടത്തുന്നത് തടയാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 47 എംപിമാരാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്. 2018ല്‍ മാത്രം കുവൈത്തില്‍ ആറ് ...
Read More »ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കി
ഭാര്യയെമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചവരെ പിടികൂടാനായി ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുണ്ട്.വനിതാ, ശിശു ക്ഷേമ വകുപ്പ് സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. എന്‍ആര്‍ഐ ഭര്ത്താക്കന്മാര് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നതായി മനേക ഗാന്ധി പറഞ്ഞു. പക്ഷേ ഇത് പാസാക്കുന്നതിന് സാധിച്ചില്ല. നോണ്‍ റസിഡന്റ് ഇന്ത്യ 1967 ലെ പാസ്പോര്ട്ട്സ് ...
Read More »ഇന്ത്യയിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ട 2 ലക്ഷമായി വര്‍ധിപ്പിച്ചു
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി വര്‍ധിപ്പിച്ച് സൗദിഅറേബ്യ. സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും തമ്മിലുള്ള സംഭാഷണത്തിനുശേഷമാണ് വിശ്വാസികള്‍ക്ക് ഏറെ ആഹ്ളാദമുണ്ടാക്കുന്ന പ്രഖ്യാപനമുണ്ടായത്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്‍ഡൊനേഷ്യയ്ക്കും പാകിസ്ഥാനും പിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു ഇതുവരെ ഇന്ത്യ .എന്നാല്‍ ക്വാട്ട വര്‍ധിപ്പിക്കുന്നതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തും പാകിസ്ഥാന് മൂന്നാം സ്ഥാനത്തുമെത്തും. പാകിസ്ഥാന്റെ ഹജ്ജ് ക്വാട്ട 1,84,210 ആണ്. അടുത്ത കാലത്തായി മൂന്നാംതവണയാണ് ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നത്. ഇന്ത്യയിലെത്തുന്ന സൗദി പൗരന്മാര്ക്ക് ഇവിസ ...
Read More »മുഖ്യമന്ത്രി ഇടപെട്ടു; കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ചു
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ക്ക് ടിക്കറ്റ് വിലയില്‍ വമ്പന്‍ കുറവ് പ്രഖ്യാപിച്ച് കമ്പനികള്‍. നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസിന് പുറമെ ഇന്‍ഡിഗോ എയര്‍ലൈന്‍സും, ഗോ എയറും രാജാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞത്. കഴിഞ്ഞ മാസം കണ്ണൂര്‍-അബുദാബി നിരക്ക് 30,000 രൂപയായിരുന്നു. അതേസമയം, 6099 രൂപ മുതല്‍ ടിക്കറ്റ് നിരക്ക് ഇട്ടാണ് ഗോ എയര്‍ ബുക്കിങ് തുടങ്ങിയത്. മടക്കത്തിന് 7999 രൂപയാണ് നിരക്ക്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നു വിമാന കമ്പനി സിഇഒമാര്‍ കഴിഞ്ഞദിവസം ...
Read More »പ്രവാസികളെ ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും: സുഷമാ സ്വരാജ്
പ്രവാസി കൂട്ടായ്മകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം നിയമഭേഗദതിക്കൊരുങ്ങുന്നു. പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. പുതിയ എമിഗ്രേഷന്‍ ബില്ലിന്മേല് ചര്‍ച്ച നടത്താനും സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു. വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിലവില്‍ ആധാര്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ല. ആധാര്‍ ആക്ട് പ്രകാരം പ്രവാസികള്ക്ക്ആധാര്കാര്ഡിന് അര്‍ഹതയും ഇല്ല. ഇന്ത്യയിലെ പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കെ പ്രവാസി സമൂഹം വലിയ പ്രയാസം നേരിടുന്നുണ്ട്. നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തി ആധാര്‍ ആക്ടില്‍ പ്രവാസികളെ കൂടി ...
Read More »ഇഖാമ പുതുക്കുന്നതില്‍ വീഴ്ചവരുത്തുന്നവരെ നാടുകടത്തും: സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്
താമസാനുമതി രേഖയായ ഇഖാമ പുതുക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്ന വിദേശ തൊഴിലാളികളെ നാടു കടത്തുമെന്ന് സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇഖാമ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. ഹവിയ്യതു മുഖിം എന്നറിയപ്പെടുന്ന അഞ്ചു വര്‍ഷം കാലാവധിയുളള താമസാനുമതി രേഖയാണ് പാസ്പോര്ട് ഡയറക്ടറേറ്റ് മൂന്ന് വര്‍ഷമായി വിതരണം ചെയ്യുന്നത്. ഓരോ വര്‍ഷവും പുതിയ കാര്‍ഡ് വിതരണം ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് അഞ്ച് വര്‍ഷം കാലാവധിയുളള കാര്‍ഡ് വിതരണം ആരംഭിച്ചത്. ഇതില്‍ കാലാവധി അവസാനിക്കുന്ന തീയതി രേഖപ്പെടുത്താറില്ല. എന്നാല്‍ ഓരോ വര്‍ഷവും നിശ്ചിത ഫീസ് ...
Read More »മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പൊതുമേഖലാ ബാങ്കുകള്‍ പിടിച്ചത് 10,000 കോടി
പൊതുമേഖലാ ബാങ്കുകള്‍ മൂന്നര വര്‍ഷം കൊണ്ട് പിഴയിനത്തില്‍ പിടിച്ചത് 10,000 കോടി രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും സൗജന്യ തവണകള്‍ക്ക് പുറമേ എടിഎം ഇടപാടുകള്‍ നടത്തിയ ഇനത്തിലുമാണ് ഇത്രയും തുക ബാങ്കുകള്‍ നേടിയത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വന്‍ തുക കൈക്കലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ നല്കിയ മറുപടിയില്‍ ഇക്കാര്യം പറയുന്നില്ല. പാര്‍ലമെന്റില്‍ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയില്‍ 2012ല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ...
Read More »