Home » പ്രവാസം (page 2)

പ്രവാസം

ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും

ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നുമുതലാണ് ഫ്‌ളൈദുബായ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്നുദിവസമാവും സര്‍വീസ് നടത്തുക. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് തുടങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് രാത്രി 8.20ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍സമയം 1.45ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം 6.05ന് ദുബായിലെത്തും. വാണിജ്യവിനോദസഞ്ചാര മേഖലയില്‍ ഇന്ത്യയും യുഎഇയും ...

Read More »

പബ്ലിക‌് ഹെൽത്ത‌് ലാബ‌് മലപ്പുറത്ത‌് പ്രവർത്തനസജ്ജമായി

മലപ്പുറം പകർച്ചവ്യാധി സ്ഥിരീകരണത്തിനും തുടർ ചികിത്സ ലഭ്യമാക്കുന്നതിനും ഇനി കോഴിക്കോട്ടുനിന്ന‌് സാമ്പിൾ പരിശോധനാഫലം വരുന്നതും കാത്തിരിക്കേണ്ട‌. ജില്ലയിൽ സ്ഥാപിക്കുമെന്ന‌് സർക്കാർ നേരത്തെ പ്രഖ്യാപിച്ച പബ്ലിക‌് ഹെൽത്ത‌് ലാബ‌് മലപ്പുറത്ത‌് പ്രവർത്തനസജ്ജമായി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പ്രാരംഭഘട്ടത്തിൽതന്നെ സ്ഥിരീകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കാനുമുള്ള സാഹചര്യമാണ‌് ഇതോടെ ഒരുങ്ങിയത‌്. ഇതുവരെ കോഴിക്കോടിനെയും ഗൗരവതരമായ കേസുകളിൽ തിരുവനന്തപുരത്തെയുമാണ‌് മലപ്പുറം ആശ്രയിച്ചിരുന്നത‌്.

Read More »

തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാൻ കേന്ദ്ര സര്‍ക്കാർ തീരുമാനം

തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും. കേന്ദ്ര സര്‍ക്കാരാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നോ, ഗോഹട്ടി, മംഗളൂരു എന്നീ വിമാനത്താവങ്ങളാണ് തിരുവനന്തപുരത്തിന് പുറമെ സ്വകാര്യവത്കരിക്കുന്നതിന് ധാരണയായിരിക്കുന്നത്. ഇതിന് കേന്ദ്ര മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നീതി ആയോഗ് സിഇഒ, വ്യോമയാന സെക്രട്ടറി, സാമ്പത്തികകാര്യ സെക്രട്ടറി, എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. ഇവര്‍ അടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. ഈ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ പ്രവര്‍ത്തനം, നിയന്ത്രണം, വികസനം എന്നിവ ...

Read More »

പ്രളയം തകര്‍ത്ത 17000 വീടുകളുടെ പുനർനിർമാണത്തിനായി നൂറുദിന ചലഞ്ച്

പ്രളയം തകര്‍ത്ത 17,000ത്തോളം വീടുകൾ നവംബര്‍ ഒന്നിന് ആരംഭിച്ച് നൂറു ദിവസം കൊണ്ട് പുനര്‍നിര്‍മിക്കുന്ന ചലഞ്ച് സർക്കാർ തുടക്കമിടുന്നു. വീടുകളുടെ നിര്‍മാണം സ്പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. ചില വീടുകള്‍ ഗുണഭോക്താക്കള്‍ തന്നെ പുതുക്കിപ്പണിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗുണഭോക്താവിന് ഭാവിയില്‍ വീടിന്‍റെ വിസ്തൃതി ആവശ്യമെങ്കില്‍ കൂട്ടാവുന്ന വിധമായിരിക്കണം നിര്‍മാണം. പ്രീ ഫാബ്രിക്കേഷന്‍, പ്രീ എന്‍ജിനിയറിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടുകള്‍ നിര്‍മിക്കുന്ന ഏജന്‍സികളുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. 400 ചതുരശ്ര അടി വീടുകള്‍ നിര്‍മിക്കുന്നതിന് നാലു ലക്ഷം ...

Read More »

ലൈംഗികാതിക്രമ കേസുകളില്‍ മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാം: സുപ്രീം കോടതി

ലൈംഗികാതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്നും പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതിയുടെ ഈ ഉത്തരവ് ലൈംഗികാതിക്രമക്കേസുകളില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാക്കുന്നതാണ്. ക്രിമിനല്‍ വിചാരണകള്‍ സത്യം തേടിയുള്ള അന്വേഷണമാണെന്നും കോടതി നിരീക്ഷിച്ചു. അതീവ ഗൗരവമുള്ള കേസുകളെ മൊഴിമാറ്റി അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനില്‍ക്കാനാവില്ലെന്നും സത്യം പുറത്ത് കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണമെന്നും ബെഞ്ച് പറഞ്ഞു. ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരി മൊഴിമാറ്റിയിട്ടും ...

Read More »

ആയുഷ്മാന്‍ ഭാരത് ഇലക്ഷന് വേണ്ടിയുള്ള പ്രചാരണ തട്ടിപ്പ്: മന്ത്രി തോമസ് ഐസക്ക്

ആയുഷ്മാൻ ഭാരത് പദ്ധതിയും കേരളവും ========================= ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായിട്ടാണ് ആയുഷ്മാൻ ഭാരത് പ്രചരിപ്പിക്കപ്പെടുന്നത്. 2008 ൽ യുപിഎ സർക്കാർ ആർ.എസ്.ബി.വൈ പദ്ധതി ആരംഭിച്ചപ്പോഴും ഇതുതന്നെയായിരുന്നു പ്രചരണം. പക്ഷെ, ആർ.എസ്.ബി.വൈ.യുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള എല്ലാവർക്കും കിടത്തി ചികിത്സയ്ക്ക് 30,000 രൂപയുടെ ഇൻഷ്വറൻസ് എന്നായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പിന്നീട് 60 വയസ്സിനു മുകളിൽ പ്രായമുള്ള കുടുംബാംഗങ്ങൾക്ക് 30000 രൂപ വീതം അധികം പ്രഖ്യാപിച്ചു. ഗുണഭോക്താവ് ഒന്നും നൽകേണ്ടതില്ല. ഇൻഷ്വറൻസ് പ്രീമിയം മുഴുവൻ സർക്കാർ അടച്ചുകൊള്ളും. 75 ശതമാനം കേന്ദ്ര ...

Read More »

വിവാഹേതര ലൈംഗക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

വിവാഹേതര ലൈംഗക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ലൈംഗിക ബന്ധം ക്രിമില്‍ കുറ്റമാക്കുന്ന ഐ പി എസി 497-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. സ്ത്രീകളുടെ അന്തസിനും തുല്യതയ്ക്കും എതിരാണ് ഈ നിയമമെന്ന് കേസു പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ച് വിധിച്ചു. തുല്യതയ്ക്കുള്ള അവകാശം നല്‍കുന്ന ഭരണഘടനയുടെ 14,15 വകുപ്പുകള്‍ക്കെതിരാണ് ഈ നിയമമെന്നും ജീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള ബഞ്ചിലെ നാലു ജഡ്ജിമാരും അവരുടെ വിധിന്യായത്തില്‍ ഏകകണ്ഠമായി വ്യക്തമാക്കി. ഇതോടെ 157 വര്‍ഷം ...

Read More »

മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് നിയമവിരുദ്ധിമാക്കിയുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. കേന്ദ്രമന്ത്രിസഭയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. ബില്‍ ലോക്‌സഭ നേരത്തെ പാസാക്കിയിരുന്നതാണ്. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായെത്തിയത്. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22-ന് പ്രഖ്യാപിച്ച വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്‌സഭയില്‍ ...

Read More »

ആഘോഷങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍; സ്‌കൂള്‍ കലോത്സവവും, അന്താരാഷ്ട്ര ചലച്ചിത്രമേളയും റദ്ദാക്കി

പ്രളയക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ഒരു വര്‍ഷത്തേക്ക് നടത്താനിരുന്ന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഇതിനായി നീക്കിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്. സ്​കൂൾ കലോത്സവം, കായികമേള ഉൾപ്പെടെയുള്ളവ സംബന്ധിച്ച്​ തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ ...

Read More »

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.”സർക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നൽകുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയേയും മുറിച്ചു കടക്കാൻ കഴിയും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ല. ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് നൽകട്ടെ. അതേ കുറിച്ച് ചിന്തിക്കണം. എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു തവണയായി നൽകാമല്ലോ. “പ്രവാസി ...

Read More »