Home » പ്രവാസം (page 3)

പ്രവാസം

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമായി

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്. പ്രവാസികളുടെ ഭൗതികദേഹം വിമാനത്താവളത്തില്‍ നിന്ന് വീട്ടില്‍ എത്തിക്കുന്നതിനും ഈ സേവനം ലഭ്യമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നോര്‍ക്ക റൂട്ട്‌സിന്റെ കോള്‍ സെന്ററില്‍ വിളിച്ച് സഹായം ആവശ്യപ്പെടുന്ന പ്രവാസി മലയാളികള്‍ക്കാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. 24 മണിക്കൂറും ...

Read More »

ചരിത്രം തിരുത്തി സൗദി; വാഹനങ്ങളുമായി വനിതകള്‍ നിരത്തിലിറങ്ങി

കാത്തിരുന്ന നിമിഷമാണ് ഇന്ന് സൗദിയില്‍. വനിതകള്‍ ഇവിടെ വാഹനവുമായി ഇറങ്ങി. വന്‍ നഗരങ്ങളിലെ റോഡുകളില്‍ വലിയ ആഘോഷത്തോടെയാണ് അവര്‍ വാഹനങ്ങള്‍ സ്വന്തമായി നിരത്തിലിറക്കിയത്. ട്രാഫിക് പൊലീസും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും വഴി നീളെ അവര്‍ക്ക് ആശംസകളുമായി നേര്‍ന്നു. മംഗളാശംസകള്‍ നേരുകയും പൂച്ചെണ്ടുകള്‍ കൈമാറുകയുംമാണ് ട്രാഫിക് പൊലീസ്. വനിതകളുടെ ഡ്രൈവിങ്ങിന് നിരോധം ഏര്‍പ്പെടുത്തിയുന്ന സൗദിയില്‍ ഇന്നുമുതല്‍ സ്തീകളും വാഹനം നിരത്തിലറക്കി. വനിതകളുടെ ഡ്രൈവിങ്ങിനുള്ള നിയന്ത്രണം ഒഴിവാക്കുകയെന്നത് സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും ആധുനികവത്കരണ നയങ്ങളില്‍ സുപ്രധാനമായിരുന്നു രാജകുടുംബാംഗവും ശതകോടീശ്വരനുമായ അമീര്‍ വലീദ് ...

Read More »

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി സൗദി വിലക്കി

നിപ്പാ വൈറസ് ഭീതിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി സൗദി വിലക്കി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് നിലവില്‍ വന്നത്. ഇറക്കുമതി വിലക്കിയ ഉത്തരവ് സൗദി പരിസ്ഥിതി മന്ത്രാലയമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരെത്ത യുഎഇയിലും ബഹ്റൈനിലും സംസ്ഥാനത്ത് നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചിരുന്നു. നിപ്പാ വൈറസ് ബാധിച്ച് 17 പേര്‍ മരിച്ച സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കി. നിലവിലുള്ള വിലക്ക് താത്കാലികമാണ്. വൈറസ് ബാധ തടയുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് വിലക്ക് എന്നാണ് വിവരം.

Read More »

ഖത്തറിലെ ജി-ടെക് കമ്പ്യൂട്ടര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ സെന്റര്‍ ഇനി ഖ്ത്തറിലും. ദോഹയിലെ അബുഹാമറില്‍ ഖത്തര്‍ റിഹാബിലിറ്റേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ വാഫ അല്‍ യസീദി ജി-ടെക് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഐടി രംഗത്ത് സമുന്നതമായ നിരവധി അവസരങ്ങളാണ് ജി-ടെക് സംഭാവന ചെയ്യുന്നതെന്ന് ഇവര്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ മേഖലയില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ജി-ടെക്കില്‍ പഠനം ആരംഭിക്കാം. കേരളത്തില്‍ വിജയം കണ്ട ഏക കമ്പ്യൂട്ടര്‍ ശൃംഖലയായ ജി-ടെക് കുവൈത്ത്, ബഹെറൈന്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും നേരത്തെ ഫ്രാഞ്ചൈസികള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഖത്തറില്‍ പുതിയ ...

Read More »

പ്രവാസികള്‍ അയയ്ക്കുന്ന പണംകൊണ്ട് ഇനിയധികമൊന്നും വികസിക്കേണ്ടി വരില്ല; ആരിഫ് അന്‍സാരിയുടെ കഥ

സൗദിയിലെ പ്രവാസജീവിതങ്ങള്‍ക്ക് ഇപ്പോള്‍ ഇതുപോലൊരു കരിനിഴലുണ്ട്. വര്‍ഷങ്ങളോളം നാടുവിട്ടുനിന്ന ഒരു മനുഷ്യൻ നാട്ടിൽ തിരിച്ചെത്തിയ ഈ കഥ സമകാലിക പ്രവാസികളിൽ ആരുടേയും കഥയാവാം. സുരേഷ് നീറാട് എഴുതുന്നു സൗദിയിലെ പ്രവാസികളില്‍ മഹാഭൂരിപക്ഷവും വലിയ ആശങ്കയിലാണ്. തൊഴില്‍ നഷ്ടപ്പെടുമെന്നതിനെക്കാള്‍ നാട്ടില്‍ ഇനിയെന്തു ചെയ്യും എന്ന ചിന്തയാണ് അലട്ടുന്നത്. മറ്റു ഗള്‍ഫ് നാടുകളിലേക്കുള്ള സാധ്യതകളുടെ അന്വേഷണവും നാട്ടില്‍ത്തന്നെ പുതിയ സംരംഭങ്ങള്‍ക്കുള്ള ചര്‍ച്ചകളും സജീവം. അതിനിടയില്‍ കേട്ട മുംബൈക്കാരനായ ഒരു പ്രവാസിയുടെ ഈ അനുഭവം ഒന്നറിയുക. ആരിഫ് അന്‍സാരി. ഇവിടെ, ജിദ്ദയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ്. രാവിലെ ...

Read More »

സൗദി അറേബ്യയില്‍ ട്രക്ക് ഡ്രൈവര്‍ ഉൾപ്പെടെ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം

സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്. എട്ടുമേഖലകളിലേക്ക് കൂടിയാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ട്രക്ക് ഡ്രൈവര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളിലെ ജോലി എന്നിവയും ഇതിലുള്‍പ്പെടും. ജനുവരിയില്‍ 12 മേഖലകളില്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കിയത്. ഇതിന് പുറമെയാണ് എട്ടുമേഖലകളില്‍ കൂടി ഇത് നടപ്പാക്കാന്‍ തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രി ഡോ. അലി അല്‍ ഗഫീസ് അനുമതി നല്‍കിയത്. മീഡിയം ഡ്യൂട്ടി ട്രക്ക് ഡ്രൈവര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളിലെ ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ഏപ്രില്‍ 17 മുതലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. തപാല്‍സേവനം, ...

Read More »

സൗദിയില്‍ റെന്റ് എ കാര്‍ മേഖലയിലും സ്വദേശിവത്കരണം

സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. റെന്റ് എ കാര്‍ മേഖലയിലാണ് ഉടന്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം വിവിധ ശാഖകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സ്വദേശിവത്കരണത്തിന് മുന്നോടിയായുള്ള മുന്നറിയിപ്പ് പരിശോധന സ്ഥാപനങ്ങളില്‍ ആരംഭിക്കുകയും ചെയ്തു. മാര്‍ച്ച് 18 മുതലാണ് സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരിക. പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് റെന്റ് എ കാര്‍ മേഖല സ്വദേശിവത്കരണത്തിന് തയ്യാറെടുക്കുന്നത്. ഇതു കാണിച്ച് മന്ത്രാലയ ശാഖയിലേക്ക് സര്‍ക്കുലര്‍ അയച്ചതായി ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. മാര്‍ച്ച് 18 മുതലാണ് ഈ മേഖലയിലെ സമ്പൂര്‍ണ ...

Read More »

വിദേശത്തേക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ഇനി കേരളത്തില്‍ നിന്നെടുക്കാം

വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവര്‍ക്ക് ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടിയാവുന്നു. ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച് ടെസ്റ്റ് നടത്തി ഇവിടെവെച്ച് ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനത്തിനായി എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ,ഡി.ടി.ആര്‍.) സന്ദര്‍ശിക്കാനെത്തിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.എ. പദ്മകുമാറാണ് ഇക്കാര്യമറിയിച്ചത്. കേരളത്തില്‍ ഷാര്‍ജ ഉദ്യോഗസ്ഥര്‍ക്ക് താമസിച്ച് ടെസ്റ്റ് നടത്താനുള്ള സൗകര്യമുള്ള സ്ഥലമെന്ന നിലയില്‍ എടപ്പാള്‍ ഐ.ഡി.ടി.ആര്‍. ആണ് മുഖ്യപരിഗണനയിലുള്ള സ്ഥലം. കേരളത്തിലുള്ള 2775 ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലെ ഓരോ പരിശീലകര്‍ക്ക് ...

Read More »

‘സുനയന’: അബ്ദുൾഖാദർ സ്മൃതിയിൽ കോഴിക്കോട്ട് മുഴുദിന സംഗീതപരിപാടി

അനശ്വര സംഗീതകാരൻ കോഴിക്കോട് അബ്ദുൾഖാദറിന്റെ സ്മരണയിൽ ‘സുനയന’ സംഗീതപരിപാടി മാർച്ച് പത്തിന് കോഴിക്കോട് ടാഗോർ സെന്റനറി ഹാളിൽ നടക്കും. കോഴിക്കോട് അബ്ദുൾ ഖാദർ ഫൗണ്ടേഷന്റെ മുൻകയ്യിൽ വിവിധ സാംസ്കാരിക സംഘങ്ങളുടെ സഹകരണത്തോടെയാണ് മുഴുദിന സംഗീത പരിപാടി. കോഴിക്കോടിന്റെ സംഗീതഭൂതകാലത്തിന്റെ വിവിധ തലങ്ങൾ അന്വേഷിക്കുന്ന ചർച്ചകൾ, ആ കലാനവോത്ഥാനകാലത്തിൽ പങ്കുകൊണ്ടവരുടെ അനുഭവങ്ങൾ പങ്കിടുന്ന സൗഹൃദസംഗമങ്ങൾ, മൺമറഞ്ഞ കലാസംഘാടകരെയും സംഗീതകാരന്മാരെയും ഓർമ്മിക്കുന്ന അനുസ്മരണ സദസ്സ് തുടങ്ങി വിവിധ പരിപാടികൾ ‘സുനയന’യിലുണ്ടാവും. കോഴിക്കോട് അബ്ദുൾഖാദറിന്റെ പാട്ടുകൾ കോർത്തിണക്കി സതീഷ് ബാബുവും അബ്ദുൾ ഖാദറിന്റെ ഒപ്പമുണ്ടായിരുന്ന ഉപകരണ സംഗീതജ്ഞരും നയിക്കുന്ന ...

Read More »

പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതിയില്‍ മാറ്റം വരുത്താനാകില്ല: കേന്ദ്ര ഹജ്ജ് കമ്മിറ്റി

ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു അവസരം ലഭിച്ച പ്രവാസികള്‍ക്കു സ്വന്തം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതിയില്‍ മാറ്റം വരുത്താനാകില്ലെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി. ഇതു സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ കത്തു ലഭിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങളെ അറിയിച്ചു. ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ വിവരങ്ങള്‍ മേയ് 15നകം ഇ-പാത്ത് വഴി ശേഖരിച്ച് ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇതിനുശേഷമുളള തീര്‍ഥാടകരുടെ രേഖകള്‍ സ്വീകരിക്കാന്‍ കഴയില്ലെന്നും എല്ലാവര്‍ഷവും ഇന്ത്യന്‍ തീര്‍ഥാടകരുടെ വിവരങ്ങള്‍ അറബി മാസം ഷഹ്ബാനിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് കാണിച്ചാണ് സൗദി ഹജ്ജ് മന്ത്രാലയത്തിനു ...

Read More »