Home » പ്രവാസം (page 4)

പ്രവാസം

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു: തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും പരിഗണന

സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്.തീരദേശ സ്‌കൂളുകളുടെ നവീകരണവും തീരദേശ പാക്കേജിലുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും സഹായം എത്തിക്കുന്നതിനും സാറ്റലൈറ്റ് വിദൂരവിനിമയ സംവിധാനം ഏര്‍പ്പടുത്തുന്നതിനായി 100 കോടി ചിലവുവരുന്ന സ്‌കീം ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും. കടല്‍ത്തീരത്തുനിന്ന് അമ്പതു മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 150 കോടി രൂപ നീക്കിവെക്കും. തീരദേശ മേഖലയിലെ റോഡ് വികസനത്തിനുള്ള തുകയടക്കം മത്സ്യമേഖലയ്ക്ക് 600 ...

Read More »

പാസ്‌പോര്‍ട്ട് ഓറഞ്ച് നിറമാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറി

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്‌പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറി. പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓറഞ്ച് പുറംചട്ടയുള്ള പാസ്‌പോര്‍ട്ട് വരുന്നതോടെ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പത്താംക്ലാസ് പാസ്സാകാത്തവര്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ഇവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ട് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇത് വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നാക്കാവസ്ഥയിലുള്ളവരെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമായി മാറുമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ട് ...

Read More »

ഇനി മുതല്‍ വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ക്കും നിരോധനം

ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായുള്ള പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടു പോകുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് . ഇനി മുതല്‍ ഇത്തരം പവര്‍ ബാങ്കുകള്‍ ചെക്- ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ അനുവദിയ്ക്കില്ല. ഹാന്‍ഡ് ബാഗേജുകളില്‍ ഇവ കൊണ്ടു പോകാന്‍ കഴിയും. എന്നാല്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ക്ക് ഈ രണ്ടു തരം ബാഗേജുകളിലും വിലക്കുണ്ട്. പ്രാദേശികമായി നിര്‍മ്മിക്കുന്ന പവര്‍ ബാങ്കുകളില്‍ സെല്ലുകള്‍ക്കു പുറമേ കളിമണ്ണുപയോഗിച്ചുള്ള വ്യാജബാറ്ററികളും ഉപയോഗിക്കുന്നുണ്ട്. ഇത്തരം പവര്‍ ബാങ്കുകള്‍ അനായാസം തുറക്കാന്‍ സാധിക്കുമെന്നതിനാല്‍ രാസവസ്തുക്കള്‍ ...

Read More »

തിരൂര്‍ വെറ്റില ഇനി കേരളത്തിന്‍റെ പൈതൃക സ്വത്ത്

ആറന്മുള കണ്ണാടിക്കും പയ്യന്നൂര്‍ പവിത്ര മോതിരത്തിനുമൊപ്പം തിരൂര്‍ വെറ്റിലയും ഇനി കേരളത്തിന്‍റെ പൈതൃകത്തെ അടയാളപ്പെടുത്തും. തിരൂര്‍ വെറ്റിലയുടെ പാരമ്പര്യത്തെയും ഔഷധഗുണത്തെയും കുറിച്ചുള്ള പഠനവും ഭൂസൂചികാ രജിസ്ട്രേഷന്‍ നടപടിയും പൂര്‍ത്തിയായി. കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സമിതി നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഒരു ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മ അത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്ഥലവുമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടുകിടക്കുകയാണെങ്കില്‍ അത് ആ പ്രദേശത്തിന്‍റെ സ്വന്തം സ്വത്തായി പ്രഖ്യാപിക്കുന്നതാണ് ഭൂസൂചികാ രജിസ്ട്രേഷന്‍. ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും മുന്തിയ വെറ്റിലയാണ് തിരൂര്‍ വെറ്റില. ഇതിന്‍റെ പ്രത്യേക സുഗന്ധവും എരിവും വലിപ്പവുമെല്ലാം അന്യൂനമാണ്. ആ ...

Read More »

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ഇനി മൊബൈല്‍ ആപ്പ്

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു വേണ്ടി ഇനി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്ക വേണ്ട. വെറും നാലു ദിവസത്തിനുള്ളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്ന തരത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കി കേരളം. ഏറെ സുരക്ഷിതത്വം ഉറപ്പാക്കി നടപ്പാക്കുന്ന സംവിധാനത്തിന് ഇ-വിഐപി എന്നാണ് പേരിട്ടിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ ഒന്നു മുതല്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കി വരുന്ന ഇ-വിഐപി വിജയകരമാണെന്ന് കണ്ടതോടെയാണ് സംസ്ഥാനമൊട്ടാകെ ഇതു നടപ്പാക്കാന്‍ കേരളാ പോലീസ് ഒരുങ്ങുന്നത്. നിലവില്‍ 21 ദിവസമാണ് പോലീസ് വെരിഫിക്കേഷനു വേണ്ടിവരുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അത് നാലു ദിവസമാക്കി ചുരുങ്ങുമെന്നാണ് പ്രതീക്ഷ. ...

Read More »

സൗദിയില്‍ വീണ്ടും സിനിമാ പ്രദര്‍ശനത്തിന് അനുമതി

സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചു. ഇതിന്റെ ഭാഗമായി തിയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കും. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറിയിച്ചു. ‘2018 ആദ്യം തന്നെ വാണിജ്യസിനിമാ പ്രവർത്തനങ്ങൾ സൗദിയിൽ തുടങ്ങും. 35 വർഷങ്ങൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്’– സാംസ്കാരിക മന്ത്രാലയം അറിയിച്ചു. 1980കളിലാണ് സാംസ്കാരിക മൂല്യച്യുതിയുണ്ടാക്കുന്നുവെന്നു പറഞ്ഞ് സൗദിയിലെ തിയറ്ററുകൾക്ക് വിലക്കു വരുന്നത്. അതിനാൽത്തന്നെ ഇപ്പോഴും കാര്യമായ വളർച്ചയില്ലാതെ തുടരുന്ന സൗദിയിലെ ചലച്ചിത്ര നിർമാണത്തിനും ഊർജം പകരുന്നതാണു പുതിയ തീരുമാനം. ദശാബ്ദങ്ങൾ ...

Read More »

ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈറ്റില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് നിയമനത്തിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഓവര്‍സീസ് മാന്‍ പവര്‍ ലിമിറ്റഡ്, ചെന്നൈയുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിന്നു രണ്ടായിരം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുവാന്‍ നേരത്തെ മൂന്നു കുവൈറ്റ് ഏജന്‍സികള്‍ക്കു അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് മരവിപ്പിച്ചതായും ഇന്ത്യന്‍ എംബസി അറിയിച്ചു. നഴ്‌സിംഗ് നിയമനത്തിലെ സുതാര്യത നിലനിര്‍ത്തുവാന്‍ കുവൈറ്റ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാന്‍പവര്‍ ഏജന്‍സികളെ തന്നെ നിയമിക്കുവാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം സജീവമായി ആലോചിക്കുന്നുണ്ടന്നും ഇന്ത്യന്‍ എംബസി കൂട്ടിച്ചേര്‍ത്തു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ശമ്പളമില്ലാതെ ജോലി ...

Read More »

സൗ​ദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. 2018 ജൂണില്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആഭ്യന്തര, ധന, തൊഴില്‍, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ തീരുമാനം നടപ്പാക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. സൗ​ദിയില്‍ പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്ര​മേ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. സ്ത്രീകള്‍ക്ക് ഡ്രൈ​വിം​ഗി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ലോ​ക​ത്തെ ഏ​ക രാ​ജ്യം സൗ​ദി​യാ​ണ്. സ്ത്രീ​ക​ൾ വാ​ഹ​നം ഓ​ടി​ച്ചാ​ൽ ...

Read More »

നിയമം ഇങ്ങനെയാണ്: ആധാറിന്റെ പേരിൽ ബാങ്ക് അക്കൗണ്ടുകളെ ഒരു ചുക്കും ചെയ്യാനാവില്ല

രാജ്യത്തെ ബാങ്ക് ഉപഭോക്താക്കൾ ആശങ്കയിലാണ്. വിശ്വസിച്ച് നിക്ഷേപമേൽപ്പിച്ച ബാങ്കുകൾ നിരന്തരം അവരോട് അക്കൗണ്ടിനെ ആധാറുമായി ലിങ്കുചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനമനുസരിച്ചാണത്രെ ഇത്. ഡിസംബർ 31നകം ഇങ്ങനെ ലിങ്ക് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് അറിയിപ്പ്. ബാങ്കുകൾ ഇങ്ങനെ ചെയ്യാമോ? അത് ഭരണഘടനാപരമാണോ? വിദഗ്ധർ പറയുന്നു, ഇതിൽ കുഴപ്പമുണ്ടെന്ന്. 2017ൽ പാസാക്കിയ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് (മെയ്ന്റനൻസ് ഓഫ് റെക്കോർഡ്സ്) (രണ്ടാം ഭേദഗതി) ചട്ടങ്ങളുടെ മറവിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. 2002ലെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് നിയമം നൽകിയ അധികാര ...

Read More »

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റ് വേണ്ട. ഇതു സംബന്ധിച്ച നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റിന് പകരം ആധാറോ പാന്‍ കാര്‍ഡോ ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. 1980ലെ പാസ്‌പോര്‍ട്ട് നിയമപ്രകാരം 26-01-1989ന് ശേഷം ജനിച്ചവരെല്ലാം പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം നിര്‍ബന്ധമായും ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഇതിന് പകരം സ്‌കൂളില്‍ നിന്നുള്ള ടി.സിയോ അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നുള്ള വയസ് തെളിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ പാന്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ തിരിച്ചറിയില്‍ കാര്‍ഡോ ...

Read More »