Home » പ്രവാസം (page 5)

പ്രവാസം

പ്രവാസി വോട്ട്: ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രവാസി വോട്ട് നടപ്പാക്കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതിയാണ് തീരുമാനമെടുത്തത്. എന്നാല്‍ ഇതിന് എത്ര സമയം വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. തുടര്‍ന്ന് ബില്ല് തയ്യാറാക്കാന്‍ എത്ര സമയം വേണമെന്ന് അറിയിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി രണ്ടാഴ്ച കോടതി സര്‍ക്കാരിന് അനുവദിച്ചു. പ്രവാസിവോട്ട് നടപ്പാക്കാന്‍ ജനപ്രാതിനിധ്യ നിയമമാണോ ചട്ടങ്ങളാണോ ഭേദഗതി ചെയ്യേണ്ടതെന്ന് അറിക്കാന്‍ നേരത്തെ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. പ്രവാസി വോട്ടിനുളള നിയമഭേദഗതി കേന്ദ്രം കൊണ്ടുവരികയാണെങ്കില്‍ മൂന്നു ...

Read More »

വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധനകള്‍

വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധന. മൃതദേഹം അയക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണം. മൃതദേഹം നാട്ടിലെത്തിക്കാന്‍ നാല് ദിവസമെങ്കിലും എടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഒറ്റദിവസം കൊണ്ട് ഗള്‍ഫില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമായിരുന്നു. മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണു ഹാജരാക്കേണ്ടത്. രേഖകള്‍ ഇംഗ്ലീഷില്‍ ആയിരിക്കണം. അംഗീകൃത ട്രാന്‍സ്ലേറ്റര്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാലും മതി. രേഖകളുമായി ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തുകയോ വിമാനത്താവളത്തിലേക്ക് നേരിട്ട് ഇമെയില്‍ ചെയ്യുകയോ ചെയ്യാം. ഈ നിബന്ധന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ...

Read More »

കലക്ടറുടെ ‘കയ്യെത്തും ദൂരത്ത്’ അദാലത്തുകള്‍ക്ക് നാളെ തുടക്കമാകും.

ജില്ലയിലെ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ ഓഫിസുകളിലും കൃഷി ഓഫിസുകള്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസ്, റവന്യു ഡിവിഷനല്‍ ഓഫിസ്, കലക്ടറേറ്റ് എന്നിവിടങ്ങളിലും 2017 ഏപ്രില്‍ 30 വരെ ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതും ഉള്‍പ്പെടാത്തതുമായ സ്ഥലത്തെ വീട് നിര്‍മാണത്തിന് അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് കലക്ടറുടെ അദാലത്തുകള്‍ക്ക് ‘കയ്യെത്തും ദൂരത്ത്’ നാളെ തുടക്കമാകും. രാവിലെ 9.30 മുതലാണ് അദാലത്ത് നടക്കുക. നാളെ കോഴിക്കോട് ബ്ലോക്ക് ഓഫിസിലാണ് അദാലത്ത്. രാവിലെ കോഴിക്കോട് കോര്‍പറേഷന്‍, കോഴിക്കോട്, കുന്നമംഗലം ബ്ലോക്കുകള്‍, രാമനാട്ടുകര, ഫറോക്ക് നഗരസഭകള്‍ എന്നിവയിലെയും ഉച്ചയ്ക്ക് കൊടുവളളി, ചേളന്നൂര്‍ ...

Read More »

ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഇ- സംവിധാനം

ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഇ- സംവിധാനം ഏര്‍പ്പെടുത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ സീസണ്‍ അവസാനിക്കാറായതിനാല്‍ ജിദ്ദ വിമാനത്താവളത്തിലും മറ്റ് പ്രവേശന കവാടങ്ങളിലും തിരിച്ചുപോകുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. ഹജ്ജ്, ഗതാഗതം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഹൗസിംങ്, വകുപ്പുകളെയും ഉംറ കമ്പനികള്‍, വിമാന കമ്പനികള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. ഇ -ട്രാക്കില്‍ തിരിച്ചുപോകുന്നവരുടെ വിവരങ്ങള്‍ ഉംറ കമ്പനികള്‍ ചേര്‍ക്കുന്നതോടെ തീര്‍ഥാടകരുടെ വിമാന ബുക്കിങ്, സമയം, ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി, ബസുകളുടെ ലൈസന്‍സ്, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന സമയം, ...

Read More »

ഇനി വ്രതശുദ്ധിയുടെ നാളുകള്‍

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ വ്രതത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് മാസപ്പിറവി കണ്ടതായും ഇന്ന്‌ റംസാന്‍ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ ശനിയാഴ്ച റംസാന്‍ വ്രതം ആരംഭിക്കുന്നതായി അറിയിച്ചു. തിരുവനന്തപുരം പാളയം ...

Read More »

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വേനല്‍ക്കാല സമയക്രമം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ വേനല്‍ക്കാല സമയക്രമം നിലവില്‍ വന്നു. മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 28വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. പുതിയ സമയക്രമത്തിലും കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. അതേസമയം, കോഴിക്കോട്‌-സലാല, കോഴിക്കോട്-അബൂദബി സെക്ടറില്‍ പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നുണ്ട്. സലാലയിലേക്ക് ഒമാന്‍ എയറും അബൂദബിയിലേക്ക് ഇത്തിഹാദുമാണ് പുതിയ സര്‍വിസ് തുടങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് പുതിയ അഞ്ച് സര്‍വിസുകളാണ് ആരംഭിച്ചത്. ചെന്നൈയിലേക്ക് ആഭ്യന്തര സര്‍വിസും തുടങ്ങിയിരുന്നു. സലാലയിലേക്കുള്ള ഒമാന്‍ എയറിന്റെ പുതിയ സര്‍വിസ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. ...

Read More »

ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

മാസാവസാനം തുടര്‍ച്ചയായ ദിനങ്ങളിലെ ബാങ്ക് അവധി ജനങ്ങളെ ദുരിതത്തിലാക്കും. 24 വെള്ളിയാഴ്ച മുതലാണ് തുടര്‍ച്ചയായി അവധി വരുന്നത്. വെള്ളിയാഴ്ച ശിവരാത്രി പ്രമാണിച്ച് അവധിയാണ്. 25 നാലാം ശനി. 26 ഞായറാഴ്ച. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം 27 തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കും. എന്നാല്‍ 28ന് ബാങ്ക് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം പിന്‍വലിച്ചില്ലെങ്കില്‍ അന്നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അങ്ങനെ വന്നാല്‍ ഈ മാസത്തെ അവസാന അഞ്ച് ദിനങ്ങളില്‍ ഒരു ദിവസം മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുക. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് ബാങ്കുകള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ...

Read More »

കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യമൊരുക്കി ഫ്ലൈ നാസ് എയർ ലൈൻസ്

കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കു ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ തങ്ങളുടെ പുതിയ സര്‍വീസ് ഉപകരിക്കുമെന്ന് എയര്‍ലൈനായ ഫ്ളൈ നാസ് കമ്പനി അവകാശപ്പെടുന്നു.സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്നു മുംബൈ, ദല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ബജറ്റ് എയര്‍ലൈനായ ഫ്ളൈ നാസ് സര്‍വീസ് നടത്തും. ഈ വര്‍ഷം ആഭ്യന്തര സര്‍വീസുകളും വര്‍ധിപ്പിക്കും. 30 കിലോ ബാഗേജിനുള്ള അനുമതിയാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അനുവദിക്കുകയെന്നും ഫ്‌ളൈ നാസ് സി.ഇ.ഒ ബന്ദര്‍ അല്‍ മുഹന്ന പറഞ്ഞു. ഇത്തിഹാദിന്റെ സേവനം ഉപയോഗിച്ച് സൗദി യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനാണ് തീരുമാനം. സൗദിയില്‍ നിന്നു ...

Read More »

കോഴിക്കോട്ടുനിന്ന് ഷാര്‍ജയിലേക്കും മസ്കത്തിലേക്കും പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്‍ഡിഗോ എയര്‍ലൈന്‍സ് കോഴിക്കോട്ടുനിന്ന് ഷാര്‍ജയിലേക്കും മസ്കത്തിലേക്കും പ്രതിദിന നോണ്‍സ്റ്റോപ് സര്‍വീസുകള്‍ ആരംഭിക്കും. തിരുവനന്തപുരം-ഷാര്‍ജ സര്‍വിസും തുടങ്ങും. ഇന്‍ഡിഗോയുടെ ആറാമത്തെ അന്താരാഷ്ട്ര സര്‍വിസാണിത്. കോഴിക്കോട്-ഷാര്‍ജ, കോഴിക്കോട് -മസ്കത്ത് സര്‍വീസുകള്‍ മാര്‍ച്ച് 20ന് ആരംഭിക്കും. തിരുവനന്തപുരം-ഷാര്‍ജ സര്‍വിസ് ഏപ്രില്‍ എട്ടിന് തുടങ്ങും. കോഴിക്കോട്ടുനിന്ന് മാര്‍ച്ച് 20ന് രാവിലെ 6.05ന് പുറപ്പെടുന്ന 6ഇ 1403 വിമാനം 8.20ന് ഷാര്‍ജയില്‍ എത്തും. 4500 രൂപയാണ് നിരക്ക്. 6ഇ 1404 വിമാനം രാവിലെ 9.20ന് ഷാര്‍ജയില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് 2.30ന് കോഴിക്കോട്ടത്തെും. നിരക്ക് 4532 രൂപ. 6ഇ 1303 വിമാനം വൈകീട്ട് ...

Read More »

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മെഡിക്കല്‍ പരിശോധന നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മെഡിക്കല്‍ പരിശോധന നിരക്ക് വീണ്ടും കുത്തനെ വര്‍ധിപ്പിച്ചു. 1,100 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് വരുത്തിയത്. കഴിഞ്ഞവര്‍ഷം, 4,400 രൂപയായിരുന്നു സൗദി അറേബ്യയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് ഈടാക്കിയിരുന്നത്. ഈ വര്‍ഷം 5,500 ആയി വര്‍ധിപ്പിച്ചു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ നിരക്ക് പ്രകാരം 5,000 രൂപയായി. നേരത്തേ, ഇത് 4,000 രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ 4,250 രൂപയായിരുന്നു സൗദിയിലേക്കുള്ള നിരക്ക്. ഇത് പിന്നീട് 4,400 ആക്കി വര്‍ധിപ്പിച്ചു.ഒരു മാനദണ്ഡവുമില്ലാതെയാണ് ഓരോ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറഞ്ഞ ചെലവില്‍ ...

Read More »