നജീബെന്ന പ്രവാസിയുടെ അതിജീവനത്തിന്റെ കഥ നമുക്ക് പരിചയപ്പെടുത്തിയ ബെന്യാമിന്റെ ‘ആടുജീവിതം’ സിനിമയായി നമുക്കുമുന്നിലെത്തുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃ ഥ്വിരാജാണ് നായകനായി നജീബിനെ അവതരിപ്പിക്കുന്നത്. മരുഭൂമിയില്‍ വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതം നയിച്ച നജീബിന്റെ കഥ പറയുന്നതാണ് നോവല്‍. സുഹൃത്തിന്റെ വഞ്ചനയില്പ്പെട്ട് വെള്ളവും ഭക്ഷണവുമില്ലാതെ ജീവിതംതന്നെ നഷ്ടപ്പെട്ട കഥ പറയുന്ന നോവല്‍ സിനിമയിലൂടെ ജനങ്ങള്‍ക്കുക്കുകയാണ് ബ്ലെസി. മനുഷ്യനും മൃഗവും ഒന്നായിത്തീരുന്ന അവസ്ഥയെ സിനിമയിലേക്കു പകര്‍ത്താനുദ്ദേശിക്കുകയാണെന്ന് സംവിധായകന് അഭിപ്രായപ്പെടുന്നു. സിനിമയിലേക്ക് ഒപ്പിയെടുക്കുമ്പോള്‍ വായനയിലൂടെ കണ്ട ആടുജീവിതത്തിന്റെ യഥാര്‍ത്ഥകാഴ്ചയിലേക്ക് കാണികളെ ...
Read More »Home » പ്രവാസം (page 9)
പ്രവാസം
നിതാഖത്തില്‍ വിരിഞ്ഞ കുഴിമന്തി സൂപ്പർ ഹിറ്റ്
മലബാറിന്റെ രുചിയേറുന്ന ഭക്ഷണം ആരെയും ആക്രാന്തം കൊള്ളിക്കുന്നതാണെന്നാണ് തെക്കരുടെയും മറ്റെല്ലാവരുടെയും വെപ്പ്. എന്നാല്‍ ഇതൊരു വെപ്പ് മാത്രമല്ലെന്നും മലബാറന് ഭക്ഷണം കഴിക്കാനാഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ലെന്നത് പകല്‍ പോലെ സത്യമാണ്. തലശ്ശേരി ബിരിയാണി മുതല്‍ എന്തിനുപറയുന്നു പൊറോട്ട യും ചിക്കന്‍കറിയും വരെ മലബാറിന്റെ സ്പെഷ്യലാണ്. മലപ്പുറത്തെ ഭക്ഷണമാണെങ്കില്‍ അതിലും കേമം. മലപ്പുറത്തേക്ക് യാത്ര ചെയ്യുന്ന വഴി എവിടെ നോക്കിയാലും ഇപ്പോള്‍ കാണുന്നത് കുഴിമന്തിയുടെ ബോര്‍ഡുകളാണ്. കുഴിമന്തി എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അതെന്താണെന്ന് അറിയണമെങ്കില്‍ മലപ്പുറത്തു തന്നെ വരണം. മറ്റെല്ലാ ജില്ലയിലും മന്തിയുണ്ടെങ്കിലും രുചിയുടെ കാര്യത്തിലും നിര്‍മ്മാണത്തിലും ...
Read More »