കൊറോണ പടരുന്ന സാഹചര്യത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.വ്യാഴാഴ്ച രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭിച്ചത്. ഇതറിയാതെ നാനൂറോളം പേര് കോഴിക്കോടുനിന്ന് യാത്രയ്ക്കൊരുങ്ങിയിരുന്നു. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
Read More »മതം/പാരമ്പര്യം
സംഗീതരാവുകൾ, ആത്മീയസദസ്സുകൾ: കൊണ്ടോട്ടി തങ്ങളുടെ നഗരം സൂഫി ഉത്സവത്തിലേക്ക്
സൂഫി സംഗീതരാവുകളും കലാപ്രദർശനങ്ങളും സംഗീത-ആത്മീയ ചർച്ചകളും. കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തി ഹസ്രത് ഖ്വാജ കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങളുടെ നഗരം പുതിയൊരു സാംസ്കാരികോത്സവത്തിലേക്ക്. കേരളം ഒഴുകിയെത്താൻപോകുന്ന സൂഫി ഉത്സവം. സൂഫി പുണ്യാത്മാവ് കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങളുടെ മഖാമിന്റെ പശ്ചാത്തലത്തിൽ കൊണ്ടോട്ടിയിൽ രണ്ടുദിവസത്തെ സൂഫി ഫെസ്റ്റിവലിന് ഒരുക്കങ്ങളായി. നിലച്ചുപോയ ഉത്സവമായ കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തിക്കൊണ്ടാണ് ‘ഇഖ്റ – കൊണ്ടോട്ടി സൂഫി ഫെസ്റ്റിവൽ 2019’ന് അരങ്ങുണരുന്നത്. നവംബർ 16 (ശനി), 17 (ഞായർ) ദിവസങ്ങളിലാണ് പരിപാടി. ‘കൊണ്ടോട്ടിയുടെ വല്യുപ്പാപ്പ’ മുഹമ്മദ് ഷാ തങ്ങളുടെ ...
Read More »അയോദ്ധ്യ വിധി: പള്ളി പണിയാൻ ഭൂമി ഏറ്റെടുക്കുമോ? വഖഫ് ബോർഡ് തീരുമാനം നവംബർ 26ന്
സുപ്രീംകോടതി അയോധ്യാവിധിയിൽ നിർദേശിച്ച ഭൂമി ഏറ്റെടുക്കണോ എന്ന കാര്യം സുന്നി വഖഫ് ബോർഡ് നവംബർ 26നു തീരുമാനിച്ചേക്കും. പള്ളിപണിയാൻ അഞ്ചേക്കർ ഭൂമി നൽകാനാണ് സുപ്രീംകോടതി വിധിന്യായത്തിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. നവംബർ 26നാണ് വഖഫ് ബോർഡിന്റെ അടുത്ത യോഗം. ഭൂമി സ്വീകരിക്കുന്ന കാര്യത്തിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഉയർന്നുവന്നിട്ടുള്ളതെന്നു ഉത്തർപ്രദേശ് സുന്നി വഖഫ്ബോർഡ് ചെയർമാൻ സഫർ ഫാറൂഖി പറഞ്ഞു. ബോർഡിന്റെ ജനറൽബോഡി യോഗമാണ് തീരുമാനമെടുക്കുക. നവംബർ 13നാണ് യോഗം ചേരേണ്ടിയിരുന്നത്. ആ യോഗം 26ലേക്ക് മാറ്റിവെച്ചിരിക്കുകയാണ് – ഫാറൂഖി പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ പോകുന്നില്ലെന്ന് വഖഫ് ...
Read More »മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം പ്രസിഡന്റ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയുമായി മുസ്ലിം സ്ത്രീകള്‍ വന്നാല്‍ അപ്പോള്‍ പരിഗണിക്കാമെന്നു ചുണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രിം കോടതി തള്ളിയത്. അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നല്‍കിയത്. പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചിട്ടുണ്ട്. ...
Read More »ഫസൽ ഗഫൂറിന് വധഭീഷണി
മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഫസല്‍ ഗഫൂര്‍ ഇതുസംബന്ധിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. കെപി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് ...
Read More »ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കി
ഭാര്യയെമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചവരെ പിടികൂടാനായി ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുണ്ട്.വനിതാ, ശിശു ക്ഷേമ വകുപ്പ് സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. എന്‍ആര്‍ഐ ഭര്ത്താക്കന്മാര് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നതായി മനേക ഗാന്ധി പറഞ്ഞു. പക്ഷേ ഇത് പാസാക്കുന്നതിന് സാധിച്ചില്ല. നോണ്‍ റസിഡന്റ് ഇന്ത്യ 1967 ലെ പാസ്പോര്ട്ട്സ് ...
Read More »ഇന്ത്യയിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ട 2 ലക്ഷമായി വര്‍ധിപ്പിച്ചു
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി വര്‍ധിപ്പിച്ച് സൗദിഅറേബ്യ. സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും തമ്മിലുള്ള സംഭാഷണത്തിനുശേഷമാണ് വിശ്വാസികള്‍ക്ക് ഏറെ ആഹ്ളാദമുണ്ടാക്കുന്ന പ്രഖ്യാപനമുണ്ടായത്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്‍ഡൊനേഷ്യയ്ക്കും പാകിസ്ഥാനും പിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു ഇതുവരെ ഇന്ത്യ .എന്നാല്‍ ക്വാട്ട വര്‍ധിപ്പിക്കുന്നതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തും പാകിസ്ഥാന് മൂന്നാം സ്ഥാനത്തുമെത്തും. പാകിസ്ഥാന്റെ ഹജ്ജ് ക്വാട്ട 1,84,210 ആണ്. അടുത്ത കാലത്തായി മൂന്നാംതവണയാണ് ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നത്. ഇന്ത്യയിലെത്തുന്ന സൗദി പൗരന്മാര്ക്ക് ഇവിസ ...
Read More »ട്രാന്‍സ്ജെന്‍ഡേഴ്സിനായി പ്രത്യേക ഒ.പി; രാജ്യത്തിന് മാതൃകയായി കോഴിക്കോട് ബീച്ച് ഗവ. ആശുപത്രി
കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രി. ട്രാന്‍സ്ജെന്‍ഡേഴ്സിനു മാത്രമായുള്ള ഒപി വിഭാഗം ഇന്നു ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 10ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എം.ആര്.അനിത ഉദ്ഘാടനം ചെയ്യും. എല്ലാ ബുധനാഴ്ചകളിലും നിലവിലെ ഒപി സമയത്തു തന്നെയാണു പ്രത്യേക ഒപിയും പ്രവര്‍ത്തിക്കുക. പിങ്ക് നിറത്തിലുള്ള പ്രത്യേക ഒപി കാര്‍ഡാണു ട്രാന്‍സ്ജെന്‍ഡേഴ്സിനു നല്‍കുന്നത്. ഇതിന് പ്രത്യേക ഫീസ് ഇല്ല. ട്രാന്‍സ്ജെന്‍ഡര്‍ ഒപിയിലേക്കു മാത്രമായി ഡോക്ടറെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മാസങ്ങള്‍ക്കു മുമ്പ് ഉദ്ഘാടനത്തിനു തിയതി നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിയുടെ അസൗകര്യം മൂലം നടന്നില്ല. തുടര്‍നടപടികള്‍ താമസിച്ചതിനെ തുടര്‍ന്ന് ലീഗല്‍ ...
Read More »ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം തടയാനാകില്ലെന്ന് മന്ത്രി കെ രാജു
അഗസ്ത്യാര്‍കൂടത്തില്‍ ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു. ഈ വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയില്‍ തന്നെ അഗസ്ത്യമലയില്‍ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആര്‍ക്കും ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാന്‍ അവകാശമില്ലെന്നാണ് മന്ത്രി കെ രാജുവിന്റെ വിശദീകരണം. ആദിവാസികള്‍ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കണമെന്ന ആവശ്യവും മന്ത്രി തള്ളി. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയോ സുരക്ഷയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സീസണ് അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് ...
Read More »മുത്തലാഖ് ബില്‍ ലോകസഭ പാസാക്കി
മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 245 പേര് വോട്ട് ചെയ്തു, എതിര്‍ത്തത് 11 പേരാണ്. കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും ഇടതുപാര്‍ട്ടികളും എസ്പിയും ഇറങ്ങിപ്പോയി. ഓര്‍ഡിനന്‍സിന് പകരമായി ഇറക്കിയ ബില്ലാണ് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം തള്ളി. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളി. പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് സന്നദ്ധരായെങ്കിലും ബില്ലിനോടുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന്റെ മൂര്‍ച്ചയേറിയതായിരുന്നു. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ബിജെപിയുടെ നിലപാടിലെ വൈരുധ്യം ഉന്നയിക്കപ്പെട്ടു. ശബരിമല വിഷയത്തെയും മുത്തലാഖിനെയും ഒരുപോലെ കാണരുതെന്നായിരുന്നു ബിജെപിയുടെ മറുപടി. ബില്‍ ഏതെങ്കിലും മതത്തിനെതിരല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ...
Read More »