മതം മാറലും മാറ്റലും ഗുലാബ് ജാന്‍ എല്ലാ മതമാറ്റ കേന്ദ്രങ്ങളും അടച്ചുപൂട്ടണം കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കും വിധം ഇന്ന് മതമാറ്റത്തെ കുറിച്ചുള്ള ബഹളങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ ബഹളങ്ങളില്‍ ഇരുപക്ഷത്തേയും സജീവമാക്കുന്നത് മാതാത്മകതയുടെ ആന്തരിക പ്രചോദനങ്ങളാണെന്നത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ചില മതേതര വിശകലനങ്ങള്‍ക്ക് പോലും മതബോധത്തെ മറികടക്കാന്‍ കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ മതമാറ്റത്തിന്റെ കാരണങ്ങള്‍ പരിശോധിച്ചാല്‍ അത് ഇന്നലെയും ഇന്നും മതം എന്നതിനേക്കാള്‍ പ്രേരണയാകുന്നത് ഭൗതികജീവിതമായിരുന്നു എന്ന് വ്യക്തമാണ്. അന്യവത്ക്കരണം, ജാതി, ദാരിദ്ര്യം, ഇത്യാദി സാമൂഹ്യസന്ദര്‍ഭം സൃഷ്ടിച്ച സങ്കീര്‍ണ്ണമായ പ്രശ്നപരിസരം കേരളം പലകുറി ശരിയായി ചര്‍ച്ചചെയ്തിട്ടുണ്ട്. ...
Read More »മതം/പാരമ്പര്യം
വേങ്ങരയില്‍ കാന്തപുരം വിഭാഗം ഇടത് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീറിനെ പിന്തുണയ്ക്കുമെന്ന് കാന്തപുരം സുന്നി വിഭാഗം. സംഘടന തീരുമാനം അണികളെ ഉടന്‍ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അണികളിലെത്തിക്കുമെന്ന് സംഘടന ജനറല്‍ സെക്രട്ടറി ഇമാം ബുഖാരി തങ്ങള്‍ പറഞ്ഞു. ഒക്ടോബര്‍ പതിനൊന്നിനാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദറാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി. അഡ്വ. കെസി നസീറാണ് എസ്ഡിപിഐ
Read More »കൊടിഞ്ഞി ഫൈസലിന്റെ പിതാവും ഇസ്ലാം മതം സ്വീകരിച്ചു
മതം മാറിയതിന്റെ പേരില്‍ സംഘപരിവാറുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ പിതാവും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മയും സഹോദരിമാരും നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് കൃഷ്ണന് നായരും ഇസ്ലാം മതം സ്വീകരിച്ചത്. മകന് കൊലചെയ്യപ്പെട്ട് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് പിതാവും മതം മാറിയിരിക്കുന്നത്. മഞ്ചേരിയിലെ മര്‍ക്കസുല്‍ ഹിദായയില്‍ താന്‍ മതപഠനം നടത്തുകയാണെന്ന് കൃഷ്ണന് നായര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016 നവംബര്‍ 19 നായിരുന്നു ഫൈസല്‍ കൊല്ലപ്പെടുന്നത്. രാവിലെ റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്ന വഴി ആര്‍എസ്എസ് സംഘം ഫൈസലിനെ ...
Read More »മുത്തലാഖ് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി
മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന വിഷയത്തിൽ നിലപാടു വ്യക്തമാക്കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. വിവിധ മുസ്ലിം രാജ്യങ്ങളിൽ മുത്തലാഖ് നിയമവിരുദ്ധമാണ്. എന്തുകൊണ്ട് ഇന്ത്യയ്ക്ക് അതിൽനിന്നു മാറാനാകുന്നില്ലെന്ന് സുപ്രീം കോടതി ചോദിച്ചു. മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നിയമം ...
Read More »മലപ്പുറത്ത് മാസം 1000 പേരെ വീതം മതം മാറ്റുന്നു: കേന്ദ്ര ആഭ്യന്തര സഹമന്ത്രി
മലപ്പുറം ജില്ലയില്‍ മാസം ആയിരം പേരെ വീതം മാറ്റുന്നതായി കേന്ദ്ര സംസ്ഥാന ആഭ്യന്തരകാര്യ മന്ത്രി ഹന്സ്രാജ് ഗംഗാറാം ആഹിര്‍. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീമാക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് കേരളസര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഹദിയ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. വലിയൊരു കേന്ദ്രമുണ്ട്. മലപ്പുറം ജില്ലയിലാണത്. അവിടെയാണ് മതപരിവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത്. ഒരു മാസം 1000 പേരെയാണ് മതം മാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീമാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Read More »മഅ്ദനി ഇന്ന് കേരളത്തിലെത്തും
പി.ഡി.പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും. ബുധനാഴ്ച നടക്കുന്ന മൂത്ത മകൻ ഉമർ മുഖ്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനും അസുഖബാധിതയായ ഉമ്മയെ സന്ദർശിക്കാനുമായി ഇൗ മാസം ആറു മുതൽ 19 വരെയാണ് നാട്ടിൽ തങ്ങാൻ മഅ്ദനിക്ക് സുപ്രീംകോടതി അനുമതി നൽകിയത്. കേരളയാത്ര മുടക്കാനുള്ള കർണാടക പൊലീസിന്റെ ശ്രമങ്ങളെ സുപ്രീംകോടതിയുടെ ഉത്തരവിലൂടെ മറികടന്നാണ് മഅ്ദനിയെത്തുന്നത്. രാവിലെ ബംഗളൂരു ബെൻസൺ ടൗണിലെ താമസസ്ഥലത്തുനിന്ന് മഅ്ദനി സഹായികൾക്കും സുരക്ഷ ജീവനക്കാർക്കുമൊപ്പം യാത്ര പുറപ്പെടും. ഉച്ചക്ക് 2.20ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് ...
Read More »സാമൂതിരിക്കൊട്ടാരം രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മലബാറിന്റെ ചരിത്രം ഇനി വിരല്‍ത്തുമ്പില്‍
മലബാറിന്റെ ചരിത്രം മുഴുവന്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ള സാമൂതിരിക്കൊട്ടാരം രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് ആര്‍ക്കും എവിടെയിരുന്നും പരിശോധിക്കാവുന്ന വിധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തൂടക്കമായി. കമ്പ്യൂട്ടറില്‍ വിരലമര്‍ത്തിയാല്‍ 13ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അതേ ലിപികളില്‍ അവ കാണാനും പഠിക്കാനുമുള്ള സംവിധാനമാണ് രേഖകള്‍ സൂക്ഷിച്ച എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ ആരംഭിച്ചിട്ടുള്ളത്. സാമൂതിരിയുടെ കാലശേഷം അനാഥമായ രേഖകളില്‍ 120 താളിയോലക്കെട്ടുകളാണ് എടപ്പാളിലെ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയുടെ നേതൃത്വത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഹൈദരലിയുടെ ആക്രമണത്തില്‍ നശിച്ചുപോകാതെ അവശേഷിച്ച ഇവ മീഞ്ചന്ത കോവിലകത്തുനിന്നാണ് ഇവര്‍ കണ്ടെടുത്തത്. ഇവയ്ക്കുപുറമേ 450-ഓളം വലിയ ലെഡ്ജറുകളും ഡോ. ...
Read More »ആസ്വാദ്യ ഹൃദയങ്ങളിൽ അവിസ്മരണീയ ഗാനങ്ങൾ സമ്മാനിച്ച ഹമീദ്ഷർവാനി യാത്രയായി
‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഒറ്റഗാനത്തിലൂടെ മാപ്പിളപ്പാട്ട് രംഗത്ത് ചിരപ്രതിഷ്ഠ നേടിയ ഹമീദ്ഷർവാനി യാത്രയായി അദ്ദേഹം തെൻറ അനുഗൃഹീത ശബ്ദത്തിലൂടെ നാട്ടിലും വിദേശത്തുമായി നിരവധി വേദികളെയാണ് കോരിത്തരിപ്പിച്ചത്. ജ്യേഷ്ഠ സഹോദരൻ എം.എ. റഹീമിെൻറ പാട്ടുകളാണ് അദ്ദേഹം ഏറെയും പാടിയത്. താൻ എഴുതുന്ന പാട്ടുകൾ കുട്ടിയായിരുന്ന ഹമീദിനെ കൊണ്ടാണ് ആദ്യം പാടിപ്പിച്ചിരുന്നതെന്ന് എം.എ. റഹീം പറഞ്ഞു. കുറ്റ്യാടി ആസാദ് കലാമന്ദിറാണ് ഷർവാനിയെ പുറംലോകത്തെത്തിച്ചത്. ഇതോടെ അദ്ദേഹം മാപ്പിളപ്പാട്ട് േപ്രമികളുടെ പ്രിയങ്കരനായി മാറി. ഫറോക്ക് കോളജ് രജത ജൂബിലി ആഘോഷ വേദിയിലാണ് ‘ഉണ്ടോ സഖീ’ ...
Read More »ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഇ- സംവിധാനം
ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഇ- സംവിധാനം ഏര്‍പ്പെടുത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ സീസണ് അവസാനിക്കാറായതിനാല്‍ ജിദ്ദ വിമാനത്താവളത്തിലും മറ്റ് പ്രവേശന കവാടങ്ങളിലും തിരിച്ചുപോകുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. ഹജ്ജ്, ഗതാഗതം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഹൗസിംങ്, വകുപ്പുകളെയും ഉംറ കമ്പനികള്‍, വിമാന കമ്പനികള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. ഇ -ട്രാക്കില്‍ തിരിച്ചുപോകുന്നവരുടെ വിവരങ്ങള്‍ ഉംറ കമ്പനികള്‍ ചേര്‍ക്കുന്നതോടെ തീര്‍ഥാടകരുടെ വിമാന ബുക്കിങ്, സമയം, ട്രാന്‍സ്പോര്‍ട്ടിങ് കമ്പനി, ബസുകളുടെ ലൈസന്‍സ്, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന സമയം, ...
Read More »അയിത്തം മാറാത്ത പേരാമ്പ്ര: അതിവൈകാരികമായ ബഹളങ്ങളേക്കാള്‍ പ്രയോഗികമായ പരിഹാരങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്
വിവാദമായ പേരാമ്പ്ര സ്കൂളിലെ അയിത്തത്തതിനെ ബഹളങ്ങളേക്കാള്‍ പ്രയോഗികമായ പരിഹാരങ്ങളെ കുറിച്ചായിരിക്കണം നാം ചര്‍ച്ച ചെയ്യേണ്ടത്. ഈ അവസരത്തിൽ സിവിക് ചന്ദ്രൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് സ്കൂൾ സന്ദർശിച്ചതിനു ശേഷം സിവിക് ഫേസ് ബുക്കിൽ കുറിച്ച കാര്യങ്ങൾ തീർച്ചയായും ചർച്ചക്കെടുക്കേണ്ടതുണ്ട് സിവിക് ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് …………………………പേരാമ്പ്രയിലെ മൂന്ന് സ്കൂളുകൾ അടുപ്പിൻ കല്ലുകൾ പോലെ .വലിയൊരു ഹയർ സെക്കണ്ടറി സ്കൂൾ ,തൊട്ടുതാഴെ രണ്ട് പ്രൈമറി സ്കൂളുകളും .ആദ്യത്തത് സർക്കാർ നേരിട്ട് നടത്തുന്നത് ,പറയ സ്കൂൾ എന്നറിയപ്പെടുന്നു .രണ്ടാമത്തേത് സർക്കാർ നേരിട്ടല്ലാതെ നടത്തുന്ന എയിഡഡ് സ്കൂൾ.ആദ്യത്തേതിൽ ഒരു ...
Read More »