Home » മതം/പാരമ്പര്യം (page 5)

മതം/പാരമ്പര്യം

2023ൽ ഹിന്ദുരാഷ്ട്രം: വിദൂര തെരഞ്ഞെടുപ്പിനു മുദ്രാവാക്യങ്ങൾ മെനയാൻ ഹിന്ദുസംഘ മുന്നണി

ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായി ഗോവയിൽ ചേരാനിരിക്കുന്ന ഹിന്ദുസംഘടനകളുടെ സമ്മേളനം സംഘടിപ്പിക്കുന്നത് നരേന്ദ്ര ധാബോൽക്കർ വധത്തിൽ വിവാദത്തിലുള്ള സനാതൻ സൻസ്ഥയുടെ സഹോദര സംഘടന. സനാതൻ സൻസ്ഥയുടെ സ്ഥാപകനായ മനോരോഗവിദഗ്ധൻ ഡോ.ജയന്ത് ബാലാജി അഥ്വാലെ രൂപം നൽകിയ ഹിന്ദു ജനജാഗ്രിതി സമിതിയാണ് ഹിന്ദുമഹാസമ്മേളനം വിളിച്ചത്. 2023ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള പദ്ധതി രൂപരേഖയുണ്ടാക്കലാണ് സമ്മേളനത്തിന്റെ പ്രഖ്യാപിതലക്ഷ്യം. 150 സംഘടനകളാണ് ജൂൺ 14 മുതൽ 17 വരെ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നത്. ഹിന്ദുരാഷ്ട്രമെന്ന ആശയത്തിന് ഇന്ത്യൻ ജനത പാകപ്പെട്ടുകഴിഞ്ഞിട്ടുണ്ടെന്ന് ഹിന്ദു ജനജാഗ്രിതി സമിതിയുടെ വക്താവ് ഉദയ് ധുരി അവകാശപ്പെട്ടു. ഈ ...

Read More »

ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും

ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിന് ​കേന്ദ്രസര്‍ക്കാർ ഒരുങ്ങുന്നു.ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയത്. ഇതോടെ ഗംഗയെ മലിനമാക്കുന്നത് ഏഴ് വർഷം തടവുശിക്ഷ ലഭിക്കുന്ന മോഷണം, വഞ്ചന, പരിക്കേൽപിക്കൽ എന്നിവക്ക് സമാനമായ കുറ്റകൃത്യമായി മാറും. ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍ വരിക. നേരത്തേ ഉത്തരാഖണ്ഡ് ഹൈകോടതി ഗംഗാനദിയെ ഒരു ജീവിക്കുന്ന ...

Read More »

ഇനി വ്രതശുദ്ധിയുടെ നാളുകള്‍

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ വ്രതത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് മാസപ്പിറവി കണ്ടതായും ഇന്ന്‌ റംസാന്‍ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ ശനിയാഴ്ച റംസാന്‍ വ്രതം ആരംഭിക്കുന്നതായി അറിയിച്ചു. തിരുവനന്തപുരം പാളയം ...

Read More »

കാത്തിരിപ്പ് വിഫലം: കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് വിമാനമില്ല

കരിപ്പൂരില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് വിമാനം അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സാങ്കേതിക തടസ്സം പരിഗണിച്ചാണ് കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് ആക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് അടുത്ത വര്‍ഷം കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ ഇനി പുനരാലോചനക്ക് സാധ്യതയില്ലെന്നും അടുത്ത വര്‍ഷമെങ്കിലും ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍നിന്നാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുന്നതിനിടയിലാണ് ...

Read More »

2017ലെ ഹജ്ജ് രജിസ്‌ട്രേഷന്‍ മാർച്ച് ഒന്ന് മുതൽ ആരംഭിക്കും

2017ലെ ഹജ്ജിനുള്ള അപേക്ഷകള്‍ അടുത്ത ബുധനാഴ്ച മുതല്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ 30 വരെയാണ് രജിസ്‌ട്രേഷനുള്ള അവസരം. മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക വെബ്‌സൈറ്റായ www.hajj.gov.qa വഴി രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ വര്‍ഷത്തെ ഹജ്ജിനായി അപേക്ഷകള്‍ അയക്കാവുന്നതാണ്. അറബിയിലും ഇംഗ്‌ളീഷിലും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ ഹജ്ജ് ഉംറ വകുപ്പ് ഡയറക്ടര്‍ അലി സുല്‍ത്താന്‍ അല്‍ മുസൈയിഫിരി പറഞ്ഞു. ഇതോടൊപ്പം അപേക്ഷകര്‍ക്ക് വേണ്ട ഉപാധികളും ഹജ്ജ് കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. അപേക്ഷകര്‍ക്ക് ചുരുങ്ങിയത് 18 ...

Read More »

ഇന്ന് മഹാശിവരാത്രി; ആലുവാ മണപ്പുറം ഒരുങ്ങി

ലോകരക്ഷയ്ക്കുവേണ്ടി കാളകൂടവിഷം വിഴുങ്ങിയ പരമശിവനുവേണ്ടി പാർവതീദേവിയും ഭൂതഗണങ്ങളും രാത്രി ഉറക്കമൊഴിഞ്ഞതിന്‍റെ ഓര്‍മയുണര്‍ത്തുന്ന മഹാശിവരാത്രി ഇന്ന്. അർധരാത്രി മുതൽ ഭക്തലക്ഷങ്ങള്‍ പുണ്യനദിയായ പെരിയാറിന്റെ കരയിൽ പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തും. ആലുവാ മണപ്പുറത്ത് പെരിയാർ തീരത്ത് ഇതിനായി ദേവസ്വം ബോർഡ് ഇരുന്നൂറോളം ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. അഞ്ഞൂറോളം പുരോഹിതരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

Read More »

ഹജ്ജ് ടെന്‍ഡര്‍: കരിപ്പൂരിനെ തഴഞ്ഞ് കേന്ദ്രവ്യോമയാന മന്ത്രാലയം

ഹജ്ജ് ടെന്‍ഡര്‍ ക്ഷണിച്ചതില്‍ കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ഇരട്ടത്താപ്പ്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വീസ് നടത്തുന്നതിന് വിമാനക്കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ വിളിച്ചതില്‍ കരിപ്പൂരിനേക്കാള്‍ സൗകര്യവും റണ്‍വേ നീളവും കുറഞ്ഞ എട്ട് വിമാനത്തവളങ്ങളെ പരിഗണിച്ചപ്പോള്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് കരിപ്പൂരിനെ തഴഞ്ഞു വീണ്ടും നെടുമ്പാശേരിയെയാണ് പരിഗണിച്ചത്. രാജ്യത്തെ മുഴുവന്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും ചെറിയവിമാനങ്ങളായ എ310,320 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കേരളത്തില്‍ മാത്രം വലിയവിമാനമായ ബോയിംഗ് 747നു മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. കരിപ്പൂരിനേക്കാള്‍ റണ്‍വേ നീളക്കുറവും സൗകര്യവുമില്ലാത്ത എട്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ...

Read More »

ഹജ്ജ് തീര്‍ത്ഥാടനം: 80000ല്‍ പരം അപേക്ഷകരുടെ എണ്ണത്തോടെ കേരളം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍

ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇത്തവണ സംസ്ഥാനത്ത് നിന്ന് റെക്കോര്‍ഡ് അപേക്ഷകള്‍. 80000ല്‍ പരം അപേക്ഷകരുടെ എണ്ണത്തോടെ കേരളം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഹജ്ജ് ചരിത്രത്തില്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഒരു സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും കൂടിയ എണ്ണമാണ് ഇത്തവണ കേരളത്തില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ആകെ 76487 ആയിരുന്നു അപേക്ഷകരുടെ എണ്ണം.ഇത്തവണ അത് 80000 കടന്നതായാണ് വിവരം.മുന്‍ വര്‍ഷത്തില്‍ പ്രത്യേക ക്വാട്ട ഉള്‍പ്പടെ 10268പേര്‍ക്കായിരുന്നു കേരളത്തില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചിരുന്നത്. ഇത്തവണ 70 വയസ്സ് കഴിഞ്ഞ വിഭാഗത്തില്‍പ്പെട്ട 1646 അപേക്ഷകരും അഞ്ചാം വര്‍ഷക്കാരായ ...

Read More »

മറ്റുളളവരുടെ ചെലവില്‍ ഹജ്ജിന് പോകണമോയെന്ന് ഹാജിമാര്‍ ചിന്തിക്കണം: മന്ത്രി ജലീല്‍

ഹജ്ജിന് സബ്‌സിഡി നല്‍കേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മറ്റൊരാളുടെ ചെലവില്‍ ഹജ്ജിന് പോകണമോയെന്ന് ഹാജിമാര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി, ന്യൂനപക്ഷ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഹജ്ജ് തീര്‍ത്ഥാടനത്തിനായി കരിപ്പൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ്. ഹജ്ജിനായി ചെറുവിമാനങ്ങള്‍ കരിപ്പൂരിലിറക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.ഹജ്ജ് സബ്‌സിഡി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനായി ആറംഗ കമ്മിറ്റിയെയും ...

Read More »

കരിപ്പൂരിലെ ഹജ്ജ് സേവനങ്ങള്‍ ഈ വര്‍ഷം തന്നെ പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തിനെ സമീപിക്കും: സംസ്ഥാന ഹജ്ജ് കമ്മറ്റി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും താല്ക്കാലികമായി നെടുമ്പാശ്ശേരി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് പുനഃ സ്ഥാപിക്കണമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ഹജ്ജ് മന്ത്രി കെ.ടി.ജലീല്‍ വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരെ കാണും. കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ പോയന്‍റ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.എന്നാല്‍ ഓപ്പറേഷന്‍ എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിയ്ക്ക് പൂര്‍ണ്ണമായും തീരുമാനമെടുക്കാനുള്ള അധികാരമില്ല, ഹജ്ജ് സേവനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണെന്നും കരിപ്പൂരില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ...

Read More »