Home » മതം/പാരമ്പര്യം (page 7)

മതം/പാരമ്പര്യം

‘ദൈവദശക’ത്തിന് ദേശീയപ്രാര്‍ത്ഥനാ പദവി ലഭിക്കാന്‍ സാധ്യത

നാരായണ ഗുരുവിന്‍റെ ‘ദൈവദശകം’ എന്ന പ്രാര്‍ത്ഥനാഗീതത്തിന് ദേശീയപ്രാര്‍ത്ഥനാ പദവി ലഭിക്കാനുള്ള സാധ്യതയേറി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലേക്കെത്തുന്ന പ്രധാനമന്ത്രി ഡിസംബര്‍ 15ന് ശിവഗിരിയിലെത്തുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവും. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠക്കു ശേഷം നാരായണഗുരു മാനവരാശിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ‘ദൈവദശകം’. ‘ദൈവദശകം’ ദേശീയപ്രാർത്ഥനയാക്കി മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഈ വിഷയത്തിൽ തുടർനടപടികളൊന്നും ഉണ്ടായില്ല. ‘ദൈവദശകം’ ദേശീയപ്രാര്‍ത്ഥനയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് മോദിയുടെ ശിവഗിരി പരിപാടിയുടെ ഏകോപകൻ സ്വാമി സച്ചിദാനന്ദന്‍ അറിയിച്ചു. ശിവഗിരിയിലെ മഹാസമാധിയിൽ പുഷ്പാർച്ചന നടത്തുകയും ശാരദാമഠത്തിൽ പ്രാർത്ഥന നടത്തുകയും ...

Read More »

ചേരമാന്‍ ജുമാമസ്ജിദിൽ അന്നും ഇന്നും നിലവിളക്കുണ്ട്!

സർവ്വാദരണീയനായ മുസ്ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ നിലവിളക്ക് തെളിയിക്കുമായിരുന്നു എന്ന മുൻ ചീഫ് സെക്രട്ടറി ബാബു പോളിന്റെ പരാമർശം പുതിയ വിവാദമുയർത്തുമ്പോൾ കേരളം ഓർമിക്കുന്നത് ചരിത്രപ്പഴമയുള്ള ചില ഇസ്ലാമിക ദേവാലയങ്ങളെയാണ്. ഒന്നാമതായും, കേരളത്തിലെ ആദ്യപള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദിനെത്തന്നെ! 1400ഓളം വര്‍ഷം പഴക്കം വരുന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് ചരിത്ര പ്രാധാന്യം കൊണ്ടും പാരമ്പര്യം കൊണ്ടും പ്രസിദ്ധമാണ്. കേരളീയ വാസ്തുശില്‍പ്പകലയുടെ മാതൃകയായിരുന്ന ഈ പള്ളി, പ്രവാചകന്‍ മുഹമ്മദ്നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാം മത പ്രചാരണത്തിന് എത്തിയ ആചാര്യനുമായ മാലിക് ബിന്‍ ദിനാറാണ് ...

Read More »

കടത്തനാടൻ കളരിയ്ക്കുണ്ട് വേദ-സംഘ കാലങ്ങളോളം പഴമ!

കേരളത്തിന്‍റെ തനതു ആയോധനകലയായ കളരി അതിന്‍റെ മാഹാത്മ്യം വിളിച്ചുണര്‍ത്തുന്നത് കേരളത്തിന്‍റെ സംസ്കാരവും പാരമ്പര്യവുമാണ്. കളരിയുടെ  ചരിത്രം വ്യത്യസ്ത ഐതിഹ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കളരിപ്പയറ്റിന് വേദങ്ങളോളം പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ദക്ഷിണേന്ത്യയില്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെല്ലാം ഏറെക്കുറെ സമാന സ്വഭാവമുള്ളതും പരസ്പരം ബന്ധമുള്ളതുമായ ആയോധന പരിശീലങ്ങളും ചികിത്സയും മറ്റും നടന്നതായി പറയപ്പെടുന്നു. തമിഴ്നാടുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ അഗസ്ത്യമുനി വഴിയായി തുടര്‍ന്നു വരുന്ന ചികിത്സാരീതികളാണ് പ്രചാരത്തിലുള്ളത്. മര്‍മ്മചികിത്സ എന്ന  പേരില്‍ നടക്കുന്ന ചികിത്സകള്‍ കളരിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. വ്യത്യസ്തങ്ങളായ പേരിലാണ് കളരി ഇന്നും അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ...

Read More »

പ്രവാചക പത്നിമാരോളം മനക്കരുത്ത് പുരുഷന്മാർക്കുണ്ടോ?

സ്ത്രീകൾക്ക് പ്രസവിക്കാനും കുട്ടികളെ നോക്കാനും മാത്രമേ അറിയൂ എന്നും, പ്രതിസന്ധികളിൽ തകരാതെ മനക്കരുത്തോടെ നിൽക്കാൻ പുരുഷനു മാത്രമേ കഴിയൂ എന്നും കരുതുന്നവർക്ക്   ഇസ്ലാമിന്റെ സ്ത്രീപക്ഷം പറഞ്ഞുതരുന്നു പ്രവാചകപത്നിമാരായ കദീജയും ആഇശയും. പ്രവാചകനായ മുഹമ്മദ് നബിയുടെ പ്രഥമപത്നിയും പത്നിമാരിൽ നബിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളുമായിരുന്നു കദീജ. മക്കയിലെ വ്യാപാര പ്രമുഖയായ കദീജയുടെ കീഴിൽ ഒരു സഹായി എന്ന നിലയ്ക്ക് തൊഴിലിലേർപ്പെട്ടിരുന്ന ആളായിരുന്നു പ്രവാചകൻ. വ്യാപാരം എന്നു മാത്രമല്ല മക്കയിലെത്തന്നെ ഏറ്റവും സ്വാധീനമുള്ള ഒരു സ്ത്രീരത്നമായിരുന്ന കദീജയ്ക്ക് നാൽപതും പ്രവാചകന് ഇരുപത്തിയഞ്ചും വയസുള്ളപ്പോഴാണ് ഇവർ വിവാഹിതരായത്. മുഹമ്മദിന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടരാവുകയും ...

Read More »

ശിവന്‍ നമ്പൂതിരിയല്ലെങ്കില്‍ ഈഴവനാകാതെ നിവൃത്തിയുണ്ടായിരുന്നില്ല

    മനുഷ്യന് തന്നെക്കുറിച്ചുതന്നെയുള്ള മൂല്യബോധമാണ് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാരണവും പ്രചോദനവും. തന്റെത്തന്നെ മൂല്യത്തെക്കുറിച്ച് ഓരോ മനുഷ്യനും ബോധ്യമുണ്ടാവുകയാണ് അത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം. തന്റെ സഹജമൂല്യമെന്ന ഈ ആദര്‍ശം മനുഷ്യന്റെ ദാര്‍ശനിക-മത-രാഷ്ട്രീയവീക്ഷണങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ദേശ-കാലഭേദമില്ലാതെ നിലനില്‍ക്കുന്നതാണ്. നമ്മളെല്ലാം പങ്കിടുന്ന മനുഷ്യത്വമെന്ന ആ മൂല്യമാണ്‌ നീതി, സാഹോദര്യം, സമത്വം, ജനാധിപത്യം എന്നുതുടങ്ങി ‘നമ്മള്‍’ എന്ന വാക്കിനുപ്പോലും അര്‍ഥവും സാര്‍വത്രികമാനവും നല്‍കുന്നത്. എന്നാല്‍, മനുഷ്യന്റെ ഈ മൂല്യബോധത്തിന് ആധികാരികത ഉണ്ടാകണമെങ്കില്‍ അനന്തമായ പ്രപഞ്ചത്തില്‍ തനിക്കുള്ള മൂല്യം-സ്ഥാനം എന്താണെന്നുകൂടി മനുഷ്യന് മനസ്സിലാകേണ്ടതുണ്ട്. ഇത് വ്യക്തമല്ലാത്തപക്ഷം, അണ്ഡകടാഹത്തില്‍ മണല്ത്തരിയോളം നിലയില്ലാത്ത ...

Read More »

ഈ പള്ളി മറക്കാറില്ല, തട്ടാൻ കുഞ്ഞേലുവിനുള്ള പ്രത്യേക നിസ്കാരം

അസഹിഷ്ണുതയും വര്‍ഗ്ഗീയതയും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ മതസൗഹാര്‍ദ്ദത്തിന്‍റെ മാതൃക കാണിച്ചുകൊണ്ട് മലപ്പുറത്തെ വലിയങ്ങാടി ജുമാമസ്ജിദ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് രക്തസാക്ഷിത്വം വഹിച്ച കുഞ്ഞേലു എന്ന ഹിന്ദുവിന്‍റെ സ്മരണ മുടക്കം കൂടാതെ വര്‍ഷാവര്‍ഷം പുതുക്കിയാണ് ഈ പള്ളി സഹിഷ്ണുതയുടെ പര്യായമാകുന്നത്. 290 വര്‍ഷങ്ങള്‍ക്കു മുമ്പ് സാമൂതിരിയുമായി നടന്ന യുദ്ധത്തില്‍ മുസ്ലീം പടയാളികള്‍ക്കൊപ്പം  വീരചരമം പ്രാപിച്ച രക്തസാക്ഷിയാണ് തട്ടാൻ സമുദായക്കാരനായ കുഞ്ഞേലു. കേരളത്തില്‍ വരയ്ക്കല്‍ പാറ നമ്പിയുടെ നേതൃത്വത്തില്‍ ഭൂപ്രമാണിമാര്‍ ആക്രമണം അഴിച്ചുവിട്ട കാലത്ത് മലപ്പുറത്തും പള്ളിക്കുനേരെയും ആക്രമണമുണ്ടായി. മുസ്ലീങ്ങളുടെ ഭാഗത്താണ് ന്യായം എന്നു മനസിലാക്കിയ കു‍ഞ്ഞേലു, അക്രമങ്ങളെ ചെറുക്കാന്‍ മുന്നിട്ടിറങ്ങി ...

Read More »