എഴുത്തുകാരോട് അവര്‍ എന്ത് എങ്ങനെ എഴുതണമെന്ന് കല്പിക്കുന്ന ഇരുണ്ട കാലത്താണ് നാം ഇന്ന് ജീവിക്കുന്നതെന്ന് പിണറായി വിജയന് . സാഹിത്യത്തിന് പുറത്തു നിന്ന് സാഹിത്യത്തിന് അവസാന വാക്ക് പറയാന്‍ ശ്രമിക്കുകയും അതിനായി ചില അനുയായികളെ ചട്ടം കെട്ടി അവര്‍ വാളുകളുമായി നടക്കുകയുമാണ് . സ്ഥിതി ഇവ്വിധം തുടര്‍ന്നാല്‍ നവീന ചിന്തകള്‍ ഇല്ലാതെ വരും സമൂഹത്തില്‍ വിഷാണുക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ച്ഛിദ്ര ശക്തികള്‍ സമൂഹത്തെ സാംസ്കാരികമായി രോഗാദ്രമാക്കുന്നു.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . വിയോജനാഭിപ്രായം പറയാന്‍ സമ്മതിക്കാത്ത സമൂഹം എങ്ങനെ ജനാധിപത്യ സമൂഹമാകും ...
Read More »സാമൂഹികം
ഭാഷയുടെ കാര്യത്തില്‍ മലയാളികള്‍ മാനസിക അടിമത്വം നേരിടുന്നു
കോഴിക്കോട്: മലയാളികള്‍ ഭാഷയുടെ കാര്യത്തില്‍ ഇന്നും മാനസിക അടിമത്വം നേരിടുന്നവരാണെന്ന് നടുവട്ടം ഗോപാലകൃഷ്ണന്. ഭാഷാബോധവും വീക്ഷണവും ഭാഷയുടെ അടിസ്ഥാനങ്ങളാണ്. മലയാള ഭാഷയെ പുച്ഛിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികള്‍ തന്നെയാണ്. മലയാളിയുടെ പൊങ്ങച്ചവും മറ്റുഭാഷകളെ അമിതമായി അനുകരിക്കലും മലയാളഭാഷയോടുള്ള അവജ്ഞതയായി എല്ലാവരും കാണുന്നുണ്ടെന്നും, ആറുനാട്ടില് നൂറുഭാഷ എന്ന പ്രയോഗത്തിനടിസ്ഥാനം ജാതി,സംസ്കാരം,ദേശം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യോത്സവത്തില്‍ ഭാഷയ്ക്കുള്ളിലെ ഭാഷകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാമുക്കോയ, എസ്.ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.ജെ ജോസഫ് മോഡറേറ്ററായി. ഭാഷയോട് ഏറ്റുമുട്ടികൊണ്ടുമാത്രമേ ഭാഷയില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്ന് ...
Read More »താലിക്കു പകരം വൃക്ഷത്തൈ നടൽ, സദ്യക്ക് പകരം പുസ്തക പ്രകാശനം ലളിതമീ വിവാഹം
മതാനുഷ്ഠാനങ്ങളോ ആചാരങ്ങളോ ഇല്ലാതെ രണ്ടു പേര് വിവാഹിതരായി. വിവാഹ വസ്ത്രങ്ങളോ ആഭരണങ്ങളോ അണിയാതെ കോഴിക്കോട് തിക്കോടി സ്വദേശി സനലും മലപ്പുറം രാമനാട്ടുകര സ്വദേശി അമൃതയും ആണ് ചടങ്ങുകളുടെ അകമ്പടിയില്ലാതെ വിവാഹിതരായത്. വിവാഹിതയെന്ന് സൂചിപ്പിക്കുന്ന താലി മാലയോ സിന്ദൂരമോ അമൃത ധരിച്ചിരുന്നില്ല. വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കും സൽക്കാരത്തിനും പകരമായി സനലും അമൃതയും ചേർന്ന് വൃക്ഷതൈ നട്ടു. സനലിന്റെയും അമൃതയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനായ അനിൽ ചേലേമ്പ്ര നവദമ്പതികളെ ആശംസിച്ചു. വളരെ ലളിതമായി വിവാഹം കഴിക്കാൻ ഇരുവരും ചേർന്നെടുത്ത തീരുമാനത്തെ അനിൽ ...
Read More »കരിപ്പൂരിലെ ഹജ്ജ് സേവനങ്ങള്‍ ഈ വര്‍ഷം തന്നെ പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തിനെ സമീപിക്കും: സംസ്ഥാന ഹജ്ജ് കമ്മറ്റി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും താല്‍ക്കാലികമായി നെടുമ്പാശ്ശേരി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനഃ സ്ഥാപിക്കണമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ഹജ്ജ് മന്ത്രി കെ.ടി.ജലീല്‍ വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരെ കാണും. കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ പോയന്റ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.എന്നാല്‍ ഓപ്പറേഷന് എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിയ്ക്ക് പൂര്‍ണ്ണമായും തീരുമാനമെടുക്കാനുള്ള അധികാരമില്ല, ഹജ്ജ് സേവനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണെന്നും കരിപ്പൂരില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ...
Read More »അന്‍സിബയെ മര്യാദ പഠിപ്പിക്കാന്‍ വീണ്ടും ‘സൈബർ ആങ്ങളമാർ’
ദൃശ്യം സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിലേറിയ ചലച്ചിത്ര നടി അന്‍സിബയെ സൈബര്‍ ലോകം വേട്ടയാടുന്നു തല മറയ്ക്കാത്തതിനും തട്ടമിടാത്തതിനുമൊക്കെ ആളും തരവും നോക്കാതെ ആരെയും മര്യാദ പഠിപ്പിക്കുന്ന ‘സൈബര്‍ ആങ്ങളമാര്’ വീണ്ടും അന്‍സിബ ഹസനെ ‘ഉപദേശിച്ച് നന്നാക്കാനെത്തി’. നവംബര്‍ ആറിന് അന്‍സിബ തന്റെ ഫെയ്സ്ബുക്ക് പേജിലിട്ട പച്ച സാരിയുടുത്ത ഫോട്ടായാണ് ‘ആങ്ങളമാരെ’ പ്രകോപിപ്പിച്ചത്. ‘ഈ ദുനിയാവില് നീ പച്ചമണ്ണില്‍ നിന്നും പടക്കപ്പെട്ട പെണ്ണാണ്. എന്നാല്‍ നിന്റെ തൊലിവെളുത്തത് കൊണ്ടും നിനക്ക് ഇത്തിരി സൗന്ദര്യം ഉള്ളത് കൊണ്ടും നിനക്ക് ഈ ദുനിയാവില് തേന്‍ ഒലിപ്പിച്ച് നടക്കുന്ന ചെറുപ്പക്കാരുടെ ...
Read More »ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നു
സംസ്ഥാനത്തെ ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നു. വര്‍ഷങ്ങളായുള്ള ഭിന്നലിംഗ സമൂഹത്തിന്റെ ആവശ്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്. പദ്ധതിക്ക് സാമൂഹ്യനീതിവകുപ്പ് ഭരണാനുമതി നല്കി ഉത്തരവായി. ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ സ്ക്രീനിങ് സമിതിവഴിയാണ് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുക. പദ്ധതിക്കായി പ്രാരംഭഘട്ടത്തില്‍ 2,10,000 രൂപ ചെലവഴിക്കാനും സര്‍ക്കാര്‍ അനുമതി നല്കി. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനുമായുള്ളതാണ് ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ സ്ക്രീനിങ് സമിതികള്‍. ഒരോ ജില്ലയിലും കലക്ടര്‍ അധ്യക്ഷനായി സമിതികള്‍ ഉടന്‍ രൂപീകരിക്കും. ഭിന്നലിംഗ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാകും ഈ സമിതി. ഭിന്നലിംഗ നയത്തിന്റെ ഭാഗമായി നടത്തിയ സര്‍വേപ്രകാരം 4000 ...
Read More »ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
ഭിന്ന ശേഷിയുള്ള പത്തൊമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ ബാലുശേരി എസ്ഐ വി. സിജിത്ത് അറസ്റ്റ് ചെയ്തു. പൂനൂര് പുതിയമ്പ്രം അബ്ദുള്‍ നിസാര്‍ (42) ആണ് അറസ്റ്റിലായത്. കടമേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനാണ്. കഴിഞ്ഞ ബുധനാഴ്ച കരുമലയിലെ ബന്ധുവീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബാലുശേരി പോലിസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More »കാന്തപുരം വിഭാഗത്തെ പരിഹസിച്ചു കുഞ്ഞാലികുട്ടി
കഴിഞ്ഞദിവസം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കാന്തപുരം വിഭാഗത്തില്‍ നിന്നും ആരും പങ്കെടുക്കാത്തതിനെതിരെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. സമസ്ത ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ എല്ലാ മുസ്ലിം സംഘടനകളും വന്നു. എന്നാല്‍ ഒരു സംഘടന വന്നില്ല. അത് വരികയുമില്ല. പണ്ടും വന്നിട്ടില്ല. അതുകൊണ്ട് ഒരു കേടും പറ്റിയിട്ടുമില്ല. ഇപ്പോഴും പറ്റില്ല. അവരെ പുത്യാപ്ലയെ വിളിക്കുന്ന മാതിരി വിളിക്കണം. മാത്രവുമല്ല അങ്ങനെ വിളിച്ചാ പോരാ ഇങ്ങനെ വിളിച്ച പോരാ, തേടി വരണം ...
Read More »വടക്കാഞ്ചേരി പീഡനം : സി പി എം വിശ്വസിക്കുന്നത് ഭാഗ്യലക്ഷ്മിയേയും,പാർവതിയെയും
പൊതുവെ രാഷ്ട്രീയ നേതാക്കൻമാർക്കെതിരേ ആരോപണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ അവരുടെ പാർട്ടികൾ പസംഘടനാപരമായി തന്നെ രംഗത്തു വരാറുണ്ട് .എന്നാൽ വടക്കാഞ്ചേരിയിൽ യുവതിയെ സി പി എം കൗൺസിലറും സംഘവും പീഡിപ്പിച്ചെന്ന പരാതിയിൽ സി പി എം അത്തരം ഒരു നിലപാടും എടുത്തില്ല .ഗൂഢാലോചനയാണ് ,രാഷ്ട്രീയ പ്രതികാരമാണ് എന്നൊക്കെ പറയാനും പ്രചരിപ്പിക്കാനും അവസരം ഉണ്ടായിരുന്നു .എന്നാൽ ആരോപണ വിധേയനായ ജയന്തിന്റ പ്രതികരണം അല്ലാതെ കാര്യമായ മറു പ്രതികരണങ്ങൾ ഉണ്ടായില്ല. വിഷയം പൊതുജന മധ്യത്തിൽ എത്തിച്ച ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിയുടേയും ,നടിയും സാമൂഹ്യ പ്രവർത്തകയുമായ പാർവ്വതിയുടേയും ഉദ്ദേശ ...
Read More »ബോബി ചെമ്മണ്ണൂരിന്റെ നായപിടുത്തം നിയമസഭയില്‍
ബോബി ചെമ്മണ്ണൂർ പിടികൂടിയ തെരുവ് നായ്ക്കളെ കൽപ്പറ്റയിലെ സ്വന്തം സ്ഥലത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് പ്രശനം എ കെ ശശീന്ദ്രൻ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇതിനെ പറ്റി അന്വേഷിക്കാമെന്നു മറുപടി നൽകി. അതേസമയം ആരെങ്കിലും സ്വന്തം നിലയിൽ തെരുവ് നായ്ക്കളെ പിടിച്ചു സംരക്ഷിക്കാൻ തയ്യാറായാൽ അവരെ പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നാണ് തനിക്കു തോന്നുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
Read More »