Home » സാമൂഹികം (page 27)

സാമൂഹികം

കലക്ടറെ കൊട്ടിയെങ്കിലും കാര്യം നടന്നു; മാനാഞ്ചിറയിൽ ചവറ്റുകൊട്ട ഉടനെ 

കോഴിക്കോട് നഗരത്തിലെ മാലിന്യ പ്രശ്‌നവും അത് പരിഹരിക്കാന്‍ ഒരു ചവറ്റുകുട്ടപോലും ഇല്ലാത്തതും ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് പോസ്റ്റിന് കലക്ടറുടെ മറുപടി. മാനാഞ്ചിറ നഗരത്തില്‍ അടുത്തിടെ സ്ഥാപിച്ച ചിത്രകാരന്‍ യാജെക്ക് റ്റൈറ്റിലിക്കിന്റെ ശില്‍പത്തില്‍ മാലിന്യം നിക്ഷേപിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്. മാനാഞ്ചിറയിലോ നഗരത്തില്‍ മറ്റേതെങ്കിലും സ്ഥലത്തോ ചവറ്റുകുട്ടകള്‍ സ്ഥാപിക്കാതിരിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു പോസ്റ്റ്. കോര്‍പറേഷനില്‍ പുതിയ ഭരണം ചുമതലയേറ്റിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും ഉടന്‍തന്നെ കൗണ്‍സില്‍ അതിന് പരിഹാരം കാണുമെന്നും കലക്ടര്‍ മറുപടി പറഞ്ഞു. എന്നാല്‍ നഗരത്തിലെ മാലിന്യ പ്രശ്‌നം കലക്ടറുടെ പേജില്‍ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത് ...

Read More »

പാർട്ടി ഗവേഷകർ കണ്ടില്ല, ഈ കമ്യൂണിസ്റ്റു ജീവിതം

    വർഷങ്ങൾക്കു മുമ്പാണ്. കോഴിക്കോട്  കോർപ്പറേഷന്റെ ഒരു കൗൺസിൽ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് ആദ്യമായി പി. ടി. രാജനെ കാണുന്നത്. കോർപ്പറേഷൻ കൗൺസിൽ മാത്രമല്ല, പഞ്ചായത്ത് ബോർഡ് യോഗം വരെ പാർലമെന്റിനെ അനുകരിച്ച് അന്താരാഷ്ട്രകാര്യങ്ങൾ ചർച്ച ചെയ്യുകയും ചാർച്ചികർ അമേരിക്കൻ പ്രസിഡന്റിനുവരെ മുന്നറിയിപ്പു നൽകുകകയും ചെയ്യാൻ തുടങ്ങിയ കാലമായിരുന്നു അത്. അന്ന് ബഹളക്കാരുടെ മുന്നിലുണ്ടായിരുന്നു രാജൻ. അതുകൊണ്ടാവും വലിയ താൽപ്പര്യമൊന്നും അയാൾ എന്നിലുണർത്തിയില്ല. എന്നാൽ കാലം പോകെ അയാൾ എന്റെ മനസിൽ അദ്ദേഹമായി വളർന്നു, ഒരിക്കൽ പോലും വലിയ തോതിലുള്ള വ്യക്തിബന്ധം ഉണ്ടാവാതിരുന്നിട്ടും. ...

Read More »

മറ്റ് മാധ്യമങ്ങളേക്കാൾ സ്വാതന്ത്ര്യം നവമാധ്യമങ്ങളിൽ: ടി എം ഹർഷൻ

    പത്രത്തിനും ടെലിവിഷനും അപ്പുറത്തേക്ക് വലിയ ചർച്ചകൾ നടക്കുന്നതും സ്വതന്ത്രമായി ആശയവിനിമയം നടത്താനാകുന്നതും നവമാധ്യമങ്ങളിലാണെന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ വാർത്താ എഡിറ്റർ ടി എം ഹർഷൻ. കാലിക്കറ്റ് ജേർണൽ പ്രകാശനത്തിന്റെ ഭാഗമായി നടത്തിയ ടെലിവിഷനും നവമാധ്യമങ്ങളും എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ടിഎം ഹർഷൻ. മന്ത്രി എം കെ മുനീറാണ് പോർട്ടലിന്റെ പ്രകാശനം നിർവഹിച്ചത്. ചെയർമാൻ കെ പി സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. എഡിറ്റര്‍ (കാലിക്കറ്റ് ജേര്‍ണല്‍ & കേരള എ‍ഡിറ്റര്‍) ഇ രാജേഷ്, കണ്‍സേര്‍ജ് മീഡിയ സി ഇ ഒ സി. ടി. അനൂപ്, ...

Read More »

കരിപ്പൂരിലെ സ്വർണ്ണക്കടത്തുകൾ തീവ്രവാദ ആവശ്യങ്ങൾക്കോ?

കാലിക്കറ്റ് എയർപോർട്ട് വഴിയുള്ള സ്വർണ്ണക്കടത്തിൽ നല്ല ഭാഗവും ഒഴുകുന്നത്  സംസ്ഥാനത്തെ തീവ്രവാദപ്രവർത്തന ശൄംഖലയിലേക്കെന്ന് സംശയം. എയർപോർട്ടിൽ അടുത്തിടെ നടന്ന സ്വർണ്ണവേട്ടകൾക്ക് നേതൄത്വം നൽകിയ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് തീവ്രവാദികളുടെ വധഭീഷണി ഉയർന്നത് ഈ സംശയം ബലപ്പെടുത്തുന്നു. കാലിക്കറ്റ് ഇന്‍റർനാഷണൽ എയർപോർട്ടിലെ എയർ ഇന്‍റലിജൻസ് യൂണിറ്റിലുള്ള രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് തീവ്രവാദികള്‍ വധഭീഷണി ഉയര്‍ത്തിയത്. ഉദ്യോഗസ്ഥരിലൊരാൾ അസിസ്റ്റന്‍റ് കമ്മീഷണറും മറ്റൊരാൾ കസ്റ്റംസ് സൂപ്രണ്ടുമാണ്. രണ്ടുവർഷമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയ പ്രധാന സ്വർണ്ണക്കടത്തുകളിലെല്ലാം ഈ ഉദ്യോഗസ്ഥരുടെ പരിശ്രമമുണ്ടായിരുന്നു. കേരളത്തിലെതന്നെ തീവ്രവാദി ഗ്രൂപ്പുകളാണ് ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്നാണ് ...

Read More »

യെസ്! നൗഷാദ് അർഹിക്കുന്നു ധീരതക്കുള്ള പുരസ്കാരം

കോഴിക്കോട്ട് ഓടയിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനിറങ്ങവെ മരണംവരിച്ച നൗഷാദ് ധീരതക്കുള്ള  മരണാനന്തരപുരസ്കാരത്തിന് പരിഗണനയില്‍. കോഴിക്കോട് പാളയത്ത് അഴുക്കുചാല്‍ വൃത്തിയാക്കാനായി ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ തൊഴിലാളിയായ മുപ്പത്തിരണ്ടുകാരന്‍ നൗഷാദ് മരണത്തിനടിപ്പെട്ടത്. നവംബര്‍ 26 വ്യാഴാഴ്ച രാവിലെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.  രാവിലെ പാളയത്തേക്ക് ഓട്ടം വന്നതായിരുന്നു നൗഷാദ്. യാത്രക്കാരെ ഇറക്കിയ ശേഷം അടുത്തുള്ള കടയില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കെയാണ് തൊഴിലാളികള്‍ വീണത് കണ്ടത്. ആന്ധ്ര സ്വദേശികളായ നരസിംഹ, ഭാസ്‌കര്‍ എന്നിവര്‍ അഴുക്ക്ചാല്‍ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ വിഷവാതകം ശ്വസിച്ച് ബോധരഹിതരായി വീഴുകയായിരുന്നു. ...

Read More »

അംബേദ്‌കറെ ദൈവമാക്കും; സംവരണം നാടുനീക്കും!

ഡോ. അംബേദ്‌കറുടെ നൂറ്റി ഇരുപത്തഞ്ചാം ജന്മവാര്‍ഷികാഘോഷമായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന്‌. അന്ന്‌ അംബേദ്‌കറുടെ ഛായാചിത്രത്തില്‍ മാലയിട്ട്‌ ഉപചാരമര്‍പ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടം കണ്ടവര്‍ക്ക്‌ മറ്റൊരു കര്‍സേവയുടെ പൂജയായി അതിനെ തോന്നിയാൽ അത്ഭുതമില്ല. ബാബരി പള്ളി തകർത്തവർ അംബേദ്കറുടെമേൽ ഒരു കർസേവക്ക് ഒരുങ്ങുന്നതിന്റെ തുടക്കം. എല്ലാ വിധ സംവരണവും എങ്ങനെ എടുത്തുകളയണമെന്ന സംഘപരിവാറിന്റെ മോഹമല്ലാതെ മറ്റെന്താവും കണ്ണടച്ച്‌ ബാബാ സാഹേബിനെ ഉപചരിക്കുന്ന മോദിജിയുടെ മനസ്സിലുണ്ടാവുക! ഈ രണ്ടു സംഭവങ്ങള്‍ മാത്രം ഒന്നോര്‍ത്തുനോക്കൂ: ഹരിയാണയില്‍ സവര്‍ണ്ണര്‍ തീക്കൊളുത്തിയ പുരയില്‍ രണ്ടു ദളിത്‌ കിടാങ്ങള്‍ വെന്തുമരിച്ചപ്പോള്‍, നായ്‌ക്കള്‍ക്കുണ്ടാകാവുന്ന ദുരന്തമായി ...

Read More »

പ്രവാചക പത്നിമാരോളം മനക്കരുത്ത് പുരുഷന്മാർക്കുണ്ടോ?

സ്ത്രീകൾക്ക് പ്രസവിക്കാനും കുട്ടികളെ നോക്കാനും മാത്രമേ അറിയൂ എന്നും, പ്രതിസന്ധികളിൽ തകരാതെ മനക്കരുത്തോടെ നിൽക്കാൻ പുരുഷനു മാത്രമേ കഴിയൂ എന്നും കരുതുന്നവർക്ക്   ഇസ്ലാമിന്റെ സ്ത്രീപക്ഷം പറഞ്ഞുതരുന്നു പ്രവാചകപത്നിമാരായ കദീജയും ആഇശയും. പ്രവാചകനായ മുഹമ്മദ് നബിയുടെ പ്രഥമപത്നിയും പത്നിമാരിൽ നബിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളുമായിരുന്നു കദീജ. മക്കയിലെ വ്യാപാര പ്രമുഖയായ കദീജയുടെ കീഴിൽ ഒരു സഹായി എന്ന നിലയ്ക്ക് തൊഴിലിലേർപ്പെട്ടിരുന്ന ആളായിരുന്നു പ്രവാചകൻ. വ്യാപാരം എന്നു മാത്രമല്ല മക്കയിലെത്തന്നെ ഏറ്റവും സ്വാധീനമുള്ള ഒരു സ്ത്രീരത്നമായിരുന്ന കദീജയ്ക്ക് നാൽപതും പ്രവാചകന് ഇരുപത്തിയഞ്ചും വയസുള്ളപ്പോഴാണ് ഇവർ വിവാഹിതരായത്. മുഹമ്മദിന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടരാവുകയും ...

Read More »

‘മാറാട് പരീക്ഷണം’ വിജയിച്ചുവെന്ന് ഇടതുപക്ഷം തിരിച്ചറിയുമോ?

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് സംഘപരിവാരത്തിൻെറ ഏറ്റവും വലിയ പ്രഹരമേറ്റത് പഴയ ബേപ്പൂർ പഞ്ചായത്തിലാണ്. മാറാട് കേരളത്തിലെ സംഘപരിവാർ പരീക്ഷണശാലയാണെന്ന 2002 ലെ ആക്ഷേപം ശരിയായിരുന്നെന്നു തെളിയിച്ച് ഇവിടെ മൂന്ന് കോർപ്പറേഷൻ വാർഡുകൾ ബിജെപി നേടി. ഇപ്പോൾ കോഴിക്കോട് കോർപ്പറേഷൻെറ ഭാഗമായ ബേപ്പൂർ പഞ്ചായത്ത് എക്കാലത്തും എൽഡിഎഫിൻെറ നെടുങ്കോട്ടയാണ്. ഇടതുപക്ഷത്തിൻെറ കയ്യിലാണ് പതിറ്റാണ്ടുകളായി ബേപ്പൂർ പഞ്ചായത്തും ബേപ്പൂർ നിയോജകമണ്ഡലവും. സിപിഎം നേതാവ് എളമരം കരീമാണ് രണ്ട് തവണയായി എംഎൽഎ. 1987 ൽ കോലീബീ സഖ്യസ്ഥാനാർഥിയായി ഡോ. മാധവൻകുട്ടിയെ അവതരിപ്പിച്ചാണ് ഈ ഇടതുപക്ഷകോട്ട പൊളിക്കാൻ ആദ്യത്തെ ...

Read More »

സമ്പൂർണ്ണ മദ്യനിരോധനം ഒരു സമ്പൂർണ്ണ അസാധ്യത!

ഗുജറാത്ത് മോഡൽ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണത്രേ ബിഹാർ! ഗുജറാത്തിൽ സമ്പൂർണ്ണ മദ്യനിരോധനമാണെന്നോ! കേരളത്തിലെ മോഡിഭക്തരല്ലാതെ ആരു വിശ്വസിക്കുമത്? അമ്പതു കൊല്ലമായി ഗുജറാത്തിൽ സമ്പൂർണ്ണ മദ്യനിരോധനമാണെന്നാണ് വെയ്പ്. (മോഡിയോ ബിജെപിയോ കൊണ്ടുവന്നതൊന്നുമല്ല, ഗാന്ധി പിറന്ന മണ്ണെന്ന നിലക്ക് എന്നേ വന്ന നിരോധനമാണത്) എന്നാൽ, ഗുജറാത്തിൽ പോയവർക്കും അവിടെ പാർക്കുന്നവർക്കുമൊന്നും മദ്യം കിട്ടാൻ ‘മരിക്കേണ്ടിവരാറില്ല’. അത്രക്ക് സുലഭമാണ് മോഡി ഭരിച്ചിരുന്നപ്പോഴും ഇപ്പോഴും ഗുജറാത്തിൽ മദ്യം. എന്തെങ്കിലും പ്രയാസം മദ്യലഭ്യതക്ക് വരുമ്പോൾത്തന്നെ ഒന്ന് സംസ്ഥാനാതിർത്തിവരെ നീങ്ങണമെന്നുമാത്രം; അവിടെ ഗുജറാത്തിനുവേണ്ടിയുള്ള മദ്യബിസിനസ് വൻ ഇടപാടാണ്. എന്നാൽ ഇതൊന്നും സർക്കാരിന് അഞ്ചിൻെറ പൈസ ...

Read More »

ഈ ദലിത് മിടുക്കനെ ഇനിയും ചവിട്ടാനാണോ ഫാറൂഖ്കോളേജിനു ഭാവം?

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിൻെറ പേരിൽ ദിനു എന്ന വിദ്യാർത്ഥിയെ പുറത്താക്കിയ ഫാറൂഖ് കോളേജ് മാനേജ്മെൻറിൻെറ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ദിനുവിനെതിരായ എല്ലാ അച്ചടക്ക നടപടികളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിൻെറ സ്പിരിറ്റ് ഉൾക്കൊണ്ട്, അച്ചടക്ക നടപടി കോളേജധികൃതർ പിൻവലിക്കുമോ? അതോ കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ ശ്രമിച്ച് ദുഷ്പേരിന് ആക്കം കൂട്ടുമോ? കേരളം കാതോർക്കുന്നു. മലബാറിലെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കുറക്കാൻ രൂപംകൊണ്ട മഹാസ്ഥാപന൦ സ്വന്തം പാരമ്പര്യം മറക്കില്ലെന്നു കരുതുന്നു, ഇപ്പോഴും ഫാറൂഖിനെ സ്നേഹപുരസ്സര൦ കാണാൻ ശ്രമിക്കുന്ന മലബാറുകാർ. ‘സ്വർഗം-നരകം-പരലോകം’ എഴുതി മതമേധാവിത്തത്തെ കടന്നാക്രമിച്ച കെ.ഇ.എൻ എന്ന ...

Read More »