കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ അരി നൽകുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. ഒരുമാസത്തെ റേഷനാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൊയണ് സര്‍ക്കാര്‍ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രസഭാ യോഗം കടലാക്രമണവും കാലാവസ്ഥാ മുന്നറിയിപ്പുകളും ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്. രണ്ട് ദിവസമായി തുടരുന്ന കനത്ത കടല്‍ക്ഷോഭത്തില്‍ വലിയ നാശനഷ്ടമാണ് സംസ്ഥാനത്തെ തീരപ്രദേശങ്ങളിലുണ്ടായത്. തിരുവനന്തപുരത്ത് ഇരുന്നൂറിലേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നുള്ള ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ...
Read More »സാമൂഹികം
ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന് കേന്ദ്രസർക്കാറിന്റെ വിലക്ക്. സർക്കാർ നിർദേശത്തെ തുടർന്ന് ടെക് ഭീമനായ ഗൂഗിൾ ഇന്ത്യൻ പ്ലേ സ്റ്റോറിൽ നിന്ന് ആപ് പിൻവലിച്ചു. ടിക് ടോക് നിരോധിക്കാനുള്ള ഏപ്രിൽ മൂന്നിലെ മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് ആപിന് വിലക്കേർപ്പെടുത്തിയത്.അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു. നിരവധി അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ആപ് കാരണമാകുന്നതായി പരാതി ഇണ്ടായിരുന്നു. ടിക് ടോക് നിരോധിക്കാൻ ആവശ്യപ്പെട്ട് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക് ...
Read More »ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ആണ് ഗൂഗിൾ പേയുടെ ആപ്ലിക്കേഷനിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് . ബുക്ക് ചെയ്തത് വേണ്ട എന്നുണ്ടെങ്കിൽ ക്യാൻസൽ ചെയ്യാനും സാധിക്കും. ലഭ്യമായ സീറ്റുകളുടെ എണ്ണം, യാത്രയുടെ സമയം, ട്രെയിനുകളുടെ സമയം എന്നിവയും ഗൂഗിൾ പേയിൽ ലഭ്യമാകും. ഗൂഗിൾ പേയുടെ ഏറ്റവും പുതിയ വെർഷനിൽ ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ പേ തുറന്നതിന് ശേഷം ട്രെയിൻ ഓപ്ഷനിൽനിന്ന് “ബുക്ക് ട്രെയിൻ ടിക്കറ്റ്സ്’ ക്ലിക്ക് ചെയ്യുക. സ്റ്റേഷൻ, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ നൽകിയാൽ ലഭ്യമായ ട്രെയിനുകളുടെ പട്ടിക ...
Read More »ലോക്സഭ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍
സംസ്ഥാനത്ത് ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കും. ഇന്നു രാവിലെ 11 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാം. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പത്രികകകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനും, പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയിലാണ് പത്രികകള്‍ സ്വീകരിക്കുന്നത്. ദേശീയ സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിക്ക് ഒരു നാമനിര്ദേശകന് മതിയാകും. എന്നാല്‍, അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിക്കും ...
Read More »ഡ്രൈവിംഗ് ലൈസന്‍സുകളുടെ മുഖം മാറുന്നു : ഇനി ഏകീകൃത സംവിധാനം
ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ രാജ്യത്ത് പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും ഏകീകൃത സംവിധാനംവരുന്നു. ഇതോടെ രാജ്യത്തെങ്ങുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് ഒരേ രൂപവും വലുപ്പവും ആയിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നിലവില്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്തെടുക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി കാര്‍ഡ് രൂപത്തിലേയ്ക്ക് മാറും. പുതിയ ഡ്രൈവിങ് ലൈസന്‍സില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്യൂആര്‍ കോഡ്, സര്‍ക്കാരിന്റെ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, അള്‍ട്രാ വയലറ്റ് എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ലൈസന്‍സിന്റെ ...
Read More »സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി കുവെെത്ത്
സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്കി. ബില്‍ നടപ്പിലാക്കിയാല്‍ ആരോഗ്യമേഖലയിലെ വികസനം പൂര്‍ണ രീതിയില്‍ സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സന്ദര്‍ശക വിസയും താല്‍ക്കാലിക റസിഡന്റ്സും ഇന്‍ഷൂറന്‍സ് തുക അടച്ചിരിക്കണം. ഇവ രണ്ടിനുമായി അപേക്ഷിക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് അടച്ചതിന്റെ രേഖ ഹാജരാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കുവൈത്തില്‍ നിന്ന് അവരവരുടെ രാജ്യത്തേക്ക് മരുന്ന് കൊണ്ടുപോയി വില്‍പ്പന നടത്തുന്നത് തടയാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 47 എംപിമാരാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്. 2018ല്‍ മാത്രം കുവൈത്തില്‍ ആറ് ...
Read More »കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു
കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് ...
Read More »ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കി
ഭാര്യയെമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചവരെ പിടികൂടാനായി ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുണ്ട്.വനിതാ, ശിശു ക്ഷേമ വകുപ്പ് സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. എന്‍ആര്‍ഐ ഭര്ത്താക്കന്മാര് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നതായി മനേക ഗാന്ധി പറഞ്ഞു. പക്ഷേ ഇത് പാസാക്കുന്നതിന് സാധിച്ചില്ല. നോണ്‍ റസിഡന്റ് ഇന്ത്യ 1967 ലെ പാസ്പോര്ട്ട്സ് ...
Read More »വേനല്‍ച്ചൂട്;സംസ്ഥാനത്ത് തൊഴിലാളികളുടെ തൊഴില്‍സമയം പുന:ക്രമീകരിച്ചു
സംസ്ഥാനത്ത് വേനല്‍ച്ചൂട് കൂടുന്ന സാഹചര്യത്തില്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍സമയം പുനക്രമീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരുടെ സമയം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ ആയിരിക്കും. ഉച്ചക്ക് 12.00 മണിമുതല്‍ വൈകുന്നേരം മൂന്നുവരെ ഇവര്‍ക്ക് വിശ്രമസമയമായിരിക്കും. രാവിലെയുള്ള ഷിഫ്റ്റുകള്‍ ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ളവ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും നിജപ്പെടുത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തുമെന്നും ഓഫീസ് വ്യക്തമാക്കി.
Read More »പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക്
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു. കാല്‍നൂറ്റാണ്ടു കാലത്തെ പരിശ്രമമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം പോലെ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും ഇനി പരിയാരം മെഡിക്കല്‍ കോളേജും. നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍ കോളജിന്റെ ആസ്തി ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇത് യുഡിഎഫ് ഭരണകാലത്ത് ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നു. പക്ഷേ ആസ്തി ബാധ്യതകള്‍ നിര്ണയിക്കുന്നതിനുണ്ടായ കാലതാമസമാണ് തീരുമാനം നടപ്പാക്കുന്നത് വൈകിപ്പിച്ചത്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പരിയാരം മെഡിക്കല്‍ കോളജ് ഇതു വരെ സ്വാശ്രയ കോളേജെന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ...
Read More »