മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി. വെസ്റ്റിൻഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകൾക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യൻ സീനിയർ ടീമിൽ സ്ഥാനം നേടിയ നവ്ദീപ് സെയ്നിക്ക് പകരമാണ് സന്ദീപിനെ ടീമിൽ ഉൾപ്പെടുത്തിയത്. വെസ്റ്റിൻഡീസ് എ- ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 ന് ആരംഭിക്കും. മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതൽ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വാര്യര്‍ വെള്ളിയാഴ്ച്ച വെസ്റ്റ് ഇൻഡീസിലേക്ക് ...
Read More »കളിക്കളം
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു
ഇന്ത്യയുടെ അഭിമാനമായ വനിതാ ക്രിക്കറ്റര്‍ മിതാലി രാജിന്റെ ജീവിതവും സിനിമയാകാന്‍ ഒരുങ്ങുകയാണ്. തപ്സ്വി പന്നുവാണ് മിതാലിയായി വെള്ളിത്തിരയിലെത്തുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ ഇപ്പോള്‍ കായികതാരങ്ങളുടെ ജീവചരിത്രങ്ങള്‍ സിനിമയാക്കുന്നതാണ് പുതിയ ട്രെന്റ്. സച്ചിന് എ ബില്യണ്‍ ഡ്രീംസ്, എംഎസ് ധോണി, മേരികോം, ദങ്കല്‍ തുടങ്ങിയ ചിത്രങ്ങള്‍ നേടിയ വിജയം ഇത്തരം ചിത്രങ്ങള്‍ക്കുള്ള സ്വകാര്യതയെ അടയാളപ്പെടുത്തുന്നു. മിതാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പക്ഷേ ആരാകും മിതാലിയായി എത്തുകയെന്നതില്‍ വ്യക്തത വന്നിരുന്നില്ല. എന്നാല്‍ തപ്സ്വി പന്നുവാകും മിതാലിയുടെ ...
Read More »യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും. ഭാവിയില്‍ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി യുവി കാന്‍ സജീവമാകുമെന്ന് താരം അറിയിച്ചു 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ...
Read More »ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന് കേന്ദ്രസർക്കാറിന്റെ വിലക്ക്. സർക്കാർ നിർദേശത്തെ തുടർന്ന് ടെക് ഭീമനായ ഗൂഗിൾ ഇന്ത്യൻ പ്ലേ സ്റ്റോറിൽ നിന്ന് ആപ് പിൻവലിച്ചു. ടിക് ടോക് നിരോധിക്കാനുള്ള ഏപ്രിൽ മൂന്നിലെ മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് ആപിന് വിലക്കേർപ്പെടുത്തിയത്.അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു. നിരവധി അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ആപ് കാരണമാകുന്നതായി പരാതി ഇണ്ടായിരുന്നു. ടിക് ടോക് നിരോധിക്കാൻ ആവശ്യപ്പെട്ട് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക് ...
Read More »സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് വിരാട് കോഹ്ലി
സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഏറ്റവും വേഗത്തില്‍ 10,000 തികയ്ക്കുന്ന ബാറ്റ്സ്മാനായിട്ടാണ് കോഹ്ലിയുടെ നേട്ടം. 213 ഏകദിനങ്ങളില്‍ നിന്നാണ് കോഹ്ലിയുടെ നേട്ടം. സച്ചിന് 10,000 തികച്ചത് 259 ഏകദിനങ്ങളില്‍ നിന്നായിരുന്നു. വിന്‍ഡീസിനെതിരെ വിശാഖപ്പട്ടണം ഏകദിനത്തിലാണ് കോഹ്ലിയുടെ നേട്ടം. ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കുന്ന പതിമൂന്നാമത്തെ താരവും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ് കോഹ്ലി. 259 ഇന്നിംഗ്സുകളില്‍ നിന്ന് 10000 റണ്‍സ് ക്ലബ്ബിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിനെയാണ് ഇക്കാര്യത്തില്‍ കോഹ്ലി മറികടന്നത്. 263 ഇന്നിംഗ്സില്‍ പതിനായിരം ക്ലബ്ബിലെത്തിയ സൗരവ് ഗാംഗുലിയും, 266 ...
Read More »ജിമ്മി ജോര്‍ജ് അവാര്‍ഡ് ജിന്സണ് ജോണ്സണ്
സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മുപ്പതാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് അവാര്‍ഡിന് ഒളിമ്പ്യന്‍ അത്ലറ്റ് ജിന്സണ് ജോണ്സണ് അര്‍ഹനായി. ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിന്‍സണെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2015 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയതോടെയാണ് ജിന്സണ് കായിക രംഗത്തു ശ്രദ്ധയാകര്‍ഷിച്ചത്. 2016 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ്പ്രിയില്‍ സ്വര്‍ണം കരസ്ഥമാക്കി. ജിന്‍സന്റെ കായിക രംഗത്തെ ...
Read More »ആഘോഷങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍; സ്കൂള്‍ കലോത്സവവും, അന്താരാഷ്ട്ര ചലച്ചിത്രമേളയും റദ്ദാക്കി
പ്രളയക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സ്കൂള്‍ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ഒരു വര്‍ഷത്തേക്ക് നടത്താനിരുന്ന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഇതിനായി നീക്കിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്. സ്കൂൾ കലോത്സവം, കായികമേള ഉൾപ്പെടെയുള്ളവ സംബന്ധിച്ച് തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ ...
Read More »ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ഇത് ചരിത്ര വിജയം; തകർത്തത് അർജന്റീനയെ
ഇന്ത്യയുടെ അണ്ടര്‍ 20 ടീമാണ് സ്പെയിനില്‍ നടന്ന കോര്ടിഫ് കപ്പില്‍ ആറ് തവണ ലോകചാംപ്യന്മാരായ അര്‍ജന്റീനയെ മട്ടുകുത്തിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. അമ്പതാം മിനിറ്റ് മുതല്‍ പത്ത് പേരെയും വെച്ച് കളിക്കേണ്ടി വന്നെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. നാലാം മിനിറ്റില്‍ തന്നെ ഇന്ത്യ ലീഡ് സ്വന്തമാക്കിയിരുന്നു. ടാംഗ്രിയാണ് ഗോള്‍ നേടിയത്. അമ്പതാം മിനിറ്റില്‍ അങ്കിത് ജാവേദ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. അറുപത്തിയെട്ടാം മിനിറ്റില്‍ അന്‍വര്‍ അലി ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയതോടെ ഇന്ത്യ 2-0ന് മുന്നിലെത്തി. എഴുപത്തിരണ്ടാം മിനിറ്റില്‍ ആണ് അര്‍ജന്റീന ...
Read More »കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബോള്‍ അക്കാഡമി ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു
കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബോള്‍ അക്കാഡമിക്ക് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കം. എസ്എച്ച് അമിഗോസ് ഗേള്‍സ് ഫുട്ബോള്‍ അക്കാഡമിയുടെ ഉദ്ഘാടനം ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഗോള്‍ കീപ്പറും സന്തോഷ് ട്രോഫി കോച്ചുമായ വിക്ടര്‍ മഞ്ഞില ഒളിമ്പിക് ദീപം തെളിക്കുകയും കുട്ടികള്‍ രൂപകല്പന ചെയ്ത ലോഗോ പ്രകാശിപ്പിക്കുകയും ചെയ്തു. ഡോ.ബോബി ചെമ്മണ്ണൂരാണ് അമിഗോസ് ഗേള്‍സ് ഫുട്ബോള്‍ അക്കാഡമിയുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം സ്പോണ്സര് ചെയ്യുന്നത്. ഫുട്ബോള്‍ താരങ്ങള്‍ക്ക് ...
Read More »അര്ജുന് ടെണ്ടുല്‍ക്കര്‍ ഇന്ത്യ അണ്ടര്‍ 19 ടീമിൽ
സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ ഇന്ത്യ അണ്ടര്‍ 19 ടീമിൽ . ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ് അർജുനേയും ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലെയിൽ ചതുർദിന- ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. സോണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നടന്ന അണ്ടര്‍ 19 താരങ്ങളുടെ ക്യാമ്പില്‍ അര്ജുന് പങ്കെടുത്തിരുന്നു. ചതുര്‍ദിന മത്സരങ്ങള്‍ നയിക്കുക ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അനുജ് റാവതാണ്. ഏകദിന മത്സരങ്ങള്‍ ഉത്തര്‍ പ്രദേശ് താരം ആര്യന് ജൂയലാണ് നയിക്കുക. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയില്‍ നടന്ന ഗ്ലോബല്‍ ടി-20 മത്സരത്തിലെ തന്റെ ഓള്‍റൗണ്ടര്‍ മികവ് കൊണ്ട് ...
Read More »