14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കീഴടക്കിയാണ് കേരളം ആറാം കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകായിരുന്നു. കേരളത്തിന്റെ ഗോള്‍കീപ്പര്‍ മിഥുന് വിയുടെ മികവാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകളും മിഥുന് തടഞ്ഞു. കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പശ്ചിമ ബംഗാളിന്റെ ആക്രമണമായിരുന്നു. ...
Read More »കളിക്കളം
വിസ ആവശ്യമില്ല പകരം ടിക്കറ്റുണ്ടായാല്‍ മതി; ഫുട്ബോൾ പ്രേമികളെ ഫിഫ വേൾഡ് കപ്പിന് ക്ഷണിച്ച് റഷ്യ
റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ പോകുന്നതിനു വിസയുടെ ആവശ്യമില്ല. പകരം ലോകകപ്പ് ടിക്കറ്റുണ്ടായാല്‍ മതി. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം ഉള്ള വിദേശികള്‍ക്കു വിസ ഇല്ലാതെ തന്നെ റഷ്യയില്‍ പ്രവേശനം ലഭിക്കും. ലോകകപ്പിനു കൂടുതല്‍ ഫുട്ബോള്‍ പ്രേമികളെ രാജ്യത്തെത്തിക്കുകയെന്ന ലക്ഷ്യവുമായാണു നീക്കം. കളിയുള്ള ദിവസങ്ങളില്‍ ഈ കാര്‍ഡുപയോഗിച്ച് നഗരത്തില്‍ സൗജന്യ യാത്ര ചെയ്യാനും സാധിക്കും. ടിക്കറ്റെടുക്കുന്നതോടൊപ്പം ലോകകപ്പ് വെബ്സൈറ്റില്‍ കയറി പ്രത്യേക റജിസ്ട്രേഷന് ചെയ്യുന്നവര്‍ക്കാണു കാര്‍ഡുകള്‍ ലഭ്യമാകുക. ...
Read More »കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല ഫുട്ബോള്‍ ക്യാമ്പ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും സേകോര് ലൈന്‍ സ്പോര്‍ട്സ് മാനേജ്മെന്റും ചേര്‍ന്ന് അവധിക്കാല ഫുട്ബോള്‍ ക്യാമ്പ് നടത്തും. പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍ മൂന്നു മുതല്‍ മെയ് 31 വരെയാണ് ക്യാമ്പ്. 21, 22 തീയതികളില്‍ കോഴിക്കോട് ഇ.എം.എസ്. ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഓപ്പണ്‍ രജിസ്ട്രേഷന് നടത്തും. ഫോണ്‍: 9526667199.
Read More »ഗംഭീര്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വിടാനൊരുങ്ങുന്നു
കൊല്‍ക്കത്തയ്ക്കൊപ്പം ഏഴു സീസണില്‍ തിളങ്ങിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പുതിയ ഐപിഎല്‍ സീസണില്‍ മറ്റൊരു ടീമിലേക്കെന്ന് റിപ്പോര്‍ട്ട്. ടീമില്‍ തുടരാനായി മാനേജ്മെന്റ് അംഗങ്ങളുമായി ഇതുവരെ യാതൊരു ചര്‍ച്ചയും നടത്തിയില്ലെന്നും മറ്റേത് ടീമില്‍ കളിക്കാനും താന്‍ തയ്യാറാണെന്നും ഗംഭീര്‍ വ്യക്തമാക്കി. രഞ്ജി ടീമിന്റെ ഡല്‍ഹിയിലെ അംഗമാണ് നിലവില്‍ ഗംഭീര്‍. ടീം ഫൈനലിലെത്തിയതോടെ രഞ്ജി സീസണ് കഴിഞ്ഞശേഷം ടീം മാനേജുമെന്റുമായി കൂടിയാലോചിച്ചായിരിക്കും പുതിയ തീരുമാനം. ഐപിഎല്‍ ലേലത്തിന് മൂന്നാഴ്ച മുന്‍പ് കളിക്കാര്‍ നയം വ്യക്തമാക്കണമെന്നാണ് ടൂര്‍ണമെന്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജനുവരി 4ന് മുമ്പായി ...
Read More »ഐ ലീഗിന്റെ ആവേശത്തിൽ കോഴിക്കോട്
കാല്‍പ്പന്തുകളിയുടെ ആവേശക്കാഴ്ചകളിേലക്ക് കോഴിക്കാടിന്റെ കളിമുറ്റം ഉണരുന്നു. ഐ ലീഗിലേക്ക് മലപ്പുറം ആസ്ഥാനമായ ഗോകുലം എഫ്.സി യോഗ്യത നേടിയതാണ് ഫുട്ബാള്‍ പ്രേമികളെ ആവേശത്തിലാക്കുന്നത്. മഞ്ചേരിക്കടുത്ത് പയ്യനാട് സ്റ്റേഡിയത്തില്‍ വെളിച്ച സംവിധാനമൊരുക്കാത്തതിനാല്‍ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലാകും ഗോകുലം എഫ്.സിയുടെ ഹോം മത്സരങ്ങള്‍ അരങ്ങേറുക. നവംബറിലാണ് ഐ ലീഗിന് തുടക്കമാവുന്നത്. നെഹ്റു കപ്പിനും സന്തോഷ് ട്രോഫി പോരാട്ടങ്ങള്‍ക്കും വേദിയായ കോര്പറേഷന് സ്റ്റേഡിയം മൂന്നാം തവണയാണ് രാജ്യത്തെ മുന്‍നിര ലീഗ് ഫുട്ബാളിന് വേദിയാകുന്നത്. 2005ല്‍ ദേശീയ ഫുട്ബാള്‍ ലീഗായിരുന്നപ്പോള് എസ്.ബി.ടിയുടെ ഹോംഗ്രൗണ്ടായിരുന്നു ഇവിടെ. അന്ന് ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു. പിന്നീട ഐ ...
Read More »സച്ചിന്റെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ മുംബൈ ടീമില്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ മുംബൈ ടീമില്‍. ജെവൈ ലിലി ആള് ഇന്ത്യ അണ്ടര്‍ 19 ഇന്‍വിറ്റേഷന്‍ ഏകദിന ടൂര്‍ണമെന്റിലേക്കുള്ള മുംബൈ ടീമിലാണ് 17 കാരനായ അര്ജുന് ഇടം നേടിയത്. ബറോഡയില്‍ ഈ മാസം 16 മുതല്‍ 23 വരെയാണ് മത്സരം. ഇംഗ്ലണ്ടില്‍ നടന്ന വനിതാ ലോകകപ്പ് ഫൈനലിനു മുന്നോടിയായി നടന്ന നെറ്റ് പരിശീലനത്തില്‍ ടീമിനു ബൗള്‍ ചെയ്തുകൊടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന അര്ജുന് പിതാവായ സച്ചിന്റെ പാതയിലേക്കു പിച്ചവെച്ചു തുടങ്ങുകയാണ്. മുംബൈയുടെ 18 അംഗ ടീമിലാണ് അര്ജുന് ഇടം ...
Read More »ലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും വിജയത്തോടെ ഇന്ത്യ
ശ്രീലങ്കയ്ക്കെതിരെ വിജയത്തുടര്‍ച്ച കൈവിടാതെ ടീം ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ധനഞ്ജയ കൊടുങ്കാറ്റിലും കൂളായി പിടിച്ചുനിന്ന് ധോണിയും ഭുവനേശ്വറും ചേര്‍ന്നാണ് കൈവിട്ടുപോയ കളി തിരിച്ചുപിടിച്ചത്. എട്ടാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് കെട്ടിപ്പടുത്തത്. 131/7 എന്ന നിലയില്‍ നിന്ന് ധോണിയും ഭുവനേശ്വറും ചേര്‍ന്ന് ഇന്ത്യയെ 231/7 എന്ന വിജയസ്കോറിലെത്തിച്ചു. രോഹിത് ശര്‍മ-ശിഖര്‍ ധവാന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 15.3 ഓവറില്‍ നിന്ന് 109 റണ്‍സ് നേടിയ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. 54 റണ്‍സ് മാത്രം വഴങ്ങി ...
Read More »വനിത ലോകകപ്പ്;ഇന്ത്യ ഫൈനലില്‍; ഹര്‍മന്‍പ്രീതിന് സൂപ്പര്‍ സെഞ്ച്വറി
ശക്തരായ ഓസ്ട്രേലിയെ ചുരുട്ടിക്കെട്ടി ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ. ഹർമൻ പ്രീത് കൗറിന്റെ ഉജ്ജ്വല സെഞ്ചുറി മികവിലാണ് വനിതാ ക്രിക്കറ്റിലെ അതിശക്തരെ ഇന്ത്യ മലർത്തിയടിച്ചത്. ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 36 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 40.1 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി. ഹര്‍മന്‍പ്രീത് കൗറിന്റെ മാസ്മരിക സെഞ്ചുറിയാണ് (115 പന്തില്‍ 171നോട്ടൗട്ട്) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഓസ്ട്രേലിയന്‍ നിരയില്‍ അലക്സ് ബ്ലാക്വെല്‍, എലിസെ ...
Read More »വനിതാ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്
ഏകദിന ക്രിക്കറ്റിലെ വനിതാ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഓസ്ട്രേലിയക്കെതിരായ മല്‍സരത്തില്‍ മുപ്പത്തിനാലു റണ്‍സ് പിന്നിട്ടപ്പോഴാണ് മിതാലി ചരിത്രം കുറിച്ചത്. ആറായിരം റണ്‍സ് പിന്നിട്ട ആദ്യ വനിതാ ക്രിക്കറ്ററെന്ന ബഹുമതിയും മിതാലിക്ക് സ്വന്തം. ഓസ്ട്രേലിയക്കെതിരെ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ റണ്‍വേട്ടയിലെ ഒന്നാം സ്ഥാനത്തേക്ക് 34 റണ്‍സ് ദുരം. 29-ാം ഓവറില്‍ മിതാലി ആ സ്വപ്ന നേട്ടത്തിലേക്കെത്തി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വാര്‍ഡ്സിന്റെ 5992 റണ്‍സാണ് രണ്ടാംനിരയിലേക്ക് വീണത്. സിക്സര്‍ പറത്തിക്കൊണ്ട് 6000 റണ്‍സ് ക്ലബ്ബിലെ ആദ്യഅംഗമായി. 164 ഇന്നിങ്സുകളില്‍ നിന്നാണ് മിതാലിയുടെ നേട്ടം. ...
Read More »ഇന്ത്യയ്ക്ക് പരമ്പര; കൊഹ്ലിക്ക് സെഞ്ച്വറി
ക്യാപ്റ്റനൊത്തവണ്ണം കളിച്ച വിരാട് കോഹ്ലിയുടെയും മടങ്ങിവരവ് കെങ്കേമമാക്കിയ മുഹമ്മദ് ഷാമിയുടെയും മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനം ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 31നാണ് ഇന്ത്യയുടെ വിജയം. ആദ്യ ഏകദിനം മഴയില്‍ നഷ്ടപ്പെട്ടിരുന്നു. നാലാം ഏകദിനത്തില്‍ മാത്രമാണ് ആതിഥേയര്‍ക്കു ജയിക്കാനായത്. ഇരു ടീമുകളും തമ്മിലുള്ള ഏക ട്വന്റി20 മല്‍സരം നാളെ നടക്കും. അവസാന ഏകദിനത്തില്‍ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ടോസ് നേടിയ വിന്‍ഡീസ് ഉയര്‍ത്തിയ 205 റണ്‍സ് ഇന്ത്യ 36.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. കോഹ്ലിയും ...
Read More »