Home » കളിക്കളം (page 3)

കളിക്കളം

ചാലിപ്പുഴയും ഇരുവഴിഞ്ഞിയും രാജ്യാന്തര നിലവാരത്തിലുള്ള കയാക്കിങ് കേന്ദ്രമാകുന്നു

വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് അനുയോജ്യമായ ചാലിപ്പുഴയും ഇരുവഞ്ഞിപ്പുഴയും രാജ്യാന്തര നിലവാരത്തിലുള്ള കയാക്കിങ് കേന്ദ്രമാക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ യു.വി.ജോസ് പറഞ്ഞു. കയാക്കിങ് മേള നടക്കുന്ന പുലിക്കയത്ത് ചാലിപ്പുഴ സന്ദര്‍ശനത്തിനെത്തിയതായിരുന്നു കലക്ടര്‍. രാജ്യാന്തര കയാക്കിങ് ചാംപ്യന്‍ഷിപ് നടക്കുന്ന ഏതാനും ദിവസങ്ങളില്‍ മാത്രം വിദേശിയരടക്കമുള്ള കയാക്കിങ് താരങ്ങള്‍ വന്നു പോകുന്നതിനു പകരം മണ്‍സൂണ്‍ സീസണ്‍ മുഴുവനായും ഈ പുഴകള്‍ കയാക്കിങ്ങിന് സ്ഥിരം വേദിയാക്കി മാറ്റണമെന്നും സാഹസിക ടൂറിസത്തിന് ഏറ്റവും അനുയോജ്യമാണ് തുഷാരഗിരി മേഖലയെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പതാം തീയതി ...

Read More »

നവീകരണത്തിനൊരുങ്ങി സ്റ്റേഡിയങ്ങൾ: 20 ലക്ഷം രൂപ ചെലവില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെല്‍ത്ത് ക്ലബ്ബ് ഒരുങ്ങുന്നു

ജില്ലയുടെ കായിക കുതിപ്പിന് കരുത്തേകി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നു. കോഴിക്കോട് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും കൊയിലാണ്ടി സ്റ്റേഡിയവും നവീകരിക്കാനാണ് പദ്ധതി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങാനാണ് തീരുമാനം. നിലവില്‍ മത്സരങ്ങള്‍ക്കും മറ്റുമായി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ക്ക് യാതൊരു പരിശീലന സൗകര്യവുമില്ല. ഈ കുറവ് പരിഹരിക്കുന്ന തരത്തില്‍ 20 ലക്ഷം രൂപ മുടക്കിയാണ് ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങുന്നത്. ഹെല്‍ത്ത് ക്ലബ്ബിനൊപ്പം വസ്ത്രം മാറാനുള്ള മുറിയും ഒരുക്കുന്നുണ്ട്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. ...

Read More »

ഐസിസി റാങ്കിങ്ങിലെ ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്ന് കൊഹ്‌ലി മാത്രം

ഐസിസി ഏകദിന റാങ്കിങ്ങിലെ ലിസ്റ്റില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് വിരാട് കൊഹ്‌ലി മാത്രം. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. അതേ സമയം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യന്‍ താരങ്ങളാരും സ്ഥാനം പിടിച്ചില്ല. 874 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (871) രണ്ടാമതാണ്. മൂന്നാമതുള്ള കൊഹ്‌ലിക്ക് 852 പോയിന്റാണുള്ളത്. രോഹിത് ശര്‍മ്മ 12ാം റാങ്കിലും എം.എസ് ധോണി 13ാം റാങ്കിലുമാണുള്ളത്. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ 15ാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ തന്നെ ...

Read More »

അണ്ടര്‍ 17 : മെയ് 15നകം മൈതാനവും സൌകര്യങ്ങളും ഒരുങ്ങും

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കു വേദിയാകുന്ന കൊച്ചിയിലെ ഒരുക്കങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര കായിക മന്ത്രി  വിജയ് ഗോയല്‍ വെള്ളിയാഴ്ച കൊച്ചിയിലെത്തും. അനുബന്ധ സൌകര്യങ്ങളടക്കം പൂര്‍ത്തിയാക്കി മെയ് 15ഓടെ വേദികള്‍ പൂര്‍ണമായും സജ്ജമാകുമെന്ന് നോഡല്‍ ഓഫീസര്‍ എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ജോലികള്‍ വേഗത്തിലാണ് പുരോഗമിക്കുന്നത്. പുല്ലുപിടിപ്പിക്കല്‍, ഓടസംവിധാനം അടക്കമുള്ള പണികള്‍ നേരത്തെ പൂര്‍ത്തിയായി. എസിയുടെയും അഗ്നിശമന സംവിധാനങ്ങളുടെയും ശൌചാലയങ്ങളുടെയും പണി പുരോഗമിക്കുന്നു. സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ കസേര പിടിപ്പിക്കല്‍ പൂര്‍ത്തിയായി. അപ്പര്‍ ഗ്യാലറികളില്‍ കസേര പിടിപ്പിക്കല്‍ തുടങ്ങി. നൂറുകണക്കിന് തൊഴിലാളികളാണ് രാപകല്‍ ...

Read More »

കൊല്‍ക്കത്തയ്ക്ക് ഐപിഎല്ലിലെ റെക്കോര്‍ഡ് വിജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഐപിഎല്ലില്‍ അടിച്ചു തകര്‍ത്തു. ക്രിസ് ലിന്‍- 41 പന്തില്‍ നേടിയത് 93 റണ്‍സ്; ആറു ഫോറും എട്ടു സിക്‌സും. ആ വെടിക്കെട്ടില്‍ കൊല്‍ക്കത്തയ്ക്ക് ഐപിഎലിലെ റെക്കോര്‍ഡ് വിജയം. ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ അര്‍ധ സെഞ്ചുറിയില്‍ ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ നേടിയ 183 റണ്‍സ് 14.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ കൊല്‍ക്കത്ത മറികടന്നു. ഐപിഎലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ചേസ് ചെയ്തുള്ള പത്തു വിക്കറ്റ് ജയം. ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് (48 പന്തില്‍ 76) ലിനിനു ...

Read More »

മെസിയെ മറികടക്കാന്‍ ഇന്ത്യന്‍ താരം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, ക്ലിന്റ് ഡെംസി, വെയിന്‍ റൂണി.ഇവരാണ് ലോക ഫുട്‌ബോളിലെ നമ്പര്‍ വണ്‍ താരങ്ങള്‍. എന്നാലിപ്പോള്‍ ഈ ഇതിഹാസ നിരയിലേക്ക് ഒരു ഇന്ത്യക്കാരന്റെ പേരു കൂടി എഴുതിച്ചേര്‍ക്കപ്പെടാന്‍ പോകുകയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഈ താരം. ലോകഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരത്തിനെന്ത് കാര്യം എന്ന് ചിന്തിക്കുന്നുണ്ടാകും.എന്നാല്‍ കേട്ടോളു, മ്യാന്‍മറില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ചരിത്രപ്രധാന വിജയം കൈവരിച്ച ദിവസം സുനില്‍ ഛേത്രി ലോകഫുട്‌ബോളില്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നിരിക്കുകയാണ്. എഎഫ്‌സി കപ്പ് ക്വാളിഫൈയറില്‍ മ്യാന്‍മറിനെതിരെ ഛേത്രി അവസാന ...

Read More »

ക്രിസ്റ്റ്യാനോ പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍

ലോകഫുട്‌ബോള്‍ ഇതിഹാസങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. പോര്‍ച്ചുഗലിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചതാണ് ക്രിസ്റ്റ്യാനോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ആദ്യമായാണ് ക്രിസ്റ്റ്യാനോക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. യൂറോ കപ്പ് ടീമിനെ പരിശീലിപ്പിച്ച ഫെര്‍ണാണ്ടോ സാന്റോസിനെ മികച്ച കോച്ചായും തെരഞ്ഞെടുത്തു. നേരത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് ലഭിക്കുന്ന ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ ബലോണ്‍ ഡി ഓര്‍ പുരസ്‌കാരവും റൊണാള്‍ഡോയ്ക്കാണ് ലഭിച്ചത്. രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 ലെ മികച്ച ഫുട്ബാളര്‍ പുരസ്‌കാരവും, ലോകത്തെ മികച്ച ...

Read More »

അനില്‍ കുബ്ലെ ടീം ഇന്ത്യ ഡയറക്ടര്‍ സ്ഥാനത്തേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ അനില്‍ കുബ്ലെയെ ടീം ഡയറക്ടറായി നിയമിച്ചേക്കും. കഴിഞ്ഞ വര്‍ഷം രവി ശാസ്ത്രി ഒഴിഞ്ഞശേഷം ടീം ഡയറക്ടര്‍ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിച്ചിരുന്നില്ല. കുബ്ലെയ്ക്ക് പുതിയ ചുമതല നല്‍കിയാല്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുബ്ലെയുടെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ടെസ്റ്റില്‍ നമ്പര്‍വണ്‍ സ്ഥാനം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഒരൊറ്റ ടെസ്റ്റില്‍ പോലും ഇന്ത്യ പരാജയമറിഞ്ഞില്ല. വെസ്റ്റിന്‍ഡീസിനെ അവരുടെ പാളയത്തില്‍ തോല്‍പ്പിച്ച് പരമ്പര നേടിയ നീലപ്പട, നാട്ടില്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയും വിജയകൊടി ...

Read More »

ബോബി മറഡോണ വിന്നേയ്‌സ് ട്രോഫി ഫുട്ബോൾ ഫെസ്റ്റിന് തുടക്കമായി

ബോബി മറഡോണ വിന്നേയ്‌സ് ട്രോഫിക്കു വേണ്ടിയുള്ള വരന്തപ്പിള്ളി ഫുട്ബോൾ ഫെസ്റ്റിന് തുടക്കമായി. ഫുട്ബോൾ ഫെസ്റ്റിൽ വിശിഷ്ടാതിഥിയായി ബോബി ചെമ്മണ്ണൂർ സംസാരിക്കുന്നു. സി എൻ ജയദേവൻ (എംപി) ഔസേഫ്‌ ചെരടായി (പഞ്ചായത്ത് പ്രസിഡന്റ്) പി ബി പ്രശോഭ് അഡ്വ എം എ ജോയ് , ആഷ്‌ലിൻ ചെമ്മണ്ണൂർ കെ ബാലകൃഷ്ണമേനോൻ , സി എസ് ഷാഹുൽ ഹമീദ് (ഡി വൈ എസ് പി) കെ എസ് അബ്‌ദുള്ള നൂറുദ്ധീൻ ഊരോത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

Read More »

കോഴിക്കോടിന്റെ ക്രിക്കറ്റ് സ്വപനങ്ങൾക്ക് ചിറക് മുളക്കുന്നു; ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്ന് ബി.സി.സി.ഐ

കോഴിക്കോട്ടും കോട്ടയത്തും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കുകയാണ് അടുത്തലക്ഷ്യമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് ടി.സി മാത്യു. ഇതിനായി ബി.സി.സി.ഐ വകയിരുത്തിയ ഫണ്ട് ലോധ കമീഷന്‍ തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍മാണപ്രവൃത്തി വൈകിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പുതിയറ കേന്ദ്രമാക്കി ആരംഭിച്ച ലാമിര്‍ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.സി മാത്യു. പതിനാല് ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുകയെന്നതാണ് അസോസിയേഷന്‍െറ ലക്ഷ്യം. കോഴിക്കോട്ട് ക്രിക്കറ്റിന്‍െറ ഭാവി ശോഭനമാണ്. ഇല്ലായ്മകളിലും മികച്ച താരങ്ങളാണ് ഇവിടെനിന്ന് ഉയര്‍ന്നുവരുന്നത്. ലീസിന് വാങ്ങാതെ സ്വന്തമായി ...

Read More »