Home » കളിക്കളം (page 4)

കളിക്കളം

റൈറ്റ് ടു പ്ലെ സ്പോർട്സ് മേള ഡോ ബേബി ചെമ്മണ്ണൂർ പതാക ഉയർത്തി

തൃശ്ശൂരിൽ ജെ സി ഐ നടത്തിയ ഭിന്നശേഷിക്കാരുടെ റൈറ്റ് ടു പ്ലെ സ്പോർട്സ് മേള ഡോ ബേബി ചെമ്മണ്ണൂർ പതാക ഉയർത്തുന്നു.

Read More »

ചാഹലിന്‍റെ മികവില്‍ ഇന്ത്യക്ക്​ ജയം

മൂന്നാം ട്വന്‍റി20യില്‍ ഇംഗ്ളണ്ടിനെ 75 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ 2-1ന് പരമ്പരയും കപ്പും സ്വന്തമാക്കി. 25 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ഇംഗ്ളണ്ടിന്‍െറ കഥകഴിച്ചത്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറവെച്ച ഇംഗ്ളണ്ട് ട്വന്‍റി20യിലെ പരാജയത്തോടെ മാസങ്ങള്‍ നീണ്ട ഇന്ത്യന്‍ പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നത് വെറുംകൈയോടെ.സുരേഷ് റെയ്നയുടെയും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികള്‍ അഴകേകിയ ഇന്നിങ്സിലൂടെ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് ലക്ഷ്യം മറികടക്കാനാവാതെ ഇംഗ്ളണ്ട് 127 റണ്‍സിന് ഇടറിവീഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് ...

Read More »

ഫുട്‌ബോള്‍ അക്കാദമികളെക്കുറിച്ചറിയാന്‍ കെഎഫ്എയുടെ മൊബൈല്‍ ആപ്പ്

സംസ്ഥാനത്തെ ഫുട്‌ബോള്‍ വികസന പരിപാടികളുടെ ഭാഗമായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. സംസ്ഥാനത്തെ ഫുട്‌ബോള്‍ അക്കാദമികള്‍, താരങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ആപ്പില്‍ ലഭിക്കും. അക്കാദമികളില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആപ്ലിക്കേഷന്‍ വഴി സംസ്ഥാനത്തെ അംഗീകൃത അക്കാദമികളെ കുറിച്ചുള്ള സമഗ്ര വിവരം ലഭിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ബംഗളുരു ആസ്ഥാനമായ ആഡ്‌റഷ് എന്ന സ്ഥാപനമാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്. കെഎഫ്എ അക്കാദമി എന്ന ടൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ...

Read More »

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ്. ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ ഇപ്പോള്‍ 129ാം സ്ഥാനത്താണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കാണ് ഇത്. 243 പോയന്റാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുളളത്. നേരത്തെ ഇത് 217 പോയന്റായിരുന്നു. ഇതോടെ രണ്ട് വര്‍ഷത്തിനിടെ റാങ്കിങ്ങില്‍ ഇന്ത്യ 42 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി. 1996ലെ 94ാം റാങ്കാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ഫിഫ റാങ്കിങ്. 2005ല്‍ 127ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ഡിസംബറിലും റാങ്കിങില്‍ സമാനമായ കുതിപ്പ് ഇന്ത്യ നടത്തിയിരുന്നു. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 135ാം സ്ഥാനത്തായിരുന്നു ...

Read More »

ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോയ്ക്ക്

2016ലെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം പോര്‍ച്ചുഗല്‍ ക്യാപ്റ്റനും റയല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് 31കാരന്റെ നേട്ടം. വോട്ടെടുപ്പില്‍ മെസി രണ്ടാമതും ഗ്രീസ്മാന്‍ മൂന്നാമതുമായി. പുരസ്‌കാരചടങ്ങിന് മെസി എത്തിയിരുന്നില്ല. അന്തിമപട്ടികയില്‍ ഇടം ലഭിച്ചെങ്കിലും മികച്ച താരമാകാന്‍ സാധ്യതയില്ലെന്ന ഉറപ്പിച്ചതോടെ സൂറിച്ചിലേക്ക് വരാതെ മെസി ബാഴ്‌സലോണ ടീമിനൊപ്പം തങ്ങി. പോര്‍ച്ചുഗലിന് യൂറോ കപ്പും റയലിന് യുവേഫ് ചാമ്പ്യന്‍സ് ലീഗും നേടികൊടുത്ത കളിമികവാണ് ക്രിസ്റ്റ്യാനോയെ ...

Read More »

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ടിലേക്കുള്ള മത്സരം ഇന്ന്, കേരളത്തിനും കര്‍ണാടകയ്ക്കും നിര്‍ണായകം

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടില്‍ കേരളം ഇന്ന് കര്‍ണാടകയെ നേരിടും. ഇന്ന് നടക്കുന്ന മത്സരത്തില്‍ സമനില നേടിയാല്‍ കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കാനാവും. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച കേരളത്തിന് കര്‍ണാടകയുമായുള്ള മത്സരം സമനിലയിലായാലും പോയിന്റ് നിലയില്‍ ഒന്നാമത് എത്തി ഗ്രൂപ്പില്‍ നിന്ന് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാനാകും. അതേസമയം കര്‍ണാടകയോട് തോറ്റാല്‍ കേരളത്തിന്റെ നില ആശങ്കയിലാവും. അങ്ങനെ വന്നാല്‍ കേരളത്തിനും കര്‍ണാടകയ്ക്കും ഓരോ പോയിന്റ് നിലയാവും. അപ്പോള്‍ പരസ്പരം ഏറ്റമുട്ടിയപ്പോള്‍ വിജയിച്ച ടീം യോഗ്യത നേടും. എന്നാല്‍ കേരളം തോല്‍ക്കുകയും അടുത്ത മത്സരത്തില്‍ ആന്ധ്ര ...

Read More »

ക്യാപ്റ്റൻ കൂൾ പടിയിറങ്ങുന്നു …

ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകപ്പ് കിരീടങ്ങൾ നേടിത്തന്ന മഹേന്ദ്രസിങ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. പുതിയ ക്യാപ്റ്റന് കീഴിൽ ധോണി ടീമിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു. 2014 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കിടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞ് ധോണി ആരാധകരെ ഞെട്ടിച്ചിരുന്നു. ജാർഖണ്ഡിലെ റാഞ്ചി സ്വദേശിയായ മുപ്പത്തിത്തഞ്ചുകാരൻ ധോണി ഇന്ത്യയെ നയിച്ച ആദ്യ വിക്കറ്റ് കീപ്പറാണ്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി20യിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിത്തന്ന ...

Read More »

ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്നു അനുരാഗ് ഠാക്കൂറിനെ പുറത്താക്കി

ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്നും അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി നീക്കി. സെക്രട്ടറി അജയ് ഷിര്‍കയെയും തല്‍ സ്ഥാനത്തു നിന്നും നീക്കിയിട്ടുണ്ട്. അനുരാഗ് ഠാക്കൂറിനോട് ഇന്നു തന്നെ ഓഫീസ് ഒഴിയാന്‍ കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. അനുരാഗ് ഠാക്കൂര്‍ സമര്‍പ്പിച്ചത് വ്യാജ സത്യവാങ്മൂലമാണെന്നു കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്ഷമാപണം നടത്തിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അനുരാഗ് ഠാക്കൂറിന് കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ബിസിസിഐയില്‍ ജസ്റ്റിസ് ലോധ കമ്മിറ്റി നടപ്പാക്കേണ്ട മാറ്റങ്ങളെ സംബന്ധിച്ച ...

Read More »

ഗ്ലോബ് സോക്കര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലോകത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിനും യൂറോ കപ്പില്‍ പോര്‍ച്ചുഗലിനും കിരീടം നേടിക്കൊടുത്തതുള്‍പ്പെടെയുള്ള നേട്ടങ്ങളാണ് റൊണാള്‍ഡോയെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് മികച്ച കോച്ചിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.ഇന്നലെ ദുബായിയില്‍ നടന്ന ചടങ്ങിലായിരുന്നു പോര്‍ചുഗല്‍ നായകന് പുരസ്‌കാരം സമ്മാനിച്ചത്. 2016 തന്റെ കരിയറിലെ മികച്ച വര്‍ഷമായിരുന്നെന്നും തന്റെ പ്രകടനത്തെ സംശയത്തോടെ നോക്കിക്കാണുന്നവര്‍ക്കുള്ള മറുപടിയാണ് 2016 എന്നും പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടു റൊണാള്‍ഡോ പറഞ്ഞു. വരും വര്‍ഷങ്ങളിലും മികച്ച പ്രകടനം നടത്തുമെന്നും ...

Read More »

ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീതിന് ഒളിമ്പ്യന്‍ റഹ്മാന്‍ അവാര്‍ഡ്

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീതിന് ഒളിമ്പ്യന്‍ റഹ്മാന്‍ അവാര്‍ഡ്.ഇന്നലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന റഹ്മാന്‍ അനുസ്മരണ യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിനീതിന് അവാര്‍ഡ് സമ്മാനിച്ചു. ഫുട്‌ബോളില്‍ ഒളിമ്പ്യന്‍ റഹ്മാനെ ഓര്‍മിപ്പിക്കുന്ന ചുവടുകളും, കേരള ബ്ലാസ്‌റ്റേഴ്‌സിനെ അവസാന നിമിഷം വരെ കളിക്കളത്തില്‍ പിടിച്ചു നിര്‍ത്തിയ മനോവീര്യവുമാണ് വിനീതിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.അതേസമയം ചെറുപ്പം മുതലേ താന്‍ ആരാധിക്കുന്ന താരത്തിന്റെ അനുസ്മരണ യോഗത്തില്‍ തന്നെ അതിഥിയായി ക്ഷണിച്ചതിലും അവാര്‍ഡ് നല്‍കിയതിലും തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് വിനീത് പറഞ്ഞു.ഇത്തവണ നഷ്ടപ്പെട്ട ഐഎസ്എല്‍ കിരീടം അടുത്ത തവണ തീര്‍ച്ചയായും ...

Read More »