ടീം ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി മുതിര്‍ന്ന ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റ. പരിക്കേറ്റ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമ്മി ഇംഗ്ലണ്ടിനെതിരെ ഏകദിന-ടി20 മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് നെഹ്റയ്ക്ക് ടീം ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ സാധ്യത തെളിയുന്നത്. ഇന്ത്യക്കായി ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഏഷ്യ കപ്പിലും ലോകകപ്പ് ടി20യിലുമാണ് 37കാരനായ നെഹ്റ അവസാനമായി ടീം ഇന്ത്യയുടെ ജഴ്സി അണിഞ്ഞത്. ഏറെ കാലത്തെ തിരിച്ചുവരവിന് ശേഷവും ഇന്ത്യന്‍ ടീമിലെത്തിയ നെഹ്റ അന്നും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.എന്നാല്‍ തുടര്‍ന്ന നടന്ന ഐപിഎല്ലില്‍ കാല്‍മുട്ടിന് ഗുരുതര പരിക്കേറ്റതിനെ ...
Read More »കളിക്കളം
സഞ്ജു ക്ഷമ ചോദിച്ചു;കെസിഎ കടുത്ത നടപടികള്‍ ഒഴിവാക്കി
സഞ്ജു വി സാംസണിനെതിരെ കടുത്ത അച്ചടക്കനടപടികള്‍ വേണ്ടെന്ന് വെച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്.അച്ചടക്ക സമിതിയ്ക്ക് മുമ്പാകെ സഞ്ജു നല്കിയ വിശദീകരണം കണക്കിലെടുത്താണ് യുവതാരത്തിനെതിരെയുള്ള നടപടികള്‍ അവസാനിപ്പിച്ചത്.സഞ്ജുവിന്റെ വിശദീകരണം ആത്മാര്‍ഥമാണെന്ന് കരുതുന്നതായും സംഭവം സഞ്ജുവിന്റെ കരിയറിനെ ദോഷകരമായി ബാധിക്കില്ലെന്നും പരാതി അന്വേഷിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന് പ്രത്യേക സമിതി വ്യക്തമാക്കി. അതേസമയം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് തന്നില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് സഞ്ജു അന്വേഷണ സമിതിയ്ക്കു മുന്നില്‍ വിശദീകരണം നല്കി. ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും സഞ്ജു അറിയിച്ചു ‘ഇന്ത്യ എ ടീമിനുവേണ്ടിയെല്ലാം ...
Read More »ആര്.അശ്വിന് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്. മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡും അശ്വിനാണ്.മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് പുരസ്കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്. രാഹുല്‍ ദ്രാവിഡ് (2004),സച്ചിന് ടെന്‍ഡുല്‍ക്കര്‍ (2010) എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. ചെന്നൈയില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയായ പരമ്പര ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഓഫ് സ്പിന്നറായ അശ്വിന് വഹിച്ചത്. ഈ പ്രകടനമാണ് അശ്വിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഈ വര്‍ഷം നടന്ന എട്ട് ടെസ്റ്റുകളില്‍ ...
Read More »ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് കിരീടം
ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ച് ആതിഥേയരായ ഇന്ത്യയ്ക്ക് കിരീടം. 2-1നായിരുന്നു ഇന്ത്യയുടെ ജയം. 15 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടുന്നത്. മല്‍സരം തുടങ്ങി എട്ടാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ് നേടിയ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പിന്നീട് 22ാം മിനിറ്റില്‍ സിമ്രാന്‍ജീത് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 70ാം മിനിറ്റില്‍ ഫാബ്രിക് വാന്‍ ബൊകജാക് ബെല്‍ജിയത്തിനായി ആശ്വാസ ഗോള്‍ നേടി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ 4-2ന് തോല്പിച്ചാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. ആറുതവണ ചാംപ്യന്മാരായ ജര്‍മനിയെ ഷൂട്ടൗട്ടില്‍ 4-3ന് ...
Read More »ഫുട്ബോളിലെ ചുവപ്പ് കാര്‍ഡ് കാണിച്ചുള്ള പുറത്താക്കല്‍ ഇനി ക്രിക്കറ്റിലും
ഫുട്ബോളില്‍ ചുവപ്പ് കാര്‍ഡ് കാണിച്ച് കളിക്കാരനെ പുറത്താക്കുന്നതുപോലെ ക്രിക്കറ്റ് അമ്പയര്‍ക്കും കാര്‍ഡ് കാണിച്ച് കളിക്കാരനെ പുറത്താക്കാനുള്ള അധികാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയാണ് (മേരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്)ഇക്കാര്യം സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്. മത്സരത്തിനിടെ അമ്പയറെ ഭീഷണിപ്പെടുത്തുക, കളിക്കാര്‍ തമ്മില്‍ ശാരീരികമായി നേരിടുക, അമ്പയറെ ശാരീരികമായി നേരിടുക എന്നിവയുള്‍പ്പെടുന്ന ഏത് അക്രമ സാഹചര്യത്തിലും ചുവപ്പ് കാര്‍ഡ് പുറത്തെടുക്കാന്‍ അമ്പയര്‍ക്ക് അനുവാദം ലഭിക്കും. വിവിധ രൂപകല്പനയിലുള്ള ബാറ്റുകളുടെ ഉപയോഗം തടയുന്നതിനും നടപടികള്‍ സ്വീകരിച്ചേക്കും.നിലവില്‍ വ്യത്യസ്ത മാനദണ്ഡങ്ങളിലുള്ള ബാറ്റുകളാണ് ബാറ്റ്സ്മാന്മാര് മത്സരത്തില്‍ ഉപയോഗിച്ച് വരുന്നത്. ഇതിലൂടെ ...
Read More »ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു
ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടി വന്ന മലയാളി താരം എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതായി സൂചനകള്‍. സ്കോട്ലാന്ഡ് ലീഗിന്റെ ഭാഗമായാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന ലീഗില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചതായി ഫേസ്ബുക്ക് ലൈവിലൂടെ താരം വെളിപ്പെടുത്തിയത്. ടീം5 എന്ന ശ്രീശാന്ത് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്തു നിന്നായിരുന്നു ലൈവ് .ഇന്ത്യന്‍ ടീമിലേക്ക് കടന്നുവന്ന നാളുകളില്‍ തനിക്ക് ഏറെ സഹായകരമായത് നായകന് ധോണിയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. സിനിമ, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ താന്‍ സജീവമാകുന്നത് ...
Read More »രഞ്ജി ക്രിക്കറ്റ് :ത്രിപുരയ്ക്കെതിരെ കേരളത്തിന് ജയം
രഞ്ജി ട്രോഫിയില്‍ ത്രിപുരക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് കേരളം ത്രുപുരയെ തകര്‍ത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ 183 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. കേരള ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് ഒരു റണ്‍സകലെ വച്ച് സെഞ്ച്വറി നഷ്ടമായത് വിജയത്തിനിടയിലും കേരളത്തിന് നോവായി. 125 പന്തില്‍ 15 ബൗണ്ടറികളുടെ സഹായത്തോടെയാണ് അസ്ഹറുദ്ദീന് 99 റണ്‍സെടുത്തത്. വിജയത്തോടെ നിര്‍ണ്ണായകമായ ആറ് പോയന്റുകള്‍ സ്വന്തമാക്കിയ കേരളം എലൈറ്റ് പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നാം ഇന്നിംഗ്സില്‍ ലീഡ് ...
Read More »സഞ്ജുവിനെതിരെ കെ.സി.എ അന്വേഷണം
കേരള ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ)അന്വേഷണം ആരംഭിച്ചു. രഞ്ജി ട്രേഫി ക്രിക്കറ്റ് മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്ന് വിട്ടു നിന്നുവെന്നാണ് സഞ്ജുവിനെതിരെയുള്ള ആരോപണം. അന്വേഷണത്തിനായി കെ.സി.എ മൂന്നംഗ സമിതിയെ നിയോഗിച്ചു. സഞ്ജുവിന്റെ പിതാവ് കെസിഎ ഭാരവാഹികളെ അസഭ്യം പറഞ്ഞതായുള്ള പരാതിയും അന്വേഷിക്കുമെന്ന് കെ.സി.എ അറിയിച്ചു. രണ്ടാഴ്ചയ്ക്കു മുന്‍പ് ബ്രബോണ്‍ സ്റ്റേഡിയത്തില്‍ ഗോവയ്ക്കെതിരായ മത്സരത്തിനിടെ സസഞ്ജു ടീമില്‍ നിന്നും അനുമതിയില്ലാതെ വിട്ടുനിന്നുവെന്നും ടീമിന്റെ അച്ചടക്കങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നുമാണ് ആരോപണം. ഡ്രസ്സിംഗ് റൂമില്‍ നിന്നും അനുമതിയില്ലാതെ പുറത്തുപോയ സഞ്ജു അര്‍ധരാത്രിയോടെയാണ് ...
Read More »മൊഹാലി ടെസ്റ്റ് ഇന്ത്യക്ക് തകർപ്പൻ ജയം
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം. 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പാര്‍ഥിവ് പട്ടേല്‍ 54 പന്തില്‍ 67 റണ്‍സ് നേടി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയും ആര്.അശ്വിനും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാമിന്നിങ്സില്‍ താരതമ്യേനെ കുറഞ്ഞ സ്കോറായ 103 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ അര്‍ധ സെഞ്ച്വറി നേടിയ പാര്‍ഥിവ് പട്ടേല്‍ വിജയതീരത്തെത്തിക്കുകയായിരുന്നു. മുരളി വിജയി(0), ചേതേശ്വര്‍ പൂജാര(25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.134 റണ്‍സിന്റെ ലീഡ് ...
Read More »പുണെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് നിര്‍ണ്ണായകവിജയം
ഐഎസ്എല്ലില്‍ പുണെസിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് നിര്‍ണ്ണായകവിജയം.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പുണെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. നിര്‍ണ്ണായക മത്സരത്തിന്റെ ഏഴാം മിനുറ്റില്‍ ഹെയ്തി താരം ഡ്യൂക്കന്‍സ് നാസോണും അമ്പത്തിയേഴാം മിനുറ്റില്‍ മാര്‍ക്വി താരം ആരോണ്‍ ഹ്യൂസുമാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ നാലാം മിനുറ്റിലാണ് പൂണെയുടെ ആശ്വാസ ഗോള്‍ പിറന്നത്. ഈ ജയത്തോടെ 18 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. രണ്ട് പ്രതിരോധക്കാരെ കബളിപ്പിച്ച് മത്സരത്തിന്റെ ഏഴാം മിനുറ്റില്‍ നാസോണ്‍ സമര്‍ഥമായി വല കുലുക്കിയതോടെ ആരാധകരുടെ ആവേശം ഇരമ്പിയാര്‍ത്തു. പിന്നീട് ബ്ലാസ്റ്റേഴ്സ് ...
Read More »