61 ാമത് ദേശീയ സ്കൂള്‍ കായികമേളക്ക് കോഴിക്കോട് തുടക്കമായി . മീറ്റിലെ ആദ്യ നാലിനങ്ങളിലും സ്വര്‍ണം കേരളത്തിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലോടെയാണ് കായികമേളക്ക് തുടക്കമായത്. മത്സരത്തിൽ ഒന്നാമതെത്തിയ കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജാണ് കേരളത്തിെൻറ സ്വർണ വേട്ടക്ക് തുടക്കമിട്ടത്. ഇതേ ഇനത്തില്‍ കേരളത്തിെൻറ ഷെറിന് ജോസിനാണ് വെള്ളി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ അലീഷ പി.ആര് സ്വര്‍ണം നേടി. ഇടുക്കി കാല്‍വരിമൗണ്ടിലെ സാന്ദ്ര എസ് നായര്‍ക്കാണ് ഈ ഇനത്തില്‍ വെള്ളി. ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് പറളി ...
Read More »കളിക്കളം
തളര്‍ന്ന കാലും തളരാത്ത മനസ്സുമായി സജേഷ് കൃഷ്ണന്
വൈകല്യങ്ങളില്‍ തളരാതെ കൃത്രിമക്കാലുമായി മാരത്തോണില്‍ ഓടിക്കൊണ്ടിരിക്കുകയാണ് പയ്യന്നൂരിലെ സജേഷ് കൃഷ്ണന്. കൊച്ചിയില്‍ വെച്ചു നടന്ന സ്പൈസ് കോസ്റ്റ് മാരത്തോണില്‍ പങ്കെടുത്താണ് സജേഷ് ചരിത്രത്തിലിടം നേടിയിരിക്കുന്നത്. മൂവായിരത്തോളം പേര് പങ്കെടുത്ത മാരത്തോണില്‍ വിജയം കൈവരിച്ചതിന്റെ നിറഞ്ഞ സന്തോഷത്തിലാണ് സജേഷ്. ചെറിയ പ്രായത്തില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഇരുകാലുകളും നഷ്ടപ്പെട്ടുവെങ്കിലും മനസ്സിന്റെ ആത്മധൈര്യം പിന്നീടുള്ള ജീവിതത്തെ മുന്നോട്ടു നയിച്ചു. ശരീരത്തിന്റെ പരിമിതികള്‍ കൊണ്ട് പലപ്പോഴും ജോലികളുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. എങ്കിലും അതിലൊന്നും തളരാതെ അവസരങ്ങള്‍ തന്നെ തേടിവരുമെന്ന പ്രതീക്ഷ ജീവിതത്തിന് കൂടുതല്‍ പ്രേരണയായി. ബി ടെക് മെക്കാനിക്കില്‍ ബിരുദം ...
Read More »കടത്തനാടൻ കളരിയ്ക്കുണ്ട് വേദ-സംഘ കാലങ്ങളോളം പഴമ!
കേരളത്തിന്റെ തനതു ആയോധനകലയായ കളരി അതിന്റെ മാഹാത്മ്യം വിളിച്ചുണര്‍ത്തുന്നത് കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവുമാണ്. കളരിയുടെ ചരിത്രം വ്യത്യസ്ത ഐതിഹ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കളരിപ്പയറ്റിന് വേദങ്ങളോളം പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ദക്ഷിണേന്ത്യയില്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെല്ലാം ഏറെക്കുറെ സമാന സ്വഭാവമുള്ളതും പരസ്പരം ബന്ധമുള്ളതുമായ ആയോധന പരിശീലങ്ങളും ചികിത്സയും മറ്റും നടന്നതായി പറയപ്പെടുന്നു. തമിഴ്നാടുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ അഗസ്ത്യമുനി വഴിയായി തുടര്‍ന്നു വരുന്ന ചികിത്സാരീതികളാണ് പ്രചാരത്തിലുള്ളത്. മര്‍മ്മചികിത്സ എന്ന പേരില്‍ നടക്കുന്ന ചികിത്സകള്‍ കളരിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. വ്യത്യസ്തങ്ങളായ പേരിലാണ് കളരി ഇന്നും അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ...
Read More »