Home » വനിത (page 2)

വനിത

ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ ചെയര്‍മാനും നടന്‍ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഷീലയ്ക്ക് പുരസ്‌കാരം ...

Read More »

ഫസൽ ഗഫൂറിന് വധഭീഷണി

മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഫസല്‍ ഗഫൂര്‍ ഇതുസംബന്ധിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്‍റ് ഡോ. കെപി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് ...

Read More »

ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

ചൈനീസ്​ വീഡിയോ ആപ്പായ ടിക്​ ടോക്കിന്‌ കേന്ദ്രസർക്കാറിന്റെ വിലക്ക്‌. സർക്കാർ നിർദേശത്തെ തുടർന്ന്​ ടെക്​ ഭീമനായ ഗൂഗിൾ ഇന്ത്യൻ പ്ലേ സ്​റ്റോറിൽ നിന്ന്​ ആപ്​ പിൻവലിച്ചു. ടിക്‌ ​ ടോക്​ നിരോധിക്കാനുള്ള ഏപ്രിൽ മൂന്നിലെ മദ്രാസ്​ ഹൈകോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ്​ ആപിന്​ വിലക്കേർപ്പെടുത്തിയത്‌.അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന്​ ടിക്​ ടോക്​ നിരോധിക്കാൻ മദ്രാസ്​ ഹൈകോടതി ഉത്തരവിട്ടിരുന്നു​. നിരവധി അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ആപ്‌ കാരണമാകുന്നതായി പരാതി ഇണ്ടായിരുന്നു. ടി​ക്​ ടോക്​ നിരോധിക്കാൻ ആവശ്യപ്പെട്ട് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക്​ ...

Read More »

ഡ്രൈവിംഗ് ലൈസന്‍സുകളുടെ മുഖം മാറുന്നു : ഇനി ഏകീകൃത സംവിധാനം

ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ രാജ്യത്ത് പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും ഏകീകൃത സംവിധാനംവരുന്നു. ഇതോടെ രാജ്യത്തെങ്ങുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് ഒരേ രൂപവും വലുപ്പവും ആയിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നിലവില്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്‌തെടുക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി കാര്‍ഡ് രൂപത്തിലേയ്ക്ക് മാറും. പുതിയ ഡ്രൈവിങ് ലൈസന്‍സില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്യൂആര്‍ കോഡ്, സര്‍ക്കാരിന്റെ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, അള്‍ട്രാ വയലറ്റ് എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ലൈസന്‍സിന്റെ ...

Read More »

ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ഭാര്യയെമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചവരെ പിടികൂടാനായി ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുണ്ട്.വനിതാ, ശിശു ക്ഷേമ വകുപ്പ് സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചുപോയ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നതായി മനേക ഗാന്ധി പറഞ്ഞു. പക്ഷേ ഇത് പാസാക്കുന്നതിന് സാധിച്ചില്ല. നോണ്‍ റസിഡന്റ് ഇന്ത്യ 1967 ലെ പാസ്‌പോര്‍ട്ട്‌സ് ...

Read More »

തിയേറ്ററുകളില്‍ ഇനി പുറത്തു നിന്ന് ഭക്ഷണം കൊണ്ടു പോകാം

തിയേറ്ററുകളിലേക്ക് പുറത്തു നിന്ന് കൊണ്ടു വരുന്ന ഭക്ഷ്യവസ്തുക്കള്‍ കയറ്റാന്‍ അനുമതി. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയുടേതാണ് നടപടി. ഇനി നഗരത്തിലെ തിയേറ്ററുകളില്‍ പുറത്തു നിന്നും ലഘു ഭക്ഷണം കൊണ്ടു പോകാന്‍ കാണികള്‍ക്ക് അവകാശം ഉണ്ടാകും. അങ്ങിനെ കൊണ്ടു പോകുന്നവരെ തടയാനോ അവരെ തിയേറ്ററില്‍ കയറ്റാതിരിക്കാനോ തിയേറ്റര്‍ മാനേജ്മെന്റിന് അധികാരം ഉണ്ടായിരിക്കുന്നതല്ല. പുറത്തു നിന്നും ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം ഇറക്കി വിട്ട സംഭവത്തിനെതിരെ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ...

Read More »

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 24,600 രൂപ

സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,075 രൂപയും പവന് 24,600 രൂപയുമാണ് നിരക്ക്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമായിരുന്നു ജനുവരി 17ലെ സ്വര്‍ണ്ണ വില. ഇതോടെ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് സ്വര്‍ണ്ണവില പഴങ്കഥയായി. വിവാഹ ഉത്സവ സീസൺ ആയതും വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്.

Read More »

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ല: മഞ്ജു വാര്യര്‍

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി മഞ്ജു വാര്യര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതും സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മഞ്ജു പറഞ്ഞു. മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. അത്തരം ഉദ്ദേശ്യങ്ങളൊന്നും തനിക്കില്ല. ഇതിനുവേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ല. താന്‍ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. അതിന്റെ ഇടയിലാണ് ഇത്തരം വാര്‍ത്ത പ്രചരിക്കുന്നതായി അറിഞ്ഞത്. കേട്ടതല്ലാതെ വാര്‍ത്ത ...

Read More »

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പ്രത്യേക ഒ.പി; രാജ്യത്തിന് മാതൃകയായി കോഴിക്കോട് ബീച്ച് ഗവ. ആശുപത്രി

കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മാത്രമായുള്ള ഒപി വിഭാഗം ഇന്നു ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 10ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എം.ആര്‍.അനിത ഉദ്ഘാടനം ചെയ്യും. എല്ലാ ബുധനാഴ്ചകളിലും നിലവിലെ ഒപി സമയത്തു തന്നെയാണു പ്രത്യേക ഒപിയും പ്രവര്‍ത്തിക്കുക. പിങ്ക് നിറത്തിലുള്ള പ്രത്യേക ഒപി കാര്‍ഡാണു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നല്‍കുന്നത്. ഇതിന് പ്രത്യേക ഫീസ് ഇല്ല. ട്രാന്‍സ്‌ജെന്‍ഡര്‍ ഒപിയിലേക്കു മാത്രമായി ഡോക്ടറെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മാസങ്ങള്‍ക്കു മുമ്പ് ഉദ്ഘാടനത്തിനു തിയതി നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിയുടെ അസൗകര്യം മൂലം നടന്നില്ല. തുടര്‍നടപടികള്‍ താമസിച്ചതിനെ തുടര്‍ന്ന് ലീഗല്‍ ...

Read More »

ശബരിമലയില്‍ കയറാന്‍ 7564 പേര്‍ ബുക്ക് ചെയ്തിരുന്നു; 51 യുവതികള്‍ മല കയറി: ദേവസ്വം മന്ത്രി

സുപ്രീം കോടതിയുടെ ശബരിമല യുവതി പ്രവേശനവിധിയുടെ അടിസ്ഥാനത്തില്‍ 51 യുവതികള്‍ മല കയറിയെന്ന് സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് യുവതികള്‍ സന്നിധാനത്ത് എത്തിയത്. 10നും 50നും ഇടയില്‍ പ്രായമുള്ളവരാണ് മല കയറിയത്. 7564 പേര്‍ ബുക്ക് ചെയ്തിരുന്നു. അതില്‍ 51പേര്‍ മല കയറി. അവര്‍ക്ക് ആവശ്യമായ സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു. സുരക്ഷ ആവശ്യപ്പെട്ട യുവതികള്‍ക്കാണ് സുരക്ഷ നല്‍കിയതെന്നും കടകംപള്ളി വ്യക്തമാക്കി. അതേസമയം, ശബരിമലയില്‍ 51 സ്ത്രികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ബിന്ദു, കനകദുര്‍ഗ ...

Read More »