Home » വനിത (page 4)

വനിത

ദുരന്തമുഖങ്ങളില്‍ കൈത്താങ്ങാവാൻ ഇനി കുടുംബശ്രീയുടെ പിങ്ക് അലര്‍ട്ട്

ദുരന്തമുഖങ്ങളില്‍ ഇനി കുടുംബശ്രീയുടെ പെണ്‍സേനയുടെ സേവനവും കരുത്തും കൈത്താങ്ങാവും. പിങ്ക് അലര്‍ട്ട് എന്ന പേരില്‍ 150 പേരടങ്ങുന്ന വനിതാ സന്നദ്ധ സേനയാണ് ദുരന്തനിവാരണ രംഗത്ത് പുതിയ കാല്‍വെപ്പിനൊരുങ്ങുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സിഡിഎസ് ആവിഷ്‌കരിച്ച സാന്ത്വന പദ്ധതിയായ മഴയാര്‍ദ്രം പദ്ധതിയ്ക്ക് പിന്നാലെ വിപുലമായ സംവിധാനങ്ങളോടെ കുടുംബശ്രീ രൂപീകരിച്ച ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആന്റ് റിലീഫ് സെല്ലിന്റെ ഭാഗമായാണ് പെണ്‍സേനയ്ക്ക് രൂപം നല്‍കിയത്. പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ക്ക് ഏറ്റെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ല എന്നു തെളിയിക്കുന്ന പദ്ധതിയാണ് പിങ്ക് അലര്‍ട്ട് എന്നും സ്ത്രീകള്‍ ...

Read More »

അഗ്നിശമനസേനയില്‍ ഇനി വനിതകളും

തിരുവനന്തപുരം: അഗ്നിശമനസേനയില്‍ വനിതകളെ ഉള്‍പ്പെടുത്താനുള്ള ചരിത്രതീരുമാനവുമായി സര്‍ക്കാര്‍. സേനയില്‍ 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്‌.ഒ.മാരായി നിയമിച്ചുകൊണ്ടുളള പരിഷ്കാരം സര്‍ക്കാര്‍ വിലയിരുത്തി. കുറ്റാന്വേഷണത്തിലും സ്റ്റേഷനുകളുടെ പൊതുവായ കാര്യക്ഷമതയിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് അവശേഷിക്കുന്ന 268 സ്റ്റേഷനുകളില്‍ കൂടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്‌.ഒ.മാരയി നിയമിക്കും

Read More »

വിവാഹേതര ലൈംഗക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

വിവാഹേതര ലൈംഗക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ലൈംഗിക ബന്ധം ക്രിമില്‍ കുറ്റമാക്കുന്ന ഐ പി എസി 497-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. സ്ത്രീകളുടെ അന്തസിനും തുല്യതയ്ക്കും എതിരാണ് ഈ നിയമമെന്ന് കേസു പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ച് വിധിച്ചു. തുല്യതയ്ക്കുള്ള അവകാശം നല്‍കുന്ന ഭരണഘടനയുടെ 14,15 വകുപ്പുകള്‍ക്കെതിരാണ് ഈ നിയമമെന്നും ജീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള ബഞ്ചിലെ നാലു ജഡ്ജിമാരും അവരുടെ വിധിന്യായത്തില്‍ ഏകകണ്ഠമായി വ്യക്തമാക്കി. ഇതോടെ 157 വര്‍ഷം ...

Read More »

ഫഹദിന്റെ ‘വരത്തൻ’ ഈ നാട്ടിലെ ഓരോ സ്ത്രീയുമാണ്

വീണ ജെ എസ് എഴുതുന്നു. ഫഹദ് as വരത്തൻ. സിനിമ അങ്ങനെയാണ് ആളുകളിലേക്കെത്തിയത്. ഐശ്വര്യ ലക്ഷ്മി എന്ന നായികയെക്കുറിച്ച് എത്രപേർ എഴുതിയെന്നറിയില്ല. എനിക്കെഴുതാൻ ഉള്ളത് ആ നടി അത്രയും അസാധ്യമായ തരത്തിൽ അഭിനയിച്ചു പ്രതിനിധാനം ചെയ്ത പെൺവർഗത്തെക്കുറിച്ചു മാത്രമാണ്. ആദ്യദിവസം തന്നെയാണ് സിനിമ കണ്ടത്. കണ്ടപ്പോൾ മുതൽ ചെയ്ത ഒരു ജോലി എത്രപേർ റിവ്യൂ എഴുതി എന്നാണ്. സിനിമയിലെ സംഗീതം എന്നെ ഒട്ടും ആകർഷിച്ചിട്ടില്ല എന്നതൊഴിച്ചു Sreejith Divakaran എഴുതിയതിനപ്പുറം ഒന്നും എഴുതാനില്ല. ശ്രീജിത്ത്‌ എഴുതിയത് ഇപ്പോഴാണ് വായിക്കുന്നത്. അത് മുഴുവൻ വായിക്കും മുന്നേ ...

Read More »

മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് നിയമവിരുദ്ധിമാക്കിയുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. കേന്ദ്രമന്ത്രിസഭയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. ബില്‍ ലോക്‌സഭ നേരത്തെ പാസാക്കിയിരുന്നതാണ്. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായെത്തിയത്. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22-ന് പ്രഖ്യാപിച്ച വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്‌സഭയില്‍ ...

Read More »

മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

എസ്.ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും കോടതി വ്യക്തമാക്കി. നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. നോവല്‍ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കില്ലേയെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു. അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.ഹരീഷ് ...

Read More »

ആഘോഷങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍; സ്‌കൂള്‍ കലോത്സവവും, അന്താരാഷ്ട്ര ചലച്ചിത്രമേളയും റദ്ദാക്കി

പ്രളയക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ഒരു വര്‍ഷത്തേക്ക് നടത്താനിരുന്ന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഇതിനായി നീക്കിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്. സ്​കൂൾ കലോത്സവം, കായികമേള ഉൾപ്പെടെയുള്ളവ സംബന്ധിച്ച്​ തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ ...

Read More »

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.”സർക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നൽകുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയേയും മുറിച്ചു കടക്കാൻ കഴിയും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ല. ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് നൽകട്ടെ. അതേ കുറിച്ച് ചിന്തിക്കണം. എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു തവണയായി നൽകാമല്ലോ. “പ്രവാസി ...

Read More »

സഖാവ് പിണറായി വിജയൻ; താങ്കളെഴുതാനിരിക്കുന്ന ആ കവിത നവകേരളത്തിന്റെ മാനിഫെസ്റ്റോ ആയി മാറുമെന്ന് ഉറപ്പാണ്

അത്രമേൽ പ്രിയപ്പെട്ട സഖാവ് പിണറായി വിജയൻ, ഒരു ഭരണാധികാരിയോട് സ്നേഹം തോന്നേണ്ട കാര്യമുണ്ടോ എന്ന് ആലോചിച്ചു. ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ പ്രത്യേകിച്ചും. വിമർശനങ്ങളും എതിർപ്പുകളും തുടർന്നും ഉന്നയിക്കാൻ, സ്ഥിരമായി ഭരണകൂടത്തിന്റെ പ്രതിപക്ഷമായിരിക്കാൻ, സ്നേഹത്തിന്റെ ഒരു ആനുകൂല്യവും ഒരൊറ്റ വാക്കിലും കലരാതിരിക്കാൻ, സ്നേഹം അഴിമതിയായി മാറാതിരിക്കാൻ ഭരണാധികാരികളോട് സ്നേഹം തോന്നരുത് എന്നാണ് ബോധ്യം. പക്ഷേ പ്രളയ – പ്രളയാനന്തര കാലത്ത് താങ്കളോട് സ്നേഹം തോന്നുന്നുണ്ട്. ഭരണാധികാരി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും. അതിനു കാരണം താങ്കൾ നിരന്തരം മാനവികതയെയും അതിജീവനത്തെയും കുറിച്ച് പറയുന്നതാണ്. സ്റ്റേറ്റ് ...

Read More »

പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം പുതിയത് ഉടന്‍ ലഭ്യമാക്കുമെന്ന് സിബിഎസ്ഇ

പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം പുതിയത് ഉടന്‍ ലഭ്യമാക്കുമെന്ന് സിബിഎസ്ഇ. 2004 നു ശേഷമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് സിബിഎസ്ഇ അറിയിച്ചു. വെബ്‌സൈറ്റിലെ ‘പരിണാം മഞ്ജുഷ’ എന്ന വിഭാഗത്തിലാണ് ഇവ ലഭ്യമാവുക. ഈ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിലും കിട്ടും. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ആശങ്കപ്പെടേണ്ടതില്ല. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്കെല്ലാം പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇതിനുള്ള അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കും. ശേഷം എത്രയും വേഗത്തില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും. സംസ്ഥാനത്ത് സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത 1300 സ്‌കൂളുകളാണുള്ളത്. കേരളത്തില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്‌കൂളുകളും ...

Read More »