ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ഉറപ്പുവരുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇനി മുതല്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും വഹിക്കും. ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമ്പത്തികം ഇനി തടസ്സമാകില്ല. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കും. സാമൂഹ്യനീതിവകുപ്പ് മുഖേന തുക നല്‍കും. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും. ഇത് ...
Read More »വനിത
നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു; ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിൽ പ്രതികരിച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ്
നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെ എടുക്കാനുള്ള നീക്കത്തിൽ പ്രതികരിച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ്. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് എന്നും തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCCഅവൾക്കൊപ്പം എന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. 1,അമ്മ ...
Read More »ചരിത്രം തിരുത്തി സൗദി; വാഹനങ്ങളുമായി വനിതകള്‍ നിരത്തിലിറങ്ങി
കാത്തിരുന്ന നിമിഷമാണ് ഇന്ന് സൗദിയില്‍. വനിതകള്‍ ഇവിടെ വാഹനവുമായി ഇറങ്ങി. വന്‍ നഗരങ്ങളിലെ റോഡുകളില്‍ വലിയ ആഘോഷത്തോടെയാണ് അവര്‍ വാഹനങ്ങള്‍ സ്വന്തമായി നിരത്തിലിറക്കിയത്. ട്രാഫിക് പൊലീസും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും വഴി നീളെ അവര്‍ക്ക് ആശംസകളുമായി നേര്‍ന്നു. മംഗളാശംസകള്‍ നേരുകയും പൂച്ചെണ്ടുകള്‍ കൈമാറുകയുംമാണ് ട്രാഫിക് പൊലീസ്. വനിതകളുടെ ഡ്രൈവിങ്ങിന് നിരോധം ഏര്‍പ്പെടുത്തിയുന്ന സൗദിയില്‍ ഇന്നുമുതല്‍ സ്തീകളും വാഹനം നിരത്തിലറക്കി. വനിതകളുടെ ഡ്രൈവിങ്ങിനുള്ള നിയന്ത്രണം ഒഴിവാക്കുകയെന്നത് സല്മാന് രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും ആധുനികവത്കരണ നയങ്ങളില്‍ സുപ്രധാനമായിരുന്നു രാജകുടുംബാംഗവും ശതകോടീശ്വരനുമായ അമീര്‍ വലീദ് ...
Read More »സംഗീതം കൊണ്ടൊരു സർഗ്ഗ കവചം: വിദ്യാർഥിനികളെ മുത്തായ് കോർത്ത് ചാലപ്പുറം ഹൈസ്കൂളിൽ ‘സ്വരരാഗസംഗമം’
കോഴിക്കോട് ചാലപ്പുറം ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിലെ അഞ്ചുമുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥിനികൾ ‘സ്വരരാഗസംഗമ’ത്തിലെ മുത്തുകളായി. കത്തുന്ന വെയിലിൽ നിന്നുകൊണ്ട് ”അബലയല്ലബലയിന്നു സ്ത്രീകൾ പ്രബലമായണയും പ്രപഞ്ചശക്തി” എന്ന് അവർ വിളിച്ചുപറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ പരിശ്രമങ്ങൾ സർഗോന്നതിയുടെ പുതിയ വഴികളിൽ. ‘മികവുത്സവം’ ജില്ലാതല ഉത്ഘാടനത്തിന്റെ ഭാഗമായി കോഴിക്കോട് ചാലപ്പുറം ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിക്കപ്പെട്ട രണ്ടായിരത്തോളം വിദ്യാർഥികൾ അണിനിരന്ന ‘സ്വരരാഗസംഗമം’ അറിവന്വേഷണങ്ങളുടെ വഴികളിൽ പാട്ട് കൊണ്ട് ചൂട്ടു കത്തിക്കുന്ന അനുപമമായ ഒരനുഭവമായി. സ്കൂളിലെ അഞ്ചുമുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥിനികൾ ‘സ്വരരാഗസംഗമ’ത്തിലെ മുത്തുകളായി. കത്തുന്ന വെയിലിൽ ...
Read More »വനിതകള്‍ക്കായുള്ള തൊഴില്‍ മേള 17ന് മലാപ്പറമ്പ് പോളിടെക്നിക്കിൽ രജിസ്ട്രേഷൻ സൗജന്യം
സംസ്ഥാന തൊഴില്‍ വകുപ്പും എംപ്ലോയബിലിറ്റി സെന്ററും മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളജും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 17ന് രാവിലെ 9.30 മുതല്‍ മലാപ്പറമ്പ് പോളിടെക്നിക്കിലാണ് മേള. കോഴിക്കോട് ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന വനിതകള്‍ക്കുമാത്രമായുള്ള മേളയില്‍ സംസ്ഥാനത്തിനകത്തും ബംഗളുരുവിലും ഉള്ള 40 ലേറെ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. 2500 ഒഴിവുകളാണുള്ളത്. രജിസ്ട്രേഷന് ഫീസ് ഇല്ല. മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് സബ് കളക്ടര്‍ വി. വിഘ്നേശ്വരി നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370176. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ സി.ജി. സാബു, ...
Read More »വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പൊലീസ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല
വനിത ദിനം പ്രമാണിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളും ഇന്ന് വനിതകള്‍ ഭരിക്കും. വനിതാ എസ്ഐമാരായിരിക്കും എസ്എച്ച്ഒമാരായി ഇന്ന് ചുമതല നിര്‍വഹിക്കുക. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പൊലീസ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല നല്‍കുന്നത്. വനിതാ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ ലഭ്യമല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായിരിക്കും എസ്.എച്ച്.ഒ.യുടെ നിര്‍ദേശ പ്രകാരം സ്റ്റേഷന് നിയന്ത്രിക്കുക. 4,167 വനിതാ പൊലീസുകാരാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഗാര്‍ഡ് ഡ്യൂട്ടി മുതല്‍ സ്റ്റേഷനില്‍ വരുന്ന പരാതികള്‍ സ്വീകരിക്കുന്നതും മേല്‍നടപടികള്‍ സ്വീകരിക്കുന്നതും വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരിക്കും. പൊലീസ് ആസ്ഥാനത്ത് ...
Read More »കമലിനോടു കൂടിയായി ആമി അന്നേ പറഞ്ഞിരുന്നു: ‘വെറുതെ വിടുമ്പോഴാണ് ഭൂതകാലത്തിന് ഭംഗി’
കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാതായവളാണ് ആമി. എന്നാൽ കമലിന്റെ ‘ആമി’ തീര്‍ന്നപ്പോള്‍ ബാക്കിയാവുന്നത് ഒരു ശൂന്യത. ആമിയുടെ ആത്മാവ് കണ്ടെത്താന്‍ കമലിന് ആയില്ല – മീനാക്ഷി മേനോന് എഴുതുന്നു എത്ര അറിഞ്ഞാലും പിന്നെയും അറിയാന്‍ ബാക്കി. എത്ര പറഞ്ഞാലും പിന്നെയും പറയാന്‍ ബാക്കി – ഇതവളെക്കുറിച്ചാണ്; കമലയെക്കുറിച്ച് . അവള് പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഹൃദയത്തില്‍ തൊട്ടതിനെക്കുറിച്ചെല്ലാം എഴുതിക്കൊണ്ടേയിരുന്നു. വേലിക്കെട്ടുകളെല്ലാം പൊളിച്ചെറിഞ്ഞ വാക്കുകളിലൂടെ അവള് കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാത്തവളായി. തിയേറ്ററിലെ തണുപ്പില്‍ കമലിന്റെ ‘ആമി’ക്കൊപ്പം ചെലവഴിച്ച കുറച്ചു മണിക്കൂറുകളില്‍ ഞാന്‍ തിരഞ്ഞതു മുഴുവനും ആ കമലയുടെ ആത്മാവിനെയായിരുന്നു. ...
Read More »മഴ പാടുന്നു: ‘ഒടുവിൽ ഞാൻ ഒറ്റയാകുന്നു’; ജോഗ് രാഗത്തിന്റെ തേന്തുള്ളികള് ചിറകു വിടര്‍ത്തി പറക്കുന്നു
‘കവിതയുടെ അര്‍ത്ഥതലങ്ങളെ വിട്ട് എന്റെ കൂടെപ്പോരുക. രാഗ വിഹാരങ്ങള്‍ തീര്‍ക്കുന്ന മായിക പ്രപഞ്ചത്തില്‍ അഭിരമിപ്പിക്കാം ആവോള’മെന്നു മഴ. ഞാന്‍ തല്ക്കാലം കവിതയെ മറക്കുന്നു – മഴയെ കേട്ട് മീനാക്ഷി മേനോന് എഴുതുന്നു. എനിയ്ക്കു ചുറ്റുമിപ്പോള്‍ മഴയുടെ ശബ്ദമാണ്. ജോഗ് രാഗത്തിന്റെ ആരോഹണാവരോഹണങ്ങളിലൂടെ, തേന്തുള്ളികള് പോലെ ആത്മാവിലേക്കൂറി വരുന്ന ശബ്ദസൗന്ദര്യമായി മഴ പാടുന്നു. പാടുന്നത് ഒരു കവിതയാണ്… ”ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു….” സച്ചിദാനന്ദന്റെ ‘ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു’ എന്ന കവിത പ്രശസ്ത സംഗീതജ്ഞൻ ശ്രീ. ഓംകാര്‍നാഥ് ഹവല്‍ദാറാണ് ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയത്. മഴയാണ് ആലപിക്കുന്നത്. കവിതയിലെ ...
Read More »കമല സുരയ്യ കേരളത്തിന് ഒരു ‘വർഗ്ഗീയപ്രശ്‍നം’ ആയിരുന്നോ! അതാണോ ‘ആമി’ പറയാൻപോകുന്നത്?
ട്രെയിലര്‍ സിനിമയോളംതന്നെ, ഒരുപക്ഷേ അതിനേക്കാള്‍ സൂക്ഷ്മമായി തയ്യാര്‍ചെയ്യുന്ന, സിനിമയുടെ ക്രീം ആണ്. ആ പ്രതീക്ഷയോടെ ട്രെയിലര്‍ കണ്ട് ആമിയ്ക്ക് ടിക്കറ്റെടുത്താൽ വഞ്ചിക്കപ്പെടുമോ? മാധവിക്കുട്ടിയുടെ മതംമാറ്റത്തെ സിനിമയില്‍ ഒരു വര്‍ഗീയ പ്രശ്നമാക്കിയിരിക്കുകയാണോ കമൽ? രാജു വിളയിൽ എഴുതുന്നു. സിനിമ കാണുന്നതിനുമുമ്പ് അതിനെക്കുറിച്ചുള്ള അഭിപ്രായം പറയുന്നത്, പ്രത്യേകിച്ചും ഗുണകരമല്ലാത്ത അഭിപ്രായം, ശരിയല്ല എന്നാണ് പത്മാവതിയുടെയും സെക്സി ദുര്‍ഗയുടെയുമൊക്കെ കാര്യത്തില്‍ നമ്മള് പറഞ്ഞുകൊണ്ടിരുന്നത്. അത് ശരിയുമാണ്. അതുകൊണ്ട് ആമി എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായമായി ഇതെടുക്കരുത്. എന്നാല്‍ കണ്ട ട്രെയിലറെക്കുറിച്ച് അഭിപ്രായമാകാമല്ലോ. അതിനാല്‍ ഇത് ആമി എന്ന സിനിമയുടെ ...
Read More »രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്നവര്‍ക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണമൊരുക്കാൻ കുടുംബശ്രീയുടെ നൈറ്റ് കഫേകള്‍
രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്നവര്‍ക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണമൊരുക്കി കുടുംബശ്രീയുടെ നൈറ്റ് കഫേകള്‍ വരുന്നു. കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് തുടങ്ങുന്നത്. ആദ്യം പാളയത്തും മാവൂര്‍ റോഡിലുമാണ്. വിജയകരമാണെന്ന് കണ്ടാല്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. മാവൂര്‍ റോഡ് കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപത്ത് ഉടന്‍ തുറക്കും. ടെന്റ് രൂപത്തിലാണ് കഫേകള്‍ ഒരുക്കുന്നത്. ഒരു സ്ഥലത്തുതന്നെ 14 ചെറിയ കൗണ്ടറുകള്‍ ഉണ്ടാവും. ഇത് ഓരോ കുടുംബശ്രീ സംഘങ്ങളുടെയും കീഴിലായിരിക്കും. പല കൗണ്ടറുകളിലും വ്യത്യസ്ത ഭക്ഷണങ്ങളായിരിക്കും. വൈകിട്ട് ഏഴു മുതല്‍ ഒരു മണിവരെയാണ് പ്രവര്‍ത്തിക്കുക. കൂടുതല്‍ പേര് എത്തുകയാണെങ്കില്‍ സമയം ദീര്‍ഘിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് കുടുംബശ്രീ മെമ്പര്‍ ...
Read More »