Home » യാത്ര (page 10)

യാത്ര

വിമാനത്താവളത്തില്‍ ഇനി ഭയക്കേണ്ട

അത്യാഹിതമുണ്ടായാല്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ഫയര്‍ സര്‍വീസിന്റെയും ഇതര ഏജന്‍സികളുടെയും കാര്യക്ഷമതയും ജാഗ്രതയും പരിശോധിക്കാനായി കോഴിക്കോട് വിമാനത്താവളത്തില്‍ മോക് ഡ്രില്‍ നടത്തി. വ്യാഴാഴ്ച വൈകീട്ട് നാല് മണി മുതല്‍ 4.30 വരെ നടന്ന മോക് ഡ്രില്ലില്‍ വിമാനം തകര്‍ന്നാല്‍ ചെയ്യേണ്ട സാഹചര്യങ്ങള്‍ സാങ്കല്‍പികമായി സൃഷ്ടിച്ച് രക്ഷാപ്രവ്ര#ത്തനങ്ഹള്‍ നടത്തുകയായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി കേരള ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് മോക് ഡ്രില്‍ നടത്തിയത്. 20 യാത്രക്കാരുള്ള വിമാനം റണ്‍വേ തുടങ്ങുന്ന സ്ഥലത്ത് തകരുന്നതായാണ് സങ്കല്‍പിച്ചത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനമാണ് ഉപയോഗിച്ചത്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെയും ഖത്തര്‍ എയര്‍വേയ്‌സിലെയും ...

Read More »

കാലവര്‍ഷം ദുര്‍ബലമായതിനാല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീകാര്‍പ്പറ്റിംഗ് സെപ്റ്റംബറില്‍ പുനരാരംഭിക്കാന്‍ തീരുമാനം

കാലവര്‍ഷം ദുര്‍ബലമായതിനാല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീകാര്‍പ്പറ്റിംഗ് സെപ്റ്റംബറില്‍ പുനരാരംഭിക്കാന്‍ തീരുമാനം. മഴയെ തുടര്‍ന്ന് മേയ് 15 ഓടെയാണ് പ്രവൃത്തി നിര്‍ത്തിയത്. നാലാംഘട്ട പ്രവൃത്തികളാണ് അടുത്ത മാസം മുതല്‍ ആരംഭിക്കുന്നത്. ഇതിനുളള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. പിന്നീട് വൈദ്യൂതീകരണം നടത്തും. ഇതിനു ശേഷം എയര്‍പോര്‍ട്ട് അഥോറിറ്റി ചെന്നൈ കാര്യാലയത്തിന് റണ്‍വേ നവീകരണ റിപ്പോര്‍ട്ട് നല്‍കും.ഇവര്‍ ഡല്‍ഹി കാര്യാലയത്തിന് കൈമാറുന്ന റിപ്പോര്‍ട്ട് പിന്നീട് ഡിജിസിഎക്ക് കൈമാറും. ഇവരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും വിമാനമിറങ്ങാന്‍ അനുമതി നല്‍കുക. ഡിസംബര്‍ പകുതിയോടെ റണ്‍വേ പൂര്‍ത്തീകരിക്കാനാവുമെന്ന് എയര്‍പോര്‍ട്ട് ...

Read More »

നഗരത്തില്‍ 10000 ഓട്ടോറിക്ഷകള്‍ക്ക് സിറ്റി പെര്‍മിറ്റ്; പ്രാധമിക നടപടിയായി ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ചു

നഗരത്തിലെ ഓട്ടോറിക്ഷകളുടെ സിസി പെര്‍മിറ്റ് പതിനായിരം ആക്കുന്നതിന്റെ ഭാഗമായി വിശദമായ ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ചു. നിലവില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ എത്ര, പുതിയ അപേക്ഷകര്‍ എത്ര തുടങ്ങി കൃത്യമായ വിവരം ശേഖരിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ്, നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ സഹായത്തോടെ തയാറാക്കിയ ഓണ്‍ലൈന്‍ സര്‍വേ ഫോം ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതിനകം നിരവധി പേര്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. രേഖകള്‍ പ്രകാരം സിസി പെര്‍മിറ്റുള്ള 4335 ഓട്ടോറിക്ഷകള്‍ നഗരത്തിലുണ്ടെന്നാണ് കണക്ക്. ഇവയില്‍ പലതും നിലവില്‍ ഓടാത്തതാണ്. യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്താണ് ...

Read More »

മാംഗോ ടാക്‌സി- സ്വകാര്യ ടാക്‌സി പ്രതിസന്ധിക്ക് പരിഹാരമായി

മറ്റു സ്വകാര്യ ടാക്‌സികളെപ്പോലെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ സര്‍വീസ് നടത്താന്‍ മാംഗോ ടാക്‌സികള്‍ തീരുമാനിച്ചു. നാലു കിലോമീറ്ററിന് 150 രൂപയായാണ് നിരക്ക് ഉയര്‍ത്തുന്നത്. ഇത് അടുത്ത മാസം 10ന് മുന്‍പ് നിലവില്‍വരും. ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ മാംഗോ ടാക്‌സികള്‍ കുറഞ്ഞ നിരക്കില്‍ ഓടുന്നതിനെതിരെ സ്വകാര്യ ടാക്‌സി തൊഴിലാളി യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നാലു കിലോമീറ്ററിന് 150 രൂപയെന്ന ചാര്‍ജ്ജില്‍ നിന്ന് 51 രൂപ കുറച്ച് 99 രൂപയ്ക്ക് സര്‍വീസ് ...

Read More »

സ്വകാര്യ ബസ് സമരം പിൻവലിച്ചു.

ആഗസ്ത് 30 ന് സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിച്ചത്. ബസുടമകളുടെ പ്രധാന ആവശ്യമായ പെർമിറ്റിന്റെ കാര്യത്തിൽ തെളിവെടുപ്പ് നടത്തുമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പ് നൽകിയതായി സമരസമതി അറിയിച്ചു. ബജറ്റ് നിർദ്ദേശത്തെ തുടർന്ന് റോഡ് നികുതിയിലുണ്ടായ ഗണ്യമായ വർദ്ധന പിൻവലിക്കുക, 31 റൂട്ടുകളുടെ ദേശസാത്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയവ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.

Read More »

കോഴിക്കോട് ജില്ലയിലെ യാത്രക്കാര്‍ക്ക് സുഖയാത്ര സമ്മാനിക്കാന്‍ ഇനി മാംഗോ കാബ്‌സ്.

ജില്ലയിലെ യാത്രക്കാര്‍ക്ക് സുഖയാത്ര സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനമായ മാംഗോ കാബ്‌സ്. ഏത് നിമിഷവും സര്‍വീസ് നടത്താന്‍ ഇവര്‍ തയ്യാറാണ്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് നഗരങ്ങളില്‍ ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിക്കുന്നുണ്ട് മാംഗോ കാബ്‌സ്. കൂടാതെ ഒട്ടേറെ ആനുകൂല്യങ്ങളും ഇപ്പോള്‍ മാംഗോ കാബ്‌സ് നല്‍കുന്നുണ്ട്. * മടക്കയാത്രക്കുള്ള ചാര്‍ജ് നല്‍കേണ്ട; മാംഗോ കാബ്‌സില്‍ യാത്ര ചയ്താല്‍ മടക്ക യാത്രയ്ക്ക പണം നല്‍കേണ്ട. ഇത് സൗജന്യമാണ്. * ചെറിയ കാറുകള്‍ക്ക് ആദ്യ നാലു കിലോമീറ്ററിന് 150 രൂപയാണ് ചാര്‍ജ്. (നേരത്തെ ഇത് ...

Read More »

കെഎസ്ആർടിസി സിൽവർ ലൈൻ ബസ് ചാർജ് കുറയ്ക്കുന്നു.

ഏറെ നാളത്തെ ആവശ്യങ്ങൾക്ക് ശേഷം കെഎസ്ആർടിസി സിൽവർ ലൈൻ ബസ് ചാർജ് കുറയ്ക്കുന്നു ; ഇനി സൂപ്പർ എക്സ്പ്രസ്സ് / സൂപ്പർ ഡീലക്‌സ് ക്ലാസ് ബസ്സ് ടിക്കറ്റ് നിരക്കിൽ സിൽവർ ജെറ്റ് യാത്രയും ലഭിക്കും കെഎസ്ആര്‍ടിസി കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് സില്‍വര്‍ ലൈന്‍ ജെറ്റ് ബസ് സര്‍വീസ് ആരംഭിച്ചു. കോഴിക്കോട്ടുനിന്ന് രാത്രി 10.30 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ഏഴിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് വൈകീട്ട് 9.15ന് എടുക്കുന്ന ബസ് രാവിലെ 6.10ന് കോഴിക്കോട്ടെത്തും. 511 രൂപയാണ് ടിക്കറ്റ് നിരക്ക്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, ...

Read More »

മാംഗോ ടാക്‌സി തൊഴിലാളികള്‍ക്ക് പുതിയ ഉത്തരവുമായി ജില്ലാ കലക്ടര്‍.

മാംഗോ ടാക്‌സി തോഴിലാളികള്‍ക്ക് പുതിയ ഉത്തരവുമായി ജില്ലാ കലക്ടര്‍ രംഗത്തു വ്ന്നു. നഗരത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ ഉപജീവനത്തിന് മാംഗോ ടാക്‌സി തൊഴിലാളികള്‍ വെല്ലുവിളിയാകുന്നു എന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ തീരുമാനിച്ചത്. നഗരത്തിലെ ടാക്‌സി ഡ്രൈവര്‍മാരുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുത്താതെയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്താതെയും സര്‍വീസ് നടത്തണമെന്ന് ഓണ്‍ലൈന്‍ ടാക്‌സി നടത്തുന്ന മാംഗോ ടാക്‌സി അധികൃതരോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് നിര്‍ദേശിച്ചു. ടാക്‌സി ഡ്രൈവര്‍മാരുടെ യൂനിയന്‍ നേതാക്കളും മാംഗോ ടാക്‌സി അധികൃതരുമായി കളക്ടറുടെ ചേംബറില്‍ നടത്തിയ കൂടിയാലോചനാ ...

Read More »

‘പറക്കാനൊരുങ്ങി’; കൊച്ചി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് തുടങ്ങാനുള്ള ക്രൂസ് ബോട്ട് കൊച്ചി തീരത്തെത്തി

സംസ്ഥാനത്തെ വിനോദസഞ്ചാര, ജലഗതാഗതമേഖലകളുടെ കുതിപ്പിനു ചിറകേകി റഷ്യന്‍ നിര്‍മിത ‘പറക്കും ബോട്ടുകള്‍’ കൊച്ചി തീരത്തെത്തി. കൊച്ചി–ബേപ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഓണത്തിനുമുമ്പ് സര്‍വീസ് ആരംഭിക്കാനുള്ള രണ്ട് അതിവേഗ ഹൈഡ്രോഫോയില്‍ യാത്രാ ബോട്ടുകളാണിത്. ഗ്രീസിലെ ഏതന്‍സ് തുറമുഖത്തുനിന്ന് കപ്പലിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇവ കൊച്ചി തുറമുഖത്തെത്തിച്ചത്. പുലര്‍ച്ചെ നാലോടെ കപ്പലില്‍നിന്ന് പുറത്തിറക്കാനാരംഭിച്ച് ഒമ്പതോടെ പൂര്‍ത്തിയായി. ബോട്ടുകള്‍ രണ്ടുദിവസം എറണാകുളം വാര്‍ഫിലെ ക്യു ബെര്‍ത്തിലുണ്ടാകും. തുടര്‍ന്ന് ജോലികള്‍ക്കായി കൊച്ചി കപ്പല്‍ശാലയിലേക്കോ സ്വകാര്യ യാര്‍ഡിലേക്കോ മാറ്റും. ആധുനിക ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് രണ്ടു ബോട്ടും. ബോട്ടിന്റെ അടിത്തട്ട് ജലോപരിതലത്തില്‍നിന്ന് ...

Read More »

കോഴിക്കോട്ടെ ശുഭയാത്രയ്ക്ക് ;ഓര്‍ക്കേണ്ടത് ഈ നമ്പര്‍

നഗരയാത്രയെ സുരക്ഷിതവും ശുഭവുമാക്കാന്‍  കേരളാ പോലീസിന്റെ ‘ശുഭയാത്ര സുരക്ഷിതയാത്ര’ പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ  ബോധവത്കരണ ലഘുലേഖകളുടെ വിതരണം ആരംഭിച്ചു. സിറ്റി ട്രാഫിക് പോലീസ് മാനാഞ്ചിറ ബിഇഎം സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍, എസ്പിസി കേഡറ്റുകള്‍ക്ക് ലഘുലേഖ കൈമാറി സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡി.സാലി, ട്രാഫിക് അസി.കമ്മീഷണര്‍ എ.കെ.ബാബു, ട്രാഫിക് എസ്‌ഐ എ.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു. സ്ത്രീസുരക്ഷ, ഗതാഗത സുരക്ഷ, ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവയടങ്ങുന്ന ലഘുലേഖകള്‍ മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡ്, പാളയം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ ...

Read More »