Home » യാത്ര (page 12)

യാത്ര

ലോക റെക്കോര്‍ഡിലേക്ക് ചിറകു വിരിച്ച് ജഡായു പാറ

രാവണനോടുള്ള യുദ്ധത്തിനു ഒടുവില്‍ ഒരു ചിറകറ്റ് ഭൂമിയിലേക്ക് പതിച്ച ജഡായുവിന്റെ സ്മരണയില്‍ നിന്നും ജഡായു പാറ ചിറക് വിരിച്ച് ഉയരുകയാണ്. ഒറ്റപ്പാറയില്‍ കൊത്തിയ ലോകത്തിലെ ഏറ്റവും വലിയ പക്ഷി രൂപം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. അടുത്ത വര്‍ഷം ആദ്യം കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ജഡായു പാറയിലെ നാച്ചുറല്‍ പാര്‍ക്കിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യപ്പെടും. അതോടെ കേരളത്തിലെത്തുന്ന സാഹസിക സഞ്ചാരി പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന് ഇതു തന്നെയായിരിക്കും. സീതാ ദേവിയെ  രാവണന്‍ പുഷ്പക വിമാനത്തിലേറ്റി തട്ടി കൊണ്ടു പോകുമ്പോള്‍ തടയാന്‍ ശ്രമിച്ച ചടായുവിന്റെ ...

Read More »

ചേരമാന്‍ ജുമാമസ്ജിദിൽ അന്നും ഇന്നും നിലവിളക്കുണ്ട്!

സർവ്വാദരണീയനായ മുസ്ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ നിലവിളക്ക് തെളിയിക്കുമായിരുന്നു എന്ന മുൻ ചീഫ് സെക്രട്ടറി ബാബു പോളിന്റെ പരാമർശം പുതിയ വിവാദമുയർത്തുമ്പോൾ കേരളം ഓർമിക്കുന്നത് ചരിത്രപ്പഴമയുള്ള ചില ഇസ്ലാമിക ദേവാലയങ്ങളെയാണ്. ഒന്നാമതായും, കേരളത്തിലെ ആദ്യപള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദിനെത്തന്നെ! 1400ഓളം വര്‍ഷം പഴക്കം വരുന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് ചരിത്ര പ്രാധാന്യം കൊണ്ടും പാരമ്പര്യം കൊണ്ടും പ്രസിദ്ധമാണ്. കേരളീയ വാസ്തുശില്‍പ്പകലയുടെ മാതൃകയായിരുന്ന ഈ പള്ളി, പ്രവാചകന്‍ മുഹമ്മദ്നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാം മത പ്രചാരണത്തിന് എത്തിയ ആചാര്യനുമായ മാലിക് ബിന്‍ ദിനാറാണ് ...

Read More »

അസ്തമയം കാണാൻ അഞ്ച് ബീച്ചുകള്‍

ലോകസഞ്ചാരികൾക്കുതന്നെ പ്രിയങ്കരങ്ങളാണ് കേരള കടൽത്തീരങ്ങൾ. അസ്തമയക്കാഴ്ചയുടെ അഭൗമസൗന്ദര്യമൊരുക്കുന്ന അഞ്ച് കേരള കടൽത്തീരങ്ങൾ ഇതാ. കാപ്പാട് കോഴിക്കോട് നഗരത്തില്‍ നിന്നും വെറും 16 കിലോ മീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന കാപ്പാട് ബീച്ച് സഞ്ചാരികളുടെ പറുദീസയെന്നാണ് അറിയപ്പെടുന്നത്. ചരിത്ര പ്രാധാന്യം ഏറെയുള്ള ഈ ബീച്ചിന് കാപ്പാക്കടവെന്നും വിളിക്കാറുണ്ട്. 1498 ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ ആദ്യമായി ഇന്ത്യയില്‍ കാലുകുത്തിയത് കാപ്പാടിനടുത്താണ്. ദിനംപ്രതി നിരവധി ആളുകള്‍ എത്തുന്ന ഈ കടല്‍ത്തീരം മലബാറിന്‍റെ പ്രധാനസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കടല്‍ത്തീരത്തെ സുന്ദരമാക്കുന്ന പാറക്കെട്ടുകളും, അതിനോടു ചേര്‍ന്നുള്ള ക്ഷേത്രവും കാഴ്ചക്കാരന് അവിസ്മരണീയമാകും. കോഴിക്കോട് റെയില്‍വേ ...

Read More »

ചെമ്പ്രയുടെ നെറുകയില്‍

ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടിപ്രദേശം, ഒരേ സമയം രണ്ട്‌ ദിശകളിലേക്കായി ഇവിടെ നിന്നും ഉറവയെടുക്കുന്ന അരുവികള്‍ കടന്നുപോകുന്നു. വഴികളില്‍ ഞാവലും കാട്ടുകുരുമുളകും നന്നാറിയും ആരോഗ്യപച്ചയും ദണ്ഡപാലയും. ഉഗ്രവിഷമുള്ള പാമ്പുകളുടെയും മലമുഴക്കി വേഴാമ്പലിന്റെയും വാസസ്ഥലം. കാട്ടുപന്നി, കരിങ്കുരങ്ങ്‌, പുളളിപ്പുലി എന്നിവയുടെ ആവാസവ്യവസ്ഥ. ചെമ്പ്ര മല. മേപ്പാടിയില്‍ നിന്നും പിന്നിട്ട്‌ വാച്ച്‌ ടവര്‍ കഴിഞ്ഞാല്‍ മലയുടെ തുടക്കമാകും. അവിടെ നിന്ന്‌ പോകുന്ന വഴികള്‍ ഉയരം കൂടുംതോറും വയനാടിന്റെ മുഖം തെളിയും. തൊട്ടരികില്‍ ആണ്‌ ചിറാപുഞ്ചി. അതിനും കുറച്ചകലെയായി നില്‍ക്കുന്ന ചുരം മലനിരകള്‍. ശേഷം കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും നീളുന്ന സുന്ദരമായ ...

Read More »