സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി സീറ്റ് ബെല്‍റ്റും ധരിക്കേണ്ടി വരും. ഗതാഗത സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. സുപ്രീം കോടതി നിയമിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പിക്കും ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത സെക്രട്ടറി കത്ത് നല്കി. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിര്‍ദേശവും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Read More »യാത്ര
നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ ഇല്ലെന്ന് പരിശോധനാഫലം
കൊച്ചിയിലെ നിപ ബാധിതനുമായി അടുത്തിടപഴകിയ ആറുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലമണ് പുറത്തു വന്നത്. അയച്ച ആറ് സാമ്പിളുകളിലും നിപ വൈറസിന്റെ സാന്നിധ്യമില്ല. നിപ രോഗിയുമായി അടുത്തിടപഴകിയ ഇവരില്‍ പനി ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവരുടെ ശരീര സ്രവങ്ങളുടേയും രക്തത്തിന്റേയും സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും നെഗറ്റീവ് ആയിരുന്നു ഫലം. നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴ് പേര് ഇപ്പോള്‍ ഐസലോഷന് വാര്‍ഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ...
Read More »‘ഇ’ ഓട്ടോ ജൂണില്‍ നിരത്തിലിറങ്ങും
സംസ്ഥാനത്ത് ഇലക്ട്രിക്കല്‍ ഓട്ടോറിക്ഷ-ഗ്രീന്‍ ‘ഇ’ ഓട്ടോ ജൂണില്‍ നിരത്തിലിറങ്ങും. വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡാണ് ഗ്രീന്‍ ഓട്ടോകള്‍ വിപണിയിലിറക്കുന്നത്. ഓട്ടോകള്‍ നിരത്തിലിറക്കുന്നതിന് മുമ്പുള്ള പരിശോധനയ്ക്കായി ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് (എആര്‍എഐ) സമര്‍പ്പിച്ചു. കേന്ദ്ര ഖനവ്യവസായ വകുപ്പിനു കീഴിലുള്ള എആര്‍എഐയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. പരിശോധന അവസാന ഘട്ടത്തിലായതിനാല്‍ അടുത്ത മാസം അനുമതി ലഭിച്ച് ജൂണില്‍ ഗ്രീന്‍ ഇ ഓട്ടോകള്‍ വിപണിയിലിറക്കാനാകുമെന്നാണ് വ്യവസായവകുപ്പിന്റെ പ്രതീക്ഷ. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഇലക്ട്രിക്കല്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ...
Read More »ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന് കേന്ദ്രസർക്കാറിന്റെ വിലക്ക്. സർക്കാർ നിർദേശത്തെ തുടർന്ന് ടെക് ഭീമനായ ഗൂഗിൾ ഇന്ത്യൻ പ്ലേ സ്റ്റോറിൽ നിന്ന് ആപ് പിൻവലിച്ചു. ടിക് ടോക് നിരോധിക്കാനുള്ള ഏപ്രിൽ മൂന്നിലെ മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് ആപിന് വിലക്കേർപ്പെടുത്തിയത്.അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു. നിരവധി അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ആപ് കാരണമാകുന്നതായി പരാതി ഇണ്ടായിരുന്നു. ടിക് ടോക് നിരോധിക്കാൻ ആവശ്യപ്പെട്ട് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക് ...
Read More »ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ആണ് ഗൂഗിൾ പേയുടെ ആപ്ലിക്കേഷനിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് . ബുക്ക് ചെയ്തത് വേണ്ട എന്നുണ്ടെങ്കിൽ ക്യാൻസൽ ചെയ്യാനും സാധിക്കും. ലഭ്യമായ സീറ്റുകളുടെ എണ്ണം, യാത്രയുടെ സമയം, ട്രെയിനുകളുടെ സമയം എന്നിവയും ഗൂഗിൾ പേയിൽ ലഭ്യമാകും. ഗൂഗിൾ പേയുടെ ഏറ്റവും പുതിയ വെർഷനിൽ ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ പേ തുറന്നതിന് ശേഷം ട്രെയിൻ ഓപ്ഷനിൽനിന്ന് “ബുക്ക് ട്രെയിൻ ടിക്കറ്റ്സ്’ ക്ലിക്ക് ചെയ്യുക. സ്റ്റേഷൻ, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ നൽകിയാൽ ലഭ്യമായ ട്രെയിനുകളുടെ പട്ടിക ...
Read More »സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു; ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ചൂട് കൂടും
ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുവാന് സാധ്യതയുണ്ടെന്ന് സൂചന. പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കേണ്ടതാണ്. രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ 3 വരെ എങ്കിലും സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ ...
Read More »ഡ്രൈവിംഗ് ലൈസന്‍സുകളുടെ മുഖം മാറുന്നു : ഇനി ഏകീകൃത സംവിധാനം
ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ രാജ്യത്ത് പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും ഏകീകൃത സംവിധാനംവരുന്നു. ഇതോടെ രാജ്യത്തെങ്ങുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് ഒരേ രൂപവും വലുപ്പവും ആയിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നിലവില്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്തെടുക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി കാര്‍ഡ് രൂപത്തിലേയ്ക്ക് മാറും. പുതിയ ഡ്രൈവിങ് ലൈസന്‍സില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്യൂആര്‍ കോഡ്, സര്‍ക്കാരിന്റെ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, അള്‍ട്രാ വയലറ്റ് എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ലൈസന്‍സിന്റെ ...
Read More »സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി കുവെെത്ത്
സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്കി. ബില്‍ നടപ്പിലാക്കിയാല്‍ ആരോഗ്യമേഖലയിലെ വികസനം പൂര്‍ണ രീതിയില്‍ സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സന്ദര്‍ശക വിസയും താല്‍ക്കാലിക റസിഡന്റ്സും ഇന്‍ഷൂറന്‍സ് തുക അടച്ചിരിക്കണം. ഇവ രണ്ടിനുമായി അപേക്ഷിക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് അടച്ചതിന്റെ രേഖ ഹാജരാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കുവൈത്തില്‍ നിന്ന് അവരവരുടെ രാജ്യത്തേക്ക് മരുന്ന് കൊണ്ടുപോയി വില്‍പ്പന നടത്തുന്നത് തടയാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 47 എംപിമാരാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്. 2018ല്‍ മാത്രം കുവൈത്തില്‍ ആറ് ...
Read More »ഇന്ത്യയിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ട 2 ലക്ഷമായി വര്‍ധിപ്പിച്ചു
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി വര്‍ധിപ്പിച്ച് സൗദിഅറേബ്യ. സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും തമ്മിലുള്ള സംഭാഷണത്തിനുശേഷമാണ് വിശ്വാസികള്‍ക്ക് ഏറെ ആഹ്ളാദമുണ്ടാക്കുന്ന പ്രഖ്യാപനമുണ്ടായത്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്‍ഡൊനേഷ്യയ്ക്കും പാകിസ്ഥാനും പിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു ഇതുവരെ ഇന്ത്യ .എന്നാല്‍ ക്വാട്ട വര്‍ധിപ്പിക്കുന്നതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തും പാകിസ്ഥാന് മൂന്നാം സ്ഥാനത്തുമെത്തും. പാകിസ്ഥാന്റെ ഹജ്ജ് ക്വാട്ട 1,84,210 ആണ്. അടുത്ത കാലത്തായി മൂന്നാംതവണയാണ് ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നത്. ഇന്ത്യയിലെത്തുന്ന സൗദി പൗരന്മാര്ക്ക് ഇവിസ ...
Read More »കരിപ്പൂര്‍ വിമാനത്താവളത്തിനു വേണ്ട പരിഗണന കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
കരിപ്പൂര്‍ വിമാനത്താവള വികസനത്തിലും നടത്തിപ്പിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയ അവഗണന മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതും വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതും സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്ന് എം കെ മുനീര്‍ ആവശ്യപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തെ പരിഗണിക്കുന്നുണ്ടെന്നും എന്നാല്‍ കേന്ദ്രത്തില്‍നിന്ന് മതിയായ സഹായം ലഭിക്കുന്നില്ലെന്നും കരിപ്പൂര്‍ വിമാനതാവളത്തെ തഴയുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഭൗതിക സജ്ജമാക്കാന്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ട്. 137 ഏക്കര്‍ ഭൂമി ഇനിയും ആവശ്യമാണ്. പാര്‍ക്കിങിനായി 15.25 ഏക്കര്‍ കൂടി വേണം. ഭൂമി ഏറ്റെടുക്കുന്നതില്‍ ...
Read More »