Home » യാത്ര (page 3)

യാത്ര

മുഖ്യമന്ത്രി ഇടപെട്ടു; കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ക്ക് ടിക്കറ്റ് വിലയില്‍ വമ്പന്‍ കുറവ് പ്രഖ്യാപിച്ച് കമ്പനികള്‍. നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമെ ഇന്‍ഡിഗോ എയര്‍ലൈന്‍സും, ഗോ എയറും രാജാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞത്. കഴിഞ്ഞ മാസം കണ്ണൂര്‍-അബുദാബി നിരക്ക് 30,000 രൂപയായിരുന്നു. അതേസമയം, 6099 രൂപ മുതല്‍ ടിക്കറ്റ് നിരക്ക് ഇട്ടാണ് ഗോ എയര്‍ ബുക്കിങ് തുടങ്ങിയത്. മടക്കത്തിന് 7999 രൂപയാണ് നിരക്ക്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നു വിമാന കമ്പനി സിഇഒമാര്‍ കഴിഞ്ഞദിവസം ...

Read More »

പ്രവാസികളെ ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും: സുഷമാ സ്വരാജ്‌

പ്രവാസി കൂട്ടായ്മകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം നിയമഭേഗദതിക്കൊരുങ്ങുന്നു. പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. പുതിയ എമിഗ്രേഷന്‍ ബില്ലിന്‍മേല്‍ ചര്‍ച്ച നടത്താനും സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു. വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിലവില്‍ ആധാര്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ല. ആധാര്‍ ആക്ട് പ്രകാരം പ്രവാസികള്‍ക്ക്ആധാര്‍കാര്‍ഡിന് അര്‍ഹതയും ഇല്ല. ഇന്ത്യയിലെ പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കെ പ്രവാസി സമൂഹം വലിയ പ്രയാസം നേരിടുന്നുണ്ട്. നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തി ആധാര്‍ ആക്ടില്‍ പ്രവാസികളെ കൂടി ...

Read More »

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പ്രത്യേക ഒ.പി; രാജ്യത്തിന് മാതൃകയായി കോഴിക്കോട് ബീച്ച് ഗവ. ആശുപത്രി

കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മാത്രമായുള്ള ഒപി വിഭാഗം ഇന്നു ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 10ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എം.ആര്‍.അനിത ഉദ്ഘാടനം ചെയ്യും. എല്ലാ ബുധനാഴ്ചകളിലും നിലവിലെ ഒപി സമയത്തു തന്നെയാണു പ്രത്യേക ഒപിയും പ്രവര്‍ത്തിക്കുക. പിങ്ക് നിറത്തിലുള്ള പ്രത്യേക ഒപി കാര്‍ഡാണു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നല്‍കുന്നത്. ഇതിന് പ്രത്യേക ഫീസ് ഇല്ല. ട്രാന്‍സ്‌ജെന്‍ഡര്‍ ഒപിയിലേക്കു മാത്രമായി ഡോക്ടറെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മാസങ്ങള്‍ക്കു മുമ്പ് ഉദ്ഘാടനത്തിനു തിയതി നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിയുടെ അസൗകര്യം മൂലം നടന്നില്ല. തുടര്‍നടപടികള്‍ താമസിച്ചതിനെ തുടര്‍ന്ന് ലീഗല്‍ ...

Read More »

ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം തടയാനാകില്ലെന്ന് മന്ത്രി കെ രാജു

അഗസ്ത്യാര്‍കൂടത്തില്‍ ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു. ഈ വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയില്‍ തന്നെ അഗസ്ത്യമലയില്‍ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആര്‍ക്കും ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാന്‍ അവകാശമില്ലെന്നാണ് മന്ത്രി കെ രാജുവിന്റെ വിശദീകരണം. ആദിവാസികള്‍ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കണമെന്ന ആവശ്യവും മന്ത്രി തള്ളി. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയോ സുരക്ഷയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സീസണ്‍ അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് ...

Read More »

ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും

ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നുമുതലാണ് ഫ്‌ളൈദുബായ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്നുദിവസമാവും സര്‍വീസ് നടത്തുക. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് തുടങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് രാത്രി 8.20ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍സമയം 1.45ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം 6.05ന് ദുബായിലെത്തും. വാണിജ്യവിനോദസഞ്ചാര മേഖലയില്‍ ഇന്ത്യയും യുഎഇയും ...

Read More »

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം ശബരിമലയില്‍ ദര്‍ശനം നടത്തി

പൊലീസിന്റെ സഹായത്തോടെ ട്രാന്‍സ്ജെന്‍ഡറുകള്‍ ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിനെത്തിയത്. സുരക്ഷാ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയ്ക്കാണ് ശബരിമല ദര്‍ശനത്തിനായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ പുറപ്പെട്ടത്. ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ ദര്‍ശനത്തിനെത്തുന്നത്. അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പ്രതികരിച്ചു. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകള്‍ സംഘത്തെ ...

Read More »

എംപാനല്‍ ജീവനക്കാരെ ഉടൻ പിരിച്ചുവിടണം: കെഎസ്ആര്‍ടിസിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന നിലപാട് കടുപ്പിച്ച് ഹൈക്കോടതി. താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്നും പിഎസ്സി വഴി നിയമനം നടത്തണമെന്നും കോടതി വ്യക്തമാക്കി. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും കോടതി അറിയിച്ചു. ഇന്ന് വൈകുന്നേരത്തിനകം കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ച് വിടണമെന്ന അന്ത്യശാസനവും ഹൈക്കോടതി നല്‍കി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്ന് പറഞ്ഞ കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ജനങ്ങളെയും കോടതിയേയും ഒരു പോലെ വിഡ്ഢികളാക്കരുതെന്നും കോടതി പറഞ്ഞു. പരീക്ഷയെഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണെന്ന് നിരീക്ഷിച്ച കോടതി ...

Read More »

തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാൻ കേന്ദ്ര സര്‍ക്കാർ തീരുമാനം

തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും. കേന്ദ്ര സര്‍ക്കാരാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നോ, ഗോഹട്ടി, മംഗളൂരു എന്നീ വിമാനത്താവങ്ങളാണ് തിരുവനന്തപുരത്തിന് പുറമെ സ്വകാര്യവത്കരിക്കുന്നതിന് ധാരണയായിരിക്കുന്നത്. ഇതിന് കേന്ദ്ര മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നീതി ആയോഗ് സിഇഒ, വ്യോമയാന സെക്രട്ടറി, സാമ്പത്തികകാര്യ സെക്രട്ടറി, എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. ഇവര്‍ അടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. ഈ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ പ്രവര്‍ത്തനം, നിയന്ത്രണം, വികസനം എന്നിവ ...

Read More »

ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി 550 യുവതികള്‍

ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍. പൊലീസ് പോര്‍ട്ടലില്‍ കൂടുതല്‍ പേര്‍ അനുമതിക്കായി രജിസ്റ്റര്‍ ചെയ്തു. 10 മുതല്‍ 50 വരെ വയസ്സിനിടയിലുള്ള 550 യുവതികളാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. മൂന്ന് ലക്ഷം പേരാണ് ഇതുവരെ തീര്‍ത്ഥാടനം ബുക്ക് ചെയ്തത്. ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ...

Read More »

നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഇടങ്ങളൊരുക്കുന്ന എന്റെ കൂട് പദ്ധതിക്ക് തുടക്കമായി

നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഇടങ്ങളൊരുക്കുന്ന എന്റെ കൂട് പദ്ധതിക്ക് തുടക്കമായി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള എന്റെ കൂട് തിരുവനന്തപുരം തമ്പാന്നൂരിലെ കെഎസ് ആര്‍ടിസി ബസ് ടെര്‍മിനലിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി. 50 പേര്‍ക്കാണ് ഒരേ സമയം ഇവിടെ താമസിക്കാനാകും.പൂര്‍ണ്ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക. സൗജന്യ ഭക്ഷണവും ടിവിയും മുഴുവന്‍ സമയ സെക്യൂരിറ്റിയും ഉള്‍പ്പെടെ ...

Read More »