സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ചാര്‍ജ് വര്‍ധന. അതേസമയംരണ്ടാമത്തെ ഫെയര്‍ സ്റ്റേജില്‍ ഒരുരൂപ കുറച്ചു. നിലവില്‍ ഒന്പതുരൂപയായിരുന്നത് എട്ടായി കുറഞ്ഞു. വര്‍ധനയുടെ 25 ശതമാനം മാത്രം സ്റ്റേജിന് ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. ഇതുപ്രകാരം ഒരു രൂപ വര്‍ധിപ്പിക്കുമ്പോള്‍ 25 പൈസമാത്രമേ രണ്ടാംസ്റ്റേജില്‍ ഈടാക്കാനാവൂ. എന്നാല്‍, 50 പൈസയ്ക്ക് താഴെയുള്ള വര്‍ധന കണക്കിലെടുക്കാന്‍ പാടില്ല. പഴയനിരക്കുതന്നെ തുടരും. ഇതാണ് രണ്ടാം സ്റ്റേജില്‍ നിരക്കുവര്‍ധന ഒഴിവായത്. പത്തുരൂപ നിരക്കുള്ള മൂന്നാം സ്റ്റേജില്‍ രണ്ടു ...
Read More »യാത്ര
പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതിയില്‍ മാറ്റം വരുത്താനാകില്ല: കേന്ദ്ര ഹജ്ജ് കമ്മിറ്റി
ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു അവസരം ലഭിച്ച പ്രവാസികള്‍ക്കു സ്വന്തം പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതിയില്‍ മാറ്റം വരുത്താനാകില്ലെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി. ഇതു സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ കത്തു ലഭിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങളെ അറിയിച്ചു. ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ വിവരങ്ങള്‍ മേയ് 15നകം ഇ-പാത്ത് വഴി ശേഖരിച്ച് ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇതിനുശേഷമുളള തീര്‍ഥാടകരുടെ രേഖകള്‍ സ്വീകരിക്കാന്‍ കഴയില്ലെന്നും എല്ലാവര്‍ഷവും ഇന്ത്യന്‍ തീര്‍ഥാടകരുടെ വിവരങ്ങള്‍ അറബി മാസം ഷഹ്ബാനിനുള്ളില് പൂര്‍ത്തീകരിക്കുമെന്ന് കാണിച്ചാണ് സൗദി ഹജ്ജ് മന്ത്രാലയത്തിനു ...
Read More »സൂഫീപഥങ്ങളില്‍: പരമമായ ഉണ്മയെക്കുറിച്ചുള്ള അറിവല്ലാതെ മറ്റൊന്നുമല്ല അള്ളാഹു
അള്ളാഹുവിനെ മനസ്സിലെ ഒരു പിതൃരൂപമായി അറിയുന്ന വിശ്വാസികളില്‍ ഭൂരിപക്ഷവും, പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതിനപ്പുറത്തെ യാഥാര്‍ത്ഥ്യം എന്ന നിലയില്‍ അള്ളാഹു എന്ന പദത്തിന് കൂടുതല്‍ ഗഹനമായ അര്‍ത്ഥവും അസ്തിത്വവും ഉണ്ട് എന്ന് മനസ്സിലാക്കാറില്ല. മനസ്സില്‍ പൊന്തിവരുന്ന വിഗ്രഹരൂപത്തിന്റെ പേര് മാത്രമാണ് അവര്‍ക്ക് അള്ളാഹു. എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നറിയുന്നവര്‍ പതിനായിരത്തിലൊന്ന്, അനുഭവിക്കുന്നവരോ ലക്ഷത്തില്‍ ഒരാളും എന്ന് കബീര്‍. സൂഫീജ്ഞാനരഹസ്യങ്ങള് തേടി പി പി ഷാനവാസ്. ‘സൂഫീപഥങ്ങളിൽ’ ആറാംഭാഗം. ഹൈദരാബാദിലെ നൂരിഷാ ത്വരീഖത്തിന്റെ ആസ്ഥാനത്ത് നാല്പതു ദിവസത്തെ ചില്ലയിരുന്നാണ് ഷിര്‍ക്കിന്റെയും ബഹുദൈവാരാധനയുടെയും രഹസ്യത്തെക്കുറിച്ചുള്ള ജ്ഞാനം,ഷെയ്ഖുമാര്‍ മുരീദുമാര്‍ക്ക് പങ്കുവെയ്ക്കുന്നതെന്ന് എന്നെ ...
Read More »പാസ്പോര്‍ട്ട് ഓറഞ്ച് നിറമാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറി
എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറി. പാസ്പോര്‍ട്ടിന്റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓറഞ്ച് പുറംചട്ടയുള്ള പാസ്പോര്‍ട്ട് വരുന്നതോടെ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പത്താംക്ലാസ് പാസ്സാകാത്തവര്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ഇവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇത് വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നാക്കാവസ്ഥയിലുള്ളവരെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമായി മാറുമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ട് ...
Read More »കാപ്പാട് – തുഷാരഗിരി -അടിവാരം റോഡിന് ആറുകോടി രൂപ
കാപ്പാട് – തുഷാരഗിരി -അടിവാരം റോഡിന് ആറുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോര്‍ജ് എം. തോമസ് എം.എല്‍.എ. അറിയിച്ചു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പാടിനെയും തുഷാരഗിരിയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. 14 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിരുന്നു. റോഡിന്റെ 60/900 കി.മീ. മുതല്‍ 65/891 കി.മീ. വരെയാണ് പ്രവൃത്തി നടക്കുക. സാങ്കേതികാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.
Read More »എല്ലാ തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വെ
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ എല്ലാ തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വെ. 3000 കോടിരൂപ 2017 – 18 ലെ കേന്ദ്ര ബജറ്റില്‍ ഇതിനുവേണ്ടി വകയിരുത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 11,000 തീവണ്ടികളിലും 8,500 സ്റ്റേഷനുകളിലും പുതുതായി കാമറകള്‍ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. 12 ലക്ഷം സിസിടിവി കാമറകള്‍ ഇതിനുവേണ്ടി വാങ്ങേണ്ടി വരുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീവണ്ടിയുടെ ഓരോ കോച്ചുകളിലും എട്ട് ക്യാമറകള്‍ വീതം സ്ഥാപിക്കാനാണ് റെയില്‍വെ ഒരുങ്ങുന്നത്. വാതിലുകളും സീറ്റുകള്‍ക്ക് മധ്യത്തിലുള്ള ഇടനാഴിയും അടക്കം നിരീക്ഷിക്കാന്‍ ...
Read More »പുഴയിൽ കുളിച്ചിട്ടുണ്ടോ? കുളിരണിഞ്ഞിട്ടുണ്ടോ? മീനുകൾ ദേഹത്ത് പിടച്ചിട്ടുണ്ടോ? പുഴകളുടെ ശ്വാസം നിലക്കുംമുമ്പ് വന്നറിയാൻ ഒരു ക്ഷണപത്രം
കുളി മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പുഴ അവന്റെ സംസ്കാര സ്രോതസ്സുമാണ്. പുഴയിലെ കുളി മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മമാത്രമല്ല, ജീവിതത്തില്‍ അറിവും അനുഭവവും പകര്‍ന്ന കുളിരാണ്. നിളയിൽ നീന്തിത്തുടിച്ച സമീപകാല അനുഭവത്തിൽനിന്ന്, സ്വന്തം പുഴയായ ചാലിയാറിന്റെ ആലിംഗനത്തിലമര്ന്ന് നീരാടിയ പഴയ നേരങ്ങളെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റ് വി. കെ. ശങ്കരന്. അന്യംവന്നുപോകുന്ന ഒരു കേരളീയാനുഭവത്തെ ഒരു കലാകാരന്റെ സൂക്ഷ്മസ്വനഗ്രാഹികൾ പിടിച്ചെടുത്തത് ഇവിടെ വായിക്കാം. നീര്‍ച്ചാലിട്ടൊഴുകുന്ന നിളയുടെ ആകുലതകൾ കൂടിയാണിത്. പുഴയിലെ കുളി ഇപ്പോൾ തീരെയില്ല എന്നു പറയുന്നതാണ് ശരി. പണ്ട് ഒരു ദിവസത്തെ മുഖ്യ അജണ്ട ...
Read More »സൂഫീപഥങ്ങളില്‍: പ്രവാചകചര്യയുടെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവര്‍
“നിങ്ങള്‍ക്ക് ഭൗതികജീവിത സൗഖ്യത്തിനുള്ള സമ്മാനങ്ങളാണ് അള്ളാഹുവില്‍നിന്ന് വേണ്ടതെങ്കില്‍ അതാവശ്യപ്പെടാം. അപ്പോള്‍ അള്ളാഹുവിന്റെ ഔലിയാക്കന്മാര് നിങ്ങളെ തുപ്പുന്നു. ആ തുപ്പല്‍കൊണ്ട് കേവല ഭൗതിക സുഖങ്ങളും നിങ്ങള്‍ക്ക് അനുഗ്രഹമായി ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അതാണോ വേണ്ടത്? അതോ പ്രപഞ്ചനാഥനെ സംബന്ധിച്ച പരമജ്ഞാനമാണോ?” പി പി ഷാനവാസ് യാത്രയെഴുത്ത് തുടരുന്നു. അള്ളാഹുവും പ്രവാചകനും നമ്മുടെ ഹൃദയത്തിലെ യാഥാര്‍ത്ഥ്യങ്ങളാണെന്ന അറിവുപകര്‍ന്ന അജ്മീര്‍ ദിനരാത്രങ്ങളിലെ അനുഭവങ്ങളിലൂടെ മൂന്നുദിവസത്തെ ഷെയ്ഖിന്റെയും ഖലീഫമാരുടെയും തഅ്ലീമുകള്ക്കു (അധ്യാപനം) ശേഷമേ, ദര്‍ഗാ സിയാറത്ത് അനുവദിക്കൂ എന്നാണ് സംഘത്തിന്റെ നിഷ്കര്‍ഷ. അതിനാല്‍ ആരിഫുദ്ദീന്‍ ഷെയ്ഖിനുവേണ്ടി ഞങ്ങള്‍ ലോഡ്ജ് മുറിയില്‍ ...
Read More »കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ശുചിത്വ സര്‍വ്വേയില്‍ ഒന്നാം സ്ഥാനം
രാജ്യത്തെ റയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ ശുചിത്വ സര്‍വ്വേയില്‍ കോഴിക്കോട് ഒന്നാം സ്ഥാനം നേടി. ഹസ്രത്ത് നിസാമുദ്ദീനാണ് പട്ടികയില്‍ ഏറ്റവും പുറകില്‍. ഉത്തര്‍പ്രദേശിലെ മതുര, രാജസ്ഥാനിലെ അജ്മീര്‍ ജംഗ്ഷന്, മഹാരാഷ്ട്രയിലെ ബുസാവല്‍ ജംഗ്ഷന്, ബീഹാറിലെ ഗയ എന്നിവയും വൃത്തിയില്‍ പിന്നിലാണ്. യാത്രാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സ്ഥാപനമാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ വൃത്തിയുള്ള റയില്‍വേ സ്റ്റേഷനുകളില്‍ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്. 20 ശതമാനം സെന്‍ട്രല്‍ റയില്‍വേയിലും 20 ശതമാനം പടിഞ്ഞാറന്‍ റയില്വേയിലുമാണ്. ട്രാവല്‍ ആപ്പ് ഇക്സിഗോ(ixigo)യുടെ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കിട്ടത് കോഴിക്കോടിനാണ്. ...
Read More »ഇനി മുതല്‍ വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ക്കും നിരോധനം
ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായുള്ള പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടു പോകുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് . ഇനി മുതല്‍ ഇത്തരം പവര്‍ ബാങ്കുകള്‍ ചെക്- ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ അനുവദിയ്ക്കില്ല. ഹാന്‍ഡ് ബാഗേജുകളില്‍ ഇവ കൊണ്ടു പോകാന്‍ കഴിയും. എന്നാല്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ക്ക് ഈ രണ്ടു തരം ബാഗേജുകളിലും വിലക്കുണ്ട്. പ്രാദേശികമായി നിര്‍മ്മിക്കുന്ന പവര്‍ ബാങ്കുകളില്‍ സെല്ലുകള്‍ക്കു പുറമേ കളിമണ്ണുപയോഗിച്ചുള്ള വ്യാജബാറ്ററികളും ഉപയോഗിക്കുന്നുണ്ട്. ഇത്തരം പവര്‍ ബാങ്കുകള്‍ അനായാസം തുറക്കാന്‍ സാധിക്കുമെന്നതിനാല്‍ രാസവസ്തുക്കള്‍ ...
Read More »