കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്. 8,9 ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായത്.
Read More »യുവ
ഏപ്രില്‍ 15 വരെയുള്ള എല്ലാ വിസകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി
കൊവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്. വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. ഇതിന് പുറമെ അതിര്‍ത്തികള്‍ ഒരു മാസത്തേക്ക് അടച്ചിടാനും തീരുമാനമായി. എപ്പിഡെമിക് ഡിസീസ് ആക്റ്റ്, 1897 ലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ എല്ലാ ...
Read More »സംസ്ഥാനത്ത് വ്യാജ സിഗരറ്റുകൾ വ്യാപകം
സംസ്ഥാനത്ത് രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ സിഗരറ്റുകൾ സുലഭം. പ്രമുഖ പത്തോളം രാജ്യാന്തര സിഗരറ്റ് ബ്രാൻഡുകളുടെ വ്യാജ സിഗരറ്റുകളാണ് വിൽക്കുന്നത്. ഒരു രൂപ പോലും നികുതി നൽകാതെയും നിയമാനുസൃതമായ മുന്നറിയിപ്പുകൾ പാക്കറ്റിൽ പതിക്കാതെയുമാണ് ഇവ കച്ചവടം ചെയ്യുന്നത്. യുവാക്കളെയും, സ്കൂൾ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തേക്ക് വ്യാജ സിഗരറ്റുകൾ എത്തുന്നത്. വിദേശ രാജ്യങ്ങളിലെ വില കൂടിയ സിഗരറ്റ് എന്ന വ്യാജേനയാണ് വിൽപന. മുന്തിരിയുടെയും ആപ്പിളിന്റെയും ഏലക്കായുടെയുമെല്ലാം രുചിയും മണവുമുള്ള വ്യാജ സിഗരറ്റുകൾക്കാണ് ഡിമാന്റ്. വലിച്ചാൽ പുകയില ഗന്ധം ഉണ്ടാകില്ല എന്നതാണ് യുവാക്കളെ കൂടുതലായി ഇതിലേക്ക് ആകർഷിക്കാനുള്ള ...
Read More »ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും
ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിൽ ആണ് വൈഫൈ ലഭ്യമാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക. സംസ്ഥാന ഐടി മിഷൻ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയിൽ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെ-ഫൈ നിലവിൽ ലഭ്യമായ ഇടങ്ങൾ സംബന്ധിച്ച വിവരങ്ങൾ www.itmission.kerala.gov.in വെബ് ...
Read More »ട്രാന്‍സ്ജെന്‍ഡര്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് തണലേകാന്‍ തിരുവനന്തപുരം കുന്നുകുഴിയില്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്റ്റേ ഹോം ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഉദ്ഘാടനം ചെയ്തത്. ക്വീയറിഥം സി ബി ഒയ്ക്കാണ് നടത്തിപ്പ് ചുമതല. ഭക്ഷണം, കൗണ്‍സിലിംഗ്, വൈദ്യസഹായം, നിയമ സഹായം തുടങ്ങി ട്രാന്‍സ്മെന്‍ വ്യക്തികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഹോമില്‍ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി ഹ്രസ്വകാല താമസ സൗകര്യം ...
Read More »ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; സുനിൽ ഛേത്രി മികച്ച പുരുഷ താരം
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2018-19 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. സുനിൽ ഛേത്രിയാണ് ഏറ്റവും മികച്ച പുരുഷ താരം. ആശാലതാ ദേവിയാണ് മികച്ച വനിതാ താരം. എമർജിംഗ് പ്ലെയർ ആയി മലയാളി താരം സഹൽ അബ്ദുൾ സമദിനെ തെരഞ്ഞെടുത്തു. ഡാംഗ്മി ഗ്രേസ് ആണ് മികച്ച വനിതാ യുവതാരം. മികച്ച റഫറി ആയി ആര് വെങ്കിടേഷിനേയും അസിസ്റ്റന്റ് റഫറി ആയി ജോസഫ് ടോണിയേയും തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിക്കായി കാഴ്ചവച്ച മികച്ച പ്രകടനമാണ് ഛേത്രിയെ അവാർഡിന് അർഹനാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം ...
Read More »ഇരുചക്രവാഹനത്തിൽ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കണം
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി സീറ്റ് ബെല്‍റ്റും ധരിക്കേണ്ടി വരും. ഗതാഗത സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. സുപ്രീം കോടതി നിയമിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പിക്കും ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത സെക്രട്ടറി കത്ത് നല്കി. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിര്‍ദേശവും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Read More »മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം പ്രസിഡന്റ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയുമായി മുസ്ലിം സ്ത്രീകള്‍ വന്നാല്‍ അപ്പോള്‍ പരിഗണിക്കാമെന്നു ചുണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രിം കോടതി തള്ളിയത്. അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നല്‍കിയത്. പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചിട്ടുണ്ട്. ...
Read More »ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു
ഇന്ത്യയുടെ അഭിമാനമായ വനിതാ ക്രിക്കറ്റര്‍ മിതാലി രാജിന്റെ ജീവിതവും സിനിമയാകാന്‍ ഒരുങ്ങുകയാണ്. തപ്സ്വി പന്നുവാണ് മിതാലിയായി വെള്ളിത്തിരയിലെത്തുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ ഇപ്പോള്‍ കായികതാരങ്ങളുടെ ജീവചരിത്രങ്ങള്‍ സിനിമയാക്കുന്നതാണ് പുതിയ ട്രെന്റ്. സച്ചിന് എ ബില്യണ്‍ ഡ്രീംസ്, എംഎസ് ധോണി, മേരികോം, ദങ്കല്‍ തുടങ്ങിയ ചിത്രങ്ങള്‍ നേടിയ വിജയം ഇത്തരം ചിത്രങ്ങള്‍ക്കുള്ള സ്വകാര്യതയെ അടയാളപ്പെടുത്തുന്നു. മിതാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പക്ഷേ ആരാകും മിതാലിയായി എത്തുകയെന്നതില്‍ വ്യക്തത വന്നിരുന്നില്ല. എന്നാല്‍ തപ്സ്വി പന്നുവാകും മിതാലിയുടെ ...
Read More »യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും. ഭാവിയില്‍ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി യുവി കാന്‍ സജീവമാകുമെന്ന് താരം അറിയിച്ചു 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ...
Read More »