കള്ളപ്പണവും കള്ളനോട്ടും തടയുന്നതിൻെറ ഭാഗമായി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പഴയ നോട്ടുകൾ 10 മുതൽ ഡിസംബർ 30 വരെ മാറ്റിയെടുക്കാം. ബാങ്കിലും പോസ്റ്റ് ഒാഫീസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. വ്യാഴാഴ്ച മുതൽ 2000, 500 എന്നിവയുടെ പുതിയ നോട്ടുകൾ ഉടൻ ജനങ്ങളിലേക്കെത്തും. പുതിയ നോട്ടുകൾ ആദ്യം പരിമിതമായി വിതരണം നടത്തുകയും പിന്നീട് വ്യാപകമാക്കുകയും ചെയ്യും. ഇതിന്‍െറ ഭാഗമായി ബാങ്കുകള്‍ ബുധനാഴ്ച അടച്ചിടും. എ.ടി.എമ്മുകള്‍ ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലും പ്രവര്‍ത്തിക്കില്ല. പോസ്റ്റോഫീസുകളിലും ബുധനാഴ്ച സാമ്പത്തിക ഇടപാട് ഉണ്ടാവില്ല. ...
Read More »