ആശയങ്ങളുടെയും സംസ്കാരത്തിന്റെയും മേഖലകളാണ് ഇന്ന് പുത്തൻ അധിനിവേശത്തിന്റെ ആയുധപ്പുരകൾ. കൊളോണിയൽ സംസ്കാരം സ്വയം ഉൾക്കൊണ്ട്, അതു മറ്റു സാമൂഹിക അടരുകളിലേക്ക് വ്യാപിപ്പിക്കുന്ന മധ്യവർഗം എന്നത്തേക്കാളും അവരുടെ കയ്യാളുകളായി. ഈ മധ്യവർഗത്തിന്റെ സ്വാധീനത്തിൽ, ദരിദ്രരും തൊഴിലാളികളും താഴ്ന്ന മധ്യവർഗവും ക്രമേണ ആഗോളവൽക്കരണത്തിന്റെ സാംസ്കാരികാഭിരുചിയുടെ ഇരകളായി മാറുകയാണ്. 1921 അടക്കമുള്ള സമരപാരമ്പര്യങ്ങൾ മാപ്പിളസമുദായം കയ്യൊഴിക്കുന്നതിലെ ആപത്തിനെക്കുറിച്ച് പത്തുവർഷം മുമ്പ് ദീർഘദർശിത്വത്തോടെ ഡോ. കെ. എൻ. പണിക്കർ നടത്തിയ നിരീക്ഷണങ്ങൾ. രണ്ടാംഭാഗം കൊളോണിയലിസത്തിന്റെ സാംസ്കാരിക അധിനിവേശം ശക്തിപ്രാപിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഒരു ജനതക്കുമേൽ സമ്പൂർണ്ണമായ ആധിപത്യത്തിന് വഴി ജനങ്ങളുടെ ...
Read More »Home » Tag Archives: 1921
Tag Archives: 1921
1921ന്റെ പാഠങ്ങൾ: വൈദ്യർപാരമ്പര്യത്തെ വിസ്മരിച്ചത് മാപ്പിളജനതയെ കൊളോണിയൽ ആധുനികതയുടെ പങ്കുകാരാക്കി
കൊളോണിയലിസത്തിനെതിരായ സമരത്തിലൂടെ രൂപപ്പെട്ട ആധുനികതയാണ് മാപ്പിളപാരമ്പര്യത്തിന്റെയും ഉറവിടം. 1921നു ശേഷം ആ പാരമ്പര്യത്തിന് വളർന്നുവരാൻ കഴിയാതിരുന്നതിനെപ്പറ്റി, നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങളെപ്പറ്റി ഡോ. കെ. എൻ. പണിക്കർ നടത്തുന്ന നിരീക്ഷണങ്ങൾ. 2008ൽ മഹാകവി മോയിൻകുട്ടി വൈദ്യർ മഹോത്സവത്തിൽ കൊണ്ടോട്ടിയിൽ നടത്തിയ വൈദ്യർ അനുസ്മരണ പ്രഭാഷണം ചർച്ചകൾക്കായി പുനഃപ്രസിദ്ധീകരിക്കുന്നു. ഇത് ഒന്നാം ഭാഗം നമ്മുടെ സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ധാരയാണ് മഹാകവി മോയിൻകുട്ടി വൈദ്യരെക്കുറിച്ചുള്ള ഓര്‍മ്മ. ഈ ഓര്‍മ്മക്ക് പല മാനങ്ങളുണ്ട്. കേരളത്തിലെ മാപ്പിള സമൂഹത്തിന്റെ അവബോധരൂപീകരണത്തില്‍ മോയിൻകുട്ടി വൈദ്യരുടെ കവിതകള്‍ വഹിച്ച ...
Read More »