ഓരോ വര്‍ഷവും നൂറും നൂറ്റമ്പതും സിനിമകളാണ് മലയാളത്തില്‍ നിന്നും ബോക്സോഫീസിലേക്ക് ഭാഗ്യപരീക്ഷണത്തിനായി കയറുന്നത്. മുടക്കു മുതലിന്റെ ഇരട്ടിയും അതിലേറെയും വരെ നേടി ചിലര്‍ റെക്കോര്‍ഡ് നേട്ടം വരെ സ്വന്തമാക്കുമ്പോള്‍ കേറിയതിനെക്കാള്‍ വേഗത്തില്‍ കൊട്ടകയില്‍ നിന്നും അപ്രത്യക്ഷമാകുന്ന സിനിമകള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. മലയാള സിനിമയെ സംബന്ധിച്ച് 2015 മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ്. 152 മലയാള ചിത്രങ്ങള്‍ കൊട്ടകയിലെത്തിയപ്പോള് അതില്‍ എട്ട് സൂപ്പര്‍ ഹിറ്റുകളും എട്ട് ഹിറ്റുകളും 10 ശരാശരി വിജയ ചിത്രങ്ങളും ഈ വര്‍ഷം ഉണ്ടായി. എന്നാല്‍ ബാക്കി ചിത്രങ്ങളെല്ലാം റിലീസ് ചെയ്തതും ...
Read More »