ഈസ്റ്റ്ഹില്‍ കൃഷ്ണമേനോന് മ്യൂസിയത്തില്‍ പൂര്‍ത്തിയായ അത്യാധുനിക ത്രീഡി തിയേറ്റര്‍ 24-ന് മ്യൂസിയം പുരാവസ്തുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനംചെയ്യും. ചരിത്രം, പൈതൃകം, പരിസ്ഥിതി, വനം, വന്യജീവി തുടങ്ങിയ വിഷയങ്ങളില്‍ ത്രീഡി ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും പ്രദര്‍ശനമാണ് തിയേറ്ററുകളിലുണ്ടാവുക. പ്ലാനറ്റേറിയം മാതൃകയില്‍ ഈ രംഗങ്ങളില്‍ അറിവു പകരുകയാണ് ലക്ഷ്യം. 25 മിനിറ്റ് നീളുന്ന പ്രദര്‍ശനമായിരിക്കും ഉണ്ടാവുക. തിരക്കിനനുസരിച്ചായിരിക്കും പ്രദര്‍ശനങ്ങളുടെ സമയവും എണ്ണവും നിശ്ചയിക്കുക. നൂറുപേര്‍ക്ക് ഇരിക്കാനുള്ള എയര്‍കണ്ടീഷന്‍ ചെയ്ത തിയേറ്ററാണിത്. പാസീവ് ത്രീഡി സാങ്കേതികവിദ്യയാണ് ഉപയോഗിച്ചതുകൊണ്ട് തിയേറ്ററിന്റെ എവിടെ നിന്നാലും ത്രീഡി ആസ്വദിക്കാന്‍ കഴിയുമെന്ന് കൃഷ്ണമേനോന് മ്യൂസിയം ആന്‍ഡ് ...
Read More »