നാല്‍പ്പത്തേഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. തലശ്ശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. മികച്ച നടനുള്ള പുരസ്കാരം വിനായകനും നടിക്കുള്ള പുരസ്കാരം രജീഷ വിജയനും സംവിധായികയ്ക്കുള്ള പുരസ്കാരം വിധു വിന്‍സെന്റും ഏറ്റുവാങ്ങി. പുരസ്കാരജേതാക്കള്‍ക്ക് എല്ലാവിധ ആശംസകളും മുഖ്യമന്ത്രി നേര്‍ന്നു. ആവിഷ്കാരസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന കാലഘട്ടമാണിത്. വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലത്ത് കലാസാഹിത്യ പ്രവര്‍ത്തകര്‍ ഉറച്ച ശബ്ദമുള്ളവരാകണം. സംസ്ഥാന അംഗീകാരം ലഭിച്ച സിനിമകള്‍ ഏറെയും പുരോഗമനാശയങ്ങളുടെ ആവിഷ്കാരമാണെന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. തമസ്കരിക്കപ്പെട്ടവരുടെ ജീവിതകഥാഖ്യാനങ്ങളാണ് ഏറെയും. സമകാലിക ഇന്ത്യയില്‍ അവയ്ക്ക് ഏറെ പ്രാധാന്യവുമുണ്ട്. കീഴാളരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ...
Read More »Home » Tag Archives: 47-th-kerala-state-film-award-distribution