സാധാരണക്കാരന്റെ ജീവിതത്തില്‍പോലും ഭയം അധികാരം സ്ഥാപിക്കുന്നതെങ്ങനെയെന്നു പറയുന്നു, എ. ശാന്തകുമാറിന്റെ പുതിയ നാടകം. പിറന്ന മണ്ണിൽ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങളുടേയും കാത്തിരിപ്പിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ‘ആറാം ദിവസം’ ജനുവരി മുപ്പതിന് അരങ്ങിലെത്തും. കോഴിക്കോട്ടെ നാടക പ്രേമികളുടെ കൂട്ടായ്മയായ തിയേറ്റര്‍ ലവേഴ്സാണ് നാടകം അരങ്ങിലെത്തിക്കുന്നത്. സജ്ജാദ് എന്ന ചെറുപ്പക്കാരന്റെ ട്രെയിന്‍ യാത്രയ്ക്കിടയിലെ പൊള്ളുന്ന അനുഭവങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും സമകാലിക രാഷ്ട്രീയ കാലാവസ്ഥയോട് ചേര്‍ന്ന് നിന്നാണ് നാടകം വളരുന്നത്. ഇരപിടിയന്‍#x200d;മാരുടെ ക്രൂരമായ തമാശകള്‍ക്ക് ഇരയാവുന്ന ദളിതന്റെ നിസ്സഹായവസ്ഥയും ആറാംദിവസത്തിന്റെ പ്രമേയമാകുന്നു. സാധാരണക്കാരന്റെ ലളിതമായ ...
Read More »Home » Tag Archives: a santhakumar
Tag Archives: a santhakumar
ഓക്സിജൻ കുപ്പിയിൽ.. യാഥാർത്ഥ്യമാകുന്നത് നാടക പ്രവചനം
ഓക്സിജന്‍ കുപ്പിയിലാക്കി വില്‍പ്പന നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ കേരളം ഞെട്ടി പിന്തിരിഞ്ഞുനോക്കുന്നത് കോഴിക്കോട്ടുകാരനായ ഒരു നാടകകാരനെ. ‘ഫാന്റസി കൂടുതലാണ്’ എന്ന് ആദ്യനാടകത്തിന് വിമര്ശനമേൽക്കേണ്ടിവന്ന രാധാകൃഷ്ണന് പേരാമ്പ്രയുടെ ‘നാടകപ്രവചന’മാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. കാര്‍ഡുള്ളവര്‍ക്കു മാത്രം ഓക്സിജന്‍ പരിമിതപ്പെടുത്തുകയും അല്ലാത്തവരെ ചേമ്പറില്‍ അടക്കുകയും ചെയ്യുന്നതായിരുന്നു ‘O2 അഥവാ അവസാന ശ്വാസം’ എന്ന രാധാകൃഷ്ണന് പേരാമ്പ്രയുടെ നാടകത്തിന്റെ പ്രമേയം. പ്രതിരോധിച്ച് ശ്വാസംപിടിച്ച് ജീവിക്കുന്ന ‘മോണ്ടി കാസ്റ്റോ’ എന്ന കഥാപാത്രവും കഥാപാത്രത്തിനുണ്ടായിവരുന്ന അനുയായിവൃന്ദവും തിയേറ്റർ വൄത്തങ്ങളിൽ കാര്യമായി സ്വീകരിക്കപ്പെട്ടെങ്കിലും, അതിശയോക്തിപരമെന്ന വിമർശനം നിലനിന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ ...
Read More »