മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകരുടെ ഭാര്യമാർക്ക് വി വാഹശേഷമുള്ള പൊതുപ്രവർത്തനം അത്ര എളുപ്പമല്ല. സാധിച്ചാൽത്തന്നെ, ഭർത്താവിന്റെ നിഴലിൽനിന്ന് അവർക്ക് മോചനം കിട്ടാറില്ല. അങ്ങനെയല്ലാത്ത ഒരാൾ, സ്കൂൾകാലത്തെ റോൾമോഡലായിരുന്ന പെൺചങ്ങാതി, സ്ഥാനാർഥിപ്പട്ടികയിൽ വന്നതിന്റെ ആഹ്ലാദം എഴുതുന്നു, മാധ്യമപ്രവർത്തക രേണു രാമനാഥ്. ഈ അസംബ്ലി തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടികയിൽ ഒരുപക്ഷേ ഏറ്റവും ആഹ്ളാദമുണ്ടാക്കുന്ന പേര് ആർ.ബിന്ദുവിന്റെതാണ്. ആർ. ബിന്ദു എന്റെ ബിന്ദ്വേച്ചിയാണ്. ഞാൻ തീരെച്ചെറിയ കുട്ടിയായിരുന്ന കാലം മുതലേയുള്ള പരിചയം. ആ പ്രായത്തിൽ എന്റെ ആദ്യത്തെ ‘റോൾ മോഡൽ‘ ആയിരുന്നു ബിന്ദ്വേച്ചി എന്നു പറയാം. ഏറ്റവും ആരാധനയോടെ ...
Read More »