ആദായ നികുതി റിട്ടേണിനും പാന്‍ കാര്‍ഡിനും ജൂലായ് ഒന്നുമുതല്‍ ആധാര്‍ വേണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) അറിയിച്ചു. ഇതിനായി ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നും സി.ബി.ഡി.ടി പ്രസ്താവനയില്‍ വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കുന്ന ആദായ നികുതി നിയമത്തിലെ 139 എ.എ വകുപ്പിന്റെ നിയമസാധുത സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. എന്നാല്‍ ആധാര്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിട്ട് ലഭിക്കാത്തവര്‍ക്കും സുപ്രീം കോടതി ഇളവ് അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ ഇല്ലാത്തവരുടെ പാന്‍ കാര്‍ഡുകള്‍ റദ്ദാക്കില്ലെന്നും അവര്‍ക്കെതിരെ മറ്റ് നടപടികള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ ...
Read More »Tag Archives: aadhar card
കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി മൊബൈല്‍ യൂണിറ്റിന് തുടക്കം കുറിക്കുന്നു
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അക്ഷയയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് ജില്ലയിലെ കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി കോര്പറേഷന്/പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റിന് മൊബൈല്‍ യൂണിറ്റിന് തുടക്കം കുറിക്കുന്നു. ക്ഷേമപദ്ധതികള്‍ക്കായി ആധാര്‍ നമ്പര്‍ ആവശ്യമായ സാഹചര്യത്തില്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മുന്‍ഗണന. ജില്ലയില്‍ കിടപ്പിലായ 9000ല്‍പരം പേരുണെ്ടന്നാണ് തദ്ദശസ്വയംഭരണസ്ഥാപനങ്ങളില് നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, അക്ഷയ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആശാവര്‍ക്കര്‍മാര്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രങ്ങള്‍ ...
Read More »