വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. ആധാര്‍ കേസിലെ വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയത്. നേരത്തെ 2018 മാർച്ച് 31വരെ ആയിരുന്നു കേന്ദ്ര സർക്കാർ സമയം അനുവദിച്ചിരുന്നത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ പ്രഖ്യാപനം. തത്കാൽ പാസ്പോർട്ട് ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേന്ദ്രത്തോട് നിർദ്ദേശിച്ചു. പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ നമ്പർ ലഭ്യമാക്കണമെന്നും നിർദേശിച്ചു. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കിൽ അക്കൗണ്ട് ...
Read More »