മലബാറിന്റെ ജനകീയ വാര്‍ത്താസ്പന്ദനമായ ആകാശവാണിയുടെ പ്രാദേശിക വാര്‍ത്താവിഭാഗം അടച്ചുപൂട്ടാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തല്ക്കാലത്തേയ്ക്കെങ്കിലും പിന്മാറി. ജീവനക്കാരെ പുനര്‍വിന്യസിച്ചുകൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചുകൊണ്ട് പ്രസാര്‍ ഭാരതി വാര്‍ത്താവിഭാഗം ഡയറക്ടര്‍ ജനറല്‍ അടിയന്തരസന്ദേശമയച്ചു. പ്രാദേശിക വാര്‍ത്താവിഭാഗം അടച്ചുപൂട്ടാനുള്ള നീക്കം വലിയ വാര്‍ത്തയാവുകയും വ്യാപകമായ പ്രതിഷേധത്തിന് കളമൊരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
Read More »