സിനിമയ്ക്ക് പിന്നാലെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ നാടകം വരുന്നു. കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന രണ്ടു ഭിന്നലിംഗക്കാരുടെ കഥയാണ് നാടകത്തിലൂടെ അനാവരണം ചെയ്യുന്നത്. പ്രൊഫഷണല്‍ നാടക രംഗത്ത് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള ആലുവ പ്രതീക്ഷ തിയേറ്ററാണ് ‘അഭിമാനസമെട്രോ’ എന്ന പേരിലുള്ള നാടകം അരങ്ങിലെത്തിക്കുന്നത്. സിനിമ, സീരിയല്‍, നാടക രംഗത്ത് പ്രശസ്തനായ സുനില്‍ ഞാറക്കലാണ് നാടകത്തിന്റെ രചയിതാവ്. അഭി, മാനസ എന്നീ കഥാപാത്രങ്ങളുടെ വിശേഷങ്ങളിലൂടെ ആ സമൂഹം പൊതുവില്‍ നേരിടുന്ന പ്രശ്നങ്ങളെയാണ് നാടകം അവതരിപ്പിക്കുന്നത്. കാലമേറെ പുരോഗമിച്ചിട്ടും, സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടും ഇന്നും ദൈവത്തിനു ...
Read More »