മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. നിലമ്പൂര്‍ വഴിക്കടവിനടുത്താണ് അപകടം ഉണ്ടായത്. ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. മണിമൂളി സി.കെഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയില്‍ നിന്ന് കൊപ്രയുമായെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്. ആദ്യം ഓട്ടോയിലും പിന്നീട് ബസിലും ഇടിച്ചു തട്ടിയ ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുനിന്നു.
Read More »