മലപ്പുറത്തിന് കാഴ്ചയുടെ പുതുവസന്തംതീര്ത്ത് രശ്മി രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കം. ഇനി രണ്ടുനാള്‍ ആസ്വാദകര്‍ക്ക് ലോകോത്തരസിനിമകളില് അഭിരമിക്കാം. 76-മത് രശ്മി രാജ്യാന്തര ചലച്ചിത്രോത്സവം അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനംചെയ്തു. അനേകം ജീവിതങ്ങള്‍ ജീവിച്ച അനുഭവമാണ് സിനിമ പ്രദാനംചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനസികോല്ലാസമുണ്ടാക്കല്‍ മാത്രമല്ല, ലോകത്തെ ജനം എങ്ങനെ ജീവിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ലോകസിനിമകളിലൂടെ സാധിക്കും. എല്ലാത്തിനുമുപരിയായി നമ്മെത്തെന്നെ മനസ്സിലാക്കാനും ഇതുപകരിക്കും- മറ്റ് കലാസാഹിത്യപ്രവര്‍ത്തനങ്ങളെപ്പോലെ സിനിമാപ്രവര്‍ത്തനവും ഒരു സാംസ്കാരികപ്രവര്‍ത്തനമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന, രശ്മി ഫിലിം സൊസൈറ്റിയുടെ എഴുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനാണ് മലപ്പുറം ആനന്ദ് തിയറ്ററില്‍ തുടക്കമായത്. ...
Read More »