നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിലെന്ന സുനില്‍കുമാറിനായി നാളെ കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ ബി.എ.ആളൂര്‍ കേസില്‍ ഹാജരാകണമെന്ന് പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വരുന്നതെന്നും ആളൂര്‍ പറഞ്ഞു. ഇതിനായി നാളെ ഉച്ചയോടെ മുംബൈയില്‍ നിന്നും കൊച്ചിയില്‍ എത്തും. സുനിയെ കസ്റ്റഡിയില്‍ വേണമെന്ന കേരള പോലീസിന്റെ ആവശ്യത്തെ ആലുവ കോടതിയില്‍ എതിര്‍ക്കുമെന്നും ആളൂര്‍ പറയുന്നു. നേരത്തെ സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദസ്വാമിയുടെയും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെയും വക്കാലത്ത് ഏറ്റെടുത്തു ആളൂര്‍ ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. ഇന്‍ഫോസിസ് ജീവനക്കാരിയായ മലയാളി യുവതി ...
Read More »