Home » Tag Archives: against

Tag Archives: against

ജലീൽ ചോദിച്ച വാങ്ങിയ അപമാനമാണ് ഇത്; കുമ്മനം രാജശേഖരൻ.

കേന്ദ്രമന്ത്രി വി.കെ. സിങ്  നിലവില്‍ സൗദിയിലുള്ളപ്പോൾ സംസ്ഥാന മന്ത്രി പോകേണ്ട കാര്യമെന്തെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ   കുമ്മനം രാജശേഖരൻ.തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീലിന് വിസ നിഷേധിക്കപ്പെട്ട സംഭവത്തെക്കുറിച്ച്പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീൽ ചോദിച്ച വാങ്ങിയ അപമാനമാണ് ഇത്. നയതന്ത്ര പാസ്‌പോര്‍ട്ട് കിട്ടില്ലെന്നറിഞ്ഞിട്ടും അപേക്ഷിച്ചത് രാഷ്ട്രീയ താല്‍പര്യത്തോടെയാണെന്നും കുമ്മനം ആരോപിച്ചു. സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. നയതന്ത്ര പാസ്പോർട്ടിന് അനുമതി ലഭിക്കാത്തതിനാൽ ജലീലിന്‍റെ യാത്ര അനിശ്ചിതത്വത്തിലാണ്.

Read More »