‘എല്ലാ സൃഷ്ടികളിലും അള്ളാഹുവിന്റെ സാന്നിധ്യം കാണുക, എന്നാല്‍ ആ സൃഷ്ടി പൂര്‍ണാര്‍ത്ഥത്തില്‍ അള്ളാഹുവല്ല എന്നും അറിയുക. അതായത് എല്ലാ ഭൂതങ്ങളിലും ഈശ്വരനെ കാണുക. എന്നാല്‍ ആ ഭൂതങ്ങള്‍ ഈശ്വരനല്ല എന്നറിയുകയും ചെയ്യുക. ഈ ദിക്റ് സ്വായത്തമാക്കാന്‍ നൂരിഷാ തങ്ങള്‍ക്ക് ഏകദേശം പത്തുവര്‍ഷം വേണ്ടിവന്നു’. ദ്വൈതാദ്വൈതത്തിന്റെ സൂഫീരഹസ്യം തേടിയുള്ള യാത്ര തുടരുന്നു, പി പി ഷാനവാസ് രാത്രികളിലെ സലുവിന്റെ ക്ലാസുകള്‍ എനിക്ക് സൂഫീജ്ഞാനത്തിന്റെ അതുവരെ തുറക്കാത്ത പല വാതായനങ്ങളും തുറന്നിട്ടു. പില്ക്കാലത്ത്, ഹൈദരാബാദില്‍ നൂരിഷ ത്വരീഖത്തിന്റെ ആസ്ഥാനത്ത് ചെലവിട്ട നാളുകളില്‍ അറിവിന്റെ മുത്തുകളും പവിഴങ്ങളും ...
Read More »Tag Archives: ajmir
സൂഫീപഥങ്ങളില്‍: പ്രവാചകചര്യയുടെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവര്‍
“നിങ്ങള്‍ക്ക് ഭൗതികജീവിത സൗഖ്യത്തിനുള്ള സമ്മാനങ്ങളാണ് അള്ളാഹുവില്‍നിന്ന് വേണ്ടതെങ്കില്‍ അതാവശ്യപ്പെടാം. അപ്പോള്‍ അള്ളാഹുവിന്റെ ഔലിയാക്കന്മാര് നിങ്ങളെ തുപ്പുന്നു. ആ തുപ്പല്‍കൊണ്ട് കേവല ഭൗതിക സുഖങ്ങളും നിങ്ങള്‍ക്ക് അനുഗ്രഹമായി ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അതാണോ വേണ്ടത്? അതോ പ്രപഞ്ചനാഥനെ സംബന്ധിച്ച പരമജ്ഞാനമാണോ?” പി പി ഷാനവാസ് യാത്രയെഴുത്ത് തുടരുന്നു. അള്ളാഹുവും പ്രവാചകനും നമ്മുടെ ഹൃദയത്തിലെ യാഥാര്‍ത്ഥ്യങ്ങളാണെന്ന അറിവുപകര്‍ന്ന അജ്മീര്‍ ദിനരാത്രങ്ങളിലെ അനുഭവങ്ങളിലൂടെ മൂന്നുദിവസത്തെ ഷെയ്ഖിന്റെയും ഖലീഫമാരുടെയും തഅ്ലീമുകള്ക്കു (അധ്യാപനം) ശേഷമേ, ദര്‍ഗാ സിയാറത്ത് അനുവദിക്കൂ എന്നാണ് സംഘത്തിന്റെ നിഷ്കര്‍ഷ. അതിനാല്‍ ആരിഫുദ്ദീന്‍ ഷെയ്ഖിനുവേണ്ടി ഞങ്ങള്‍ ലോഡ്ജ് മുറിയില്‍ ...
Read More »സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം
കൊട്ടാരക്കെട്ടുകളിലും അധികാരസ്വരൂപങ്ങളിലും ജീര്ണിച്ചുപോവാതെ പ്രവാചക മതത്തിന്റെ വിശ്വാസവിശുദ്ധിയെ കാലാകാലങ്ങളിലായി സംരക്ഷിച്ചുപോന്ന പ്രസ്ഥാനമാണ് സൂഫിസം. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ദുര്‍ഗങ്ങളെ അതിജീവിക്കാനുള്ള പ്രസ്ഥാനമായി ഇന്ത്യന്‍ പരിവ്രാജക പ്രസ്ഥാനം നിലനിന്നപോലെ. ഇന്ത്യയില്‍ ചിഷ്തിയ സൂഫി പ്രസ്ഥാനത്തിന് തുടക്കംകുറിച്ച ഖ്വാജാ മൊയ്നുദ്ദീന് ഹസന് ചിഷ്തി, ഇന്ത്യന്‍ ആത്മീയതയ്ക്കും ദര്‍ശനത്തിനും മാത്രമല്ല, സാധാരണക്കാരന്റെ നിലനില്‍പ്പിനും നിത്യജീവിതത്തിനും, ഒപ്പം ഇന്ത്യന്‍ സംഗീതത്തിനും വിലപ്പെട്ട സംഭാവന നല്കി. പി. പി. ഷാനവാസ് ‘സൂഫിപഥങ്ങ’ളിലൂടെയുള്ള യാത്രാനുഭവം തുടരുന്നു. മൂന്നാംഭാഗം. തിരിച്ച് അജ്മീറിലേക്കുള്ള ബസ് യാത്ര രാത്രിയിലായിരുന്നു. ബസ് ജീവനക്കാരുമായി സീറ്റ് അനുവദിക്കുന്നതിന്റെ പേരില്‍ ഉണ്ടായ ശണ്ഠയൊഴിച്ചാല് ...
Read More »സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര
|പി പി ഷാനവാസ്| അഹമ്മദാബില്‍ തീവണ്ടിയിറങ്ങുമ്പോഴാണറിഞ്ഞത്, അജ്മീറിലേക്കുള്ള വണ്ടിയെത്താന്‍ വൈകും വരെ കാത്തിരിക്കണം. കൂടെയുള്ളവരില്‍ സ്ത്രീകളടക്കമുള്ള ചിലര്‍ തീവണ്ടിയാപ്പീസിലെ കാത്തിരിപ്പു മുറിയില്‍ വിശ്രമം തേടി. അധ്യാപക സഹോദരങ്ങളായ ഷക്കീറും ഷമീമും കോഴിക്കോട്ടെ വസ്ത്രവ്യാപാരിയായ നാസറളിയനും ചേര്‍ന്ന് ഞങ്ങള്‍ സബര്‍മതീ തീരത്തെ ഗാന്ധീ ആശ്രമം കാണാന്‍ പോയി. അഹമ്മദാബാദിലെ മുഷിഞ്ഞ തെരുവുകളിലൂടെ ഓട്ടോയില്‍ ആശ്രമകവാടത്തിലെത്തി. വേപ്പുമരങ്ങള്‍ തണലൊരുക്കുന്ന പരിസരത്തിന് പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ ജീവിത മുഹൂര്‍ത്തങ്ങളും അദ്ദേഹം കടന്നു പോയ രാഷ്ട്രീയ സന്ധികളും മ്യൂസിയത്തില്‍ ഫോട്ടോപകര്‍പ്പുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുസ്തകശാലയില്‍ ഗാന്ധിയന്‍ സാഹിത്യം. ഗാന്ധിജിയുടെ മരുമകന് പണിത ...
Read More »