എ കെ ശശീന്ദ്രന് എതിരായ അശ്ലീല ഫോൺ വിളി കേസ് റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നാണ് പരാതിക്കാരിയായ മാധ്യമപ്രവർത്തകയുടെ ആവശ്യം. ശശീന്ദ്രനുമായ പ്രശ്നം കോടതിക്ക് പുറത്ത് ഒത്തുത്തീർന്നെന്നും യുവതി ഹർജിയിൽ പറയുന്നു. കേസ് റദ്ദായാൽ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് തിരിച്ചെത്താം. കേസിൽ നിന്ന് മോചിതനായാൽ ശശീന്ദ്രന് മന്ത്രിയാകാം എന്ന് എൻ സി പി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളം ചാനൽ ഒരുക്കിയ ഫോൺ കെണി വിവാദം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ നേരത്തെ ശശീന്ദ്രന് ക്ലീൻ ...
Read More »